ട്വൻറി 20: ശ്രീലങ്കക്കെതിരെ അനായാസ ജയവുമായി ഇന്ത്യ
text_fieldsഇൻഡോർ: ശ്രീലങ്കക്കെതിരായ രണ്ടാം ട്വൻറി 20യിൽ ഇന്ത്യക്ക് അനായാസ ജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ ത കർത്തു വിട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 142 റൺസെടുത്തു. പരമ്പരയിലെ ആദ്യ മൽസരം മഴമൂലം ഉപേക്ഷിച്ചിരുന്നു. മൂന്നാം മൽസരം വെള്ളിയാഴ്ച നടക്കും.
അർധ സെഞ്ച് വറി കൂട്ടുകെട്ടുമായി ലോകേഷ് രാഹുൽ-ശിഖർ ധവാൻ സഖ്യം മികച്ച തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. പിന്നീടെത്തിയ വിരാട് കോഹ്ലി-ശ്രേയസ് അയ്യർ സഖ്യവും മികച്ച പ്രകടനം നടത്തിയതോടെ 15 പന്ത് ശേഷിക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്ക ഉയർത്തിയ ലക്ഷ്യം ഇന്ത്യ മറികടന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലങ്കക്ക് 34 റൺസെടുത്ത കുശാൽ പെരേരയുടെ ബാറ്റിങ്ങാണ് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. 19ാം ഓവറിൽ മൂന്ന് വിക്കറ്റ് പിഴുത ഷാർദുൽ താക്കൂറിൻെറ പ്രകടനം ശ്രിലങ്കയുടെ കണക്ക് കൂട്ടലുകൾ തെറ്റിച്ചു. അവസാന ഓവറിലെ അവസാന മൂന്നു പന്തുകളിൽ ബൗണ്ടറി നേടിയ വാനിന്ദു ഹസരംഗയാണ് ലങ്കൻ സ്കോർ 142ൽ എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.