ഇന്ത്യ x ശ്രീലങ്ക മൂന്നാം ട്വന്റി 20 ഇന്ന്
text_fieldsപുണെ: ഇന്ത്യ-ശ്രീലങ്ക ട്വൻറി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം വെള്ള ിയാഴ്ച. പരമ്പരയിൽ 1-0ത്തിന് മുന്നിലുള്ള കോഹ്ലിപ്പട ശ്രീലങ്കക്കെതിരെ ഇതുവരെ ട്വ ൻറി20 പരമ്പര തോറ്റിട്ടില്ലെന്ന റെക്കോഡ് നിലനിർത്താനാണ് ലക്ഷ്യമിടുന്നത്. നിലവില െ ഫോംവെച്ച് ലങ്കയെ തോൽപിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ത്യക്കു പ്രയാസമില്ലെങ്കിലും അവസാനം പുണെയിൽവെച്ച് കണ്ടുമുട്ടിയപ്പോൾ മരതകദ്വീപുകാർ 101 റൺസിന് പിടിച്ചുെകട്ടിയ ഓർമ മറക്കാനാവില്ല. ഗുവാഹതിയിലെ ആദ്യ കളി മഴയെത്തുടർന്ന് ഉപേക്ഷിച്ചിരുന്നു.
സഞ്ജുവിനെ ഇറക്കുമോ?
വിജയിച്ച ടീമിനെ നിലനിർത്തുമോ അതോ ഒരു കളി ജയിച്ച ആത്മവിശ്വാസത്തിൽ ടീം ഇന്ത്യ പരീക്ഷണങ്ങൾക്ക് തയാറാകുമോ എന്നറിയാനാണ് ആരാധകരുടെ കാത്തിരിപ്പ്. സഞ്ജു സാംസൺ, മനീഷ് പാണ്ഡെ, യുസ്വേന്ദ്ര ചഹൽ എന്നിവരാണ് ഊഴം കാത്തിരിക്കുന്നത്. ഋഷഭ് പന്തിനെപ്പോലുള്ള താരങ്ങൾക്ക് നിരവധി അവസരങ്ങൾ നൽകുകയും ടീം കോംബിനേഷനിൽ പരീക്ഷണങ്ങൾക്ക് മുതിരുകയും ചെയ്യുേമ്പാഴും സഞ്ജുവിനെയും പാണ്ഡെയെയും ഒപ്പംകൂട്ടുന്നതല്ലാതെ അനുകൂല നടപടികളൊന്നുമുണ്ടാവുന്നില്ല. കഴിഞ്ഞ മൂന്നു പരമ്പരകളിൽ ടീമിനോടൊപ്പമുള്ള സഞ്ജുവിനെ തീർത്തും അവഗണിച്ചപ്പോൾ പാണ്ഡെയെ ഒരു മത്സരത്തിൽ കളത്തിലിറക്കി.
ഇന്ദോർ നൽകിയ പാഠം
ഇന്ദോറിൽ നടന്ന രണ്ടാം മത്സരം ഇന്ത്യക്ക് മനസ്സിലാക്കിത്തന്നത് രണ്ടു കാര്യമാണ്. ഒന്ന് ട്വൻറി20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യക്ക് ഒരു മികച്ച പേസ് നിരയെതന്നെ ബെഞ്ചിലിരുത്താനുള്ള കെൽപുണ്ട് എന്നത്. തിരിച്ചുവരവ് കെങ്കേമമാക്കാൻ വജ്രായുധം ജസ്പ്രീത് ബുംറക്കായില്ലെങ്കിലും പകരക്കാരുടെ റോളിലെത്തിയ ശർദുൽ ഠാകുറും നവ്ദീപ് സെയ്നിയും കാര്യങ്ങൾ എളുപ്പമാക്കി. വേണ്ടിവന്നാൽ ടീമിെൻറ തലവേദനയായ നാലാം നമ്പർ ബാറ്റ്സ്മാെൻറ വേഷം അണിയാൻ താൻ തയാറാണെന്ന് ക്യാപ്റ്റൻ വിരാട് കോഹ്ലി തെളിയിച്ചതാണ് രണ്ടാമത്തെ കാര്യം.
നാലാമനായിരുന്ന ശ്രേയസ് അയ്യർക്ക് വൺഡൗണായി സ്ഥാനക്കയറ്റം ലഭിച്ചു. ഹാർദിക് പാണ്ഡ്യക്കു പകരം ടീമിൽ കയറിപ്പറ്റിയ ശിവം ദുബെക്കും ഓപണറുടെ റോളിലേക്കു മത്സരിക്കുന്ന ശിഖർ ധവാനും കളി നിർണായകമാണ്. പാണ്ഡ്യ കിവീസ് പര്യടനത്തിലൂടെ ടീമിലേക്കു മടങ്ങിവരാൻ ലക്ഷ്യമിടുേമ്പാൾ സ്ഥാനമുറപ്പിക്കാൻ മികച്ച പ്രകടനം ദുബെയുടെ ഭാഗത്തുനിന്നുണ്ടാകണം. ശ്രീലങ്കൻ ഓൾറൗണ്ടർ ഇസുരു ഉഡാന പരിക്കേറ്റു പുറത്തായതിനാൽ വെറ്ററൻ താരം എയ്ഞ്ചലോ മാത്യൂസ് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.
ഇന്ത്യക്കെതിരെ മികച്ച ബാറ്റിങ് റെക്കോഡുള്ളത് മാത്യൂസിന് തുണയാകും. തുടർച്ചയായ അഞ്ചാം ട്വൻറി20 തോൽവി ഒഴിവാക്കാനാണ് ലങ്കയുടെ ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.