സച്ചിെൻറ ആ ഇരട്ടസെഞ്ച്വറിക്ക് പത്ത് വർഷം
text_fieldsന്യൂഡൽഹി: ഏകദിന ക്രിക്കറ്റിൽ ഇരട്ടസെഞ്ച്വറി കുറിക്കുന്ന ആദ്യ ബാറ്റ്സ്മാനെന്ന റെക്കോർഡ് സച്ചിൻ തെണ്ട ുൽക്കർ സ്വന്തമാക്കിയിട്ട് പത്ത് വർഷം തികയുന്നു. 2010 ഫെബ്രുവരി 24ന് ഗ്വാളിയോർ മൈതാനമായിരുന്നു സച്ചിെൻറ അവ ിസ്മരണീയ ഇന്നിങ്സിന് സാക്ഷ്യം വഹിച്ചത്.
ഡെയ്ൽ സ്റ്റെയിനും വെയ്ൻ പാർനലും ജാക്വസ് കാലിസും അടക്കമ ുള്ള ദക്ഷിണാഫ്രിക്കൻ ബൗളർമാരെ നിഷ്പ്രഭരാക്കിയാണ് സച്ചിൻ നിറഞ്ഞാടിയത്. സച്ചിെൻറ ബാറ്റിനെ ഓമനത്തത്തോടെ ചുംബിച്ച് പന്ത് മൈതാനമൊട്ടാകെ പാറിനടന്നപ്പോൾ പേരുകേട്ട ദക്ഷിണാഫ്രിക്കൻ ബൗളർമാർക്ക് മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല.
അതിമനോഹര കവർഡ്രൈവുകളും സ്ട്രൈറ്റ് ഡ്രൈവുകളും കരുത്തുറ്റ പുൾഷോട്ടുകളും നിറംചാർത്തിയ ഇന്നിങ്സിനൊടുവിൽ സച്ചിൻ പൂർത്തിയാക്കിയത് പുറത്താകാതെ 200 റൺസെന്ന അപൂർവ്വ നേട്ടമായിരുന്നു. അത്രയും കാലം ബാറ്റ്സ്മാൻമാർ അപ്രാപ്യമെന്ന് കരുതിയ ഇരട്ടസെഞ്ച്വറി കുറിച്ച് മടങ്ങുേമ്പാൾ സച്ചിെൻറ ബാറ്റിൽ നിന്ന് 25 ബൗണ്ടറികളും മൂന്ന് സിക്സറും ഒഴുകിയിരുന്നു.
സച്ചിെൻറ നേട്ടത്തിനുശേഷം ഇന്ത്യക്കാരായ വീരേന്ദർ സെവാഗ് ഒരു തവണയും രോഹിത് ശർമ മൂന്ന് തവണയും ഇരട്ടസെഞ്ച്വറി നേടിയിരുന്നു. മാർട്ടിൻ ഗപ്റ്റിൽ, ക്രിസ്ഗെയ്ൽ, ഫഖർ സമാൻ തുടങ്ങിയവരും ഇരട്ട സെഞ്ച്വറി നേടി. മത്സരത്തിൽ 401 റൺസ് കുറിച്ച ഇന്ത്യക്കെതിരെ 248 റൺസ് മാത്രം നേടാനേ ദക്ഷിണാഫ്രിക്കക്ക് സാധിച്ചിരുന്നുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.