ട്വൻറി20 പുതുവർഷം
text_fieldsഗുവാഹതി: ട്വൻറി20 ലോകകപ്പ് മുന്നിൽ കണ്ട് പുതുവർഷത്തിൽ പുത്തൻ അടവുകളും തന്ത്രങ് ങളും ആവനാഴിയിലാക്കി ടീം ഇന്ത്യ ഇന്ന് ശ്രീലങ്കക്കെതിരായ ട്വൻറി20 പരമ്പരയിലെ ആദ്യ മ ത്സരത്തിനിറങ്ങും. മൂന്നു മത്സര പരമ്പരയിലെ ആദ്യ മത്സരത്തിന് ഞായറാഴ്ച ഗുവാഹത്ത ിയിലെ ബർസപാര സ്റ്റേഡിയം വേദിയാകുേമ്പാൾ ശ്രദ്ധാകേന്ദ്രമാകുന്നത് പരിക്കുമാറിയെത്തുന്ന ഇന്ത്യയുടെ പേസ് വജ്രായുധം ജസ്പ്രീത് ബുംറയാണ്.
ടെസ്റ്റിനെയും ഏകദിനത്തെയും അപേക്ഷിച്ച് ട്വൻറി20 ക്രിക്കറ്റിൽ സമീപകാലത്ത് ഏറെയൊന്നും നേട്ടം അവകാശപ്പെടാനില്ലാത്ത ഇന്ത്യക്ക് ഡെത്ത് ഓവർ സ്പെഷലിസ്റ്റിെൻറ മടങ്ങിവരവ് നൽകുന്ന ഊർജം ചില്ലറയല്ല. ബംഗ്ലാദേശിനും വെസ്റ്റിൻഡീസിനുമെതിരായ പരമ്പരകൾ വിജയിച്ചാണ് വരവെങ്കിലും ഫീൽഡിങ്ങിലടക്കമുള്ള പിഴവുകൾ പരിഹരിച്ചില്ലെങ്കിൽ ഇന്ത്യയുടെ പുതുവർഷത്തുടക്കം പാളും.
വിൻഡീസിനെതിരായ പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽനിന്നും ഇന്ത്യ നിലത്തിട്ടത് എട്ട് ക്യാച്ചുകളാണ്. മത്സരഫലത്തെ നിർണായകമായി സ്വാധീനിച്ച അത്തരം പോരായ്മകൾ പരിഹരിച്ചില്ലെങ്കിൽ ടീം കനത്ത വില നൽകേണ്ടി വരും. രോഹിത് ശർമക്ക് വിശ്രമം അനുവദിച്ചതോടെ ലോകേഷ് രാഹുൽതന്നെയാകും ധവാനൊപ്പം ഇന്നിങ്സ് ഓപൺ ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.