പരമ്പര ജയിക്കാൻ ഇന്ത്യ
text_fieldsപല്ലേകലെ: കൈപ്പിടിയിലൊതുങ്ങിയ കളിയും തോറ്റെങ്കിലും പുതുമുഖതാരം അഖില ധനഞ്ജയ നൽകിയ ആത്മവിശ്വാസത്തിൽ ഇന്ത്യക്കെതിരെ മൂന്നാം അങ്കത്തിന് ലങ്ക ഇന്നിറങ്ങും. കുറഞ്ഞ ഒാവർനിരക്കിന് ഉപുൽ തരംഗ സസ്പെൻഷൻ നേരിട്ടതോടെ ചമര കപുഗദേരയുടെ നേതൃത്വത്തിലായിരിക്കും ആതിഥേയർ കളത്തിലിറങ്ങുന്നത്. മത്സരത്തിൽ 2-0ന് മുന്നിലുള്ള ഇന്ത്യക്ക് ഇന്ന് വിജയിച്ചാൽ പരമ്പര ഉറപ്പിക്കാം.
പ്രതീക്ഷയിലാണ് ലങ്ക
കൈയിലുണ്ടായിരുന്ന വജ്രായുധത്തിെൻറ മൂർച്ചയറിയാതെയായിരുന്നു ലങ്ക ആദ്യമത്സരം കളിച്ചത്. അഖില ധനഞ്ജയ എന്ന 23 കാരൻ ടീമിലുണ്ടായിരുന്നെങ്കിലും ആദ്യ മത്സരത്തിൽ കളത്തിലിറക്കിയില്ല. രണ്ടാം മത്സരത്തിൽ തെൻറ നാലാം ഏകദിനമത്സരത്തിന് അവസരം വന്നെത്തിയപ്പോൾ, ഇന്ത്യൻ ബാറ്റ്സ്മാൻമാർ ശരിക്കും ആ ഒാഫ് െബ്രയ്ക്ക് ബൗളറുടെ മൂർച്ചയറിഞ്ഞു. 109ന് ഒന്ന് എന്ന നിലയിൽ ഇന്ത്യ അനായാസ വിജയത്തിലേക്ക് എന്ന് ശ്രീലങ്കൻ ആരാധകർ പോലും ഉറപ്പിച്ചപ്പോഴാണ് ധനഞ്ജയ വിശ്വരൂപം പ്രാപിച്ചത്. ഇന്ത്യയുടെ ആറുവമ്പന്മാരെ കറക്കിവീഴ്ത്തി 131ന് ഏഴ് എന്ന നിലയിലേക്ക് പിടിച്ചുകെട്ടിയതോടെ സന്ദർശകർ തോൽവി മണത്തു. ധോണിയും ഭുവനേശ്വറും ചേർന്ന് ലങ്കയുടെ ജയം തട്ടിപ്പറിച്ചെങ്കിലും ധനഞ്ജയയെ മുന്നിൽെവച്ചാവും മൂന്നാം മത്സരത്തിൽ ലങ്ക തന്ത്രം മെനയുന്നത്.
പരീക്ഷണങ്ങളുമായി
കോഹ്ലി
ബാറ്റിങ് ഒാഡറിൽ മാറ്റങ്ങൾ വരുത്തിയതോടെ രണ്ടാം ഏകദിനത്തിൽ അഖിലയെ പിടികിട്ടാതെ മധ്യനിര പാേട തകർന്നിരുന്നു. ഇതോടെ, ഇൗ മാറ്റങ്ങൾ കോഹ്ലി തുടരുമോയെന്ന് കാത്തിരുന്ന് കാണാം. ഒാപണർമാരായ ശിഖർ ധവാനും രോഹിത് ശർമയും മികച്ച തുടക്കം നൽകിയതോടെ, പതിവുമാറി ലോകേഷ് രാഹുലിനെയും കേദാർ ജാദവിനെയും കോഹ്ലി ഇറക്കിക്കളിപ്പിക്കുകയായിരുന്നു.
ധനഞ്ജയയുടെ ഒാഫ് ബ്രെയ്ക്കിന് മുന്നിൽ നിലതെറ്റിയ ഇരുവരും വന്നപോലെ മടങ്ങി. പിന്നാലെ കോഹ്ലിക്കും നിലയുറപ്പിക്കാനായില്ല. അതുകൊണ്ട് ഇൗ പരീക്ഷണം കോഹ്ലി തുടരാൻ സാധ്യത കുറവാണ്. ശ്രീലങ്കൻ പര്യടനത്തിൽ ടോസ് ഭാഗ്യം എപ്പോഴും കോഹ്ലിക്കൊപ്പമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.