പുജാരക്കും വിജയിനും സെഞ്ച്വറി; രണ്ടാം ടെസ്റ്റിൽ പിടിമുറുക്കി ഇന്ത്യ
text_fieldsനാഗ്പുർ: വന്മതിൽ തീർത്ത് മുരളി വിജയുടെയും (128) ചേതേശ്വർ പുജാരയുടെയും (121 നോട്ടൗട്ട്) സെഞ്ച്വറി. ഒപ്പം 65 പന്തിൽ അർധ സെഞ്ച്വറിയുമായി ക്യാപ്റ്റൻ വിരാട് കോഹ്ലിയും (54 നോട്ടൗട്ട്). ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിെൻറ രണ്ടാം ദിനവും ആതിഥേയർ കൈയടക്കിയതോടെ 107 റൺസിെൻറ ലീഡുമായി മത്സരത്തിൽ ഇന്ത്യ പിടിമുറുക്കുന്നു. രണ്ടാം ദിനം കളിനിർത്തുേമ്പാൾ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 312 റൺസെടുത്തിട്ടുണ്ട്. പുജാരക്കൊപ്പം ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് ക്രീസിൽ. സ്കോർ: ശ്രീലങ്ക-205, ഇന്ത്യ- 312/2.
ലോകേഷ് രാഹുലിെൻറ (7) വിക്കറ്റ് നഷ്ടമായി ഒന്നിന് 11 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ്ങിനെത്തിയ ഇന്ത്യയുടെ പ്രതീക്ഷ മുഴുവനും വിജയ്^പുജാര സഖ്യത്തിലായിരുന്നു. വിശ്വാസം കാത്ത് വന്മതിലുകൾ ചെറുത്തുനിന്നപ്പോൾ, രണ്ടാം വിക്കറ്റിൽ പിറന്നത് 209 റൺസ്. ക്ഷമയോടെ ബാറ്റുവീശിയ ഇരുവരും സ്കോർ പതുക്കെ ഉയർത്തുകയായിരുന്നു. 10ാം സെഞ്ച്വറി തികച്ച് നിലയുറപ്പിച്ച വിജയിയെ (128) രംഗണ ഹെറാത്ത് പുറത്താക്കി.
221 പന്തിൽ ഒരു സിക്സും 11 ഫോറുമടങ്ങിയതാണ് തമിഴ്നാട് താരത്തിെൻറ ഇന്നിങ്സ്. വിജയ് മടങ്ങിയെങ്കിലും കോഹ്ലിയെ കൂട്ടുപിടിച്ച് പുജാരയും സെഞ്ച്വറി തികച്ചു. താരത്തിെൻറ 14ാം സെഞ്ച്വറിയാണിത്. പുജാരയുടെ സെഞ്ച്വറിക്കു പിന്നാലെ കോഹ്ലിയുടെ ബാറ്റിങ്ങിന് വേഗംെവച്ചു. ആറ് ഫോറുകളുമായി 65 പന്തിൽ ക്യാപ്റ്റൻ കോഹ്ലി അർധസെഞ്ച്വറി തികച്ചു. ആദ്യ കളിയിൽ മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ച ലക്മൽ വിക്കറ്റ് ലഭിക്കാതെ 58 റൺസ് വഴങ്ങിയപ്പോൾ, ദിൽറുവാൻ പെരേര വഴങ്ങിയത് 117 റൺസാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.