ക്രുണാലിെൻറ തുടക്കം, രോഹിതിെൻറ വെടിക്കെട്ട്, പന്തിെൻറ ഫിനിഷിങ്
text_fieldsഒാക്ലൻഡ്: വെലിങ്ടണിൽ കിട്ടിയത് ഇന്ത്യ ഒാക്ലൻഡിൽ കൊടുത്തു. ഇനി ഹാമിൽട്ടണില െ ‘ഫൈനലി’ന് കാത്തിരിക്കാം. മൂന്ന് മത്സരപരമ്പരയിലെ ആദ്യ കളിയിൽ തങ്ങളെ തകർത്തുവി ട്ട ന്യൂസിലൻഡിനെതിരെ രണ്ടാംമത്സരത്തിൽ രോഹിത് ശർമയും സംഘവും അതേ നാണയത്തിൽ തിരി ച്ചടിച്ചപ്പോൾ ഇന്ത്യക്ക് ഏഴുവിക്കറ്റിെൻറ ആധികാരിക ജയം. ബൗളിങ്ങിലും ബാറ്റിങ്ങി ലും ആധിപത്യം പുലർത്തിയായിരുന്നു സന്ദർശകരുടെ ജയം.
ഒാസീസിനെതിരായ ടെസ്റ്റ്, ഏകദിന വിജയങ്ങൾക്കും ന്യൂസിലൻഡിനെതിരായ ഏകദിന വിജയത്തിനും ശേഷം ഡൗൺ അണ്ടറിൽനിന്ന് തുടർപരമ്പര നേട്ടവുമായി ഇന്ത്യൻ ടീമിന് മടങ്ങാനാവുമോ എന്ന് ഞായറാഴ്ച അറിയാം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കിവീസിെൻറ ഇന്നിങ്സ് എട്ടു വിക്കറ്റിന് 158 റൺസിലവസാനിപ്പിച്ച ഇന്ത്യ ഏഴു പന്ത് ബാക്കിയിരിക്കെ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യത്തിലെത്തിയത്. 28 റൺസിന് മൂന്നു വിക്കറ്റ് വീഴ്ത്തിയ ഇടങ്കയ്യൻ സ്പിന്നർ ക്രുണാൽ പാണ്ഡ്യയും 27 റൺസിന് രണ്ടു വിക്കറ്റ് പിഴുത ഇടങ്കയ്യൻ പേസർ ഖലീൽ അഹ്മദുമാണ് ന്യൂസിലൻഡ് ബാറ്റിങ്ങിന് കടിഞ്ഞാണിട്ടത്. മറുപടി ബാറ്റിങ്ങിൽ 29 പന്തിൽ 50 റൺസുമായി ക്യാപ്റ്റൻ രോഹിത് ശർമ മുന്നിൽനിന്ന് നയിച്ചപ്പോൾ 28 പന്തിൽ പുറത്താവാതെ 40 റൺസെടുത്ത ഋഷഭ് പന്തും തിളങ്ങി.
എത്തിപ്പിടിക്കാവുന്ന സ്കോറിലേക്ക് രോഹിതും ശിഖർ ധവാനും (31 പന്തിൽ 30) ഇന്ത്യക്ക് ഗംഭീര തുടക്കമാണ് സമ്മാനിച്ചത്. പതിവിനുവിരുദ്ധമായി തുടക്കത്തിൽതന്നെ ധവാനെ കടത്തിവെട്ടി രോഹിത് മുന്നേറിയപ്പോൾ ഇന്ത്യൻ സ്കോർ വെച്ചടി കയറി. 9.2 ഒാവറിൽ 79 റൺസ് ചേർത്തശേഷമാണ് ഇരുവരും വഴിപിരിഞ്ഞത്. നാല് സിക്സും മൂന്ന് ഫോറും പായിച്ച രോഹിതാണ് ആദ്യം വീണത്. അതുവരെ ബൗളർമാരെ അനായാസം കൈകാര്യംചെയ്ത രോഹിത് ഇഷ് സോധിയുടെ ഷോർട്ട് ബാൾ അടിച്ചുപറത്താനുള്ള ശ്രമത്തിൽ മിഡ്വിക്കറ്റിൽ ടിം സൗത്തിക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങി. ലോക്കിഫെർഗൂസെൻറ പന്തിൽ ഗ്രാൻഡ്ഹോമിന് പിടികൊടുത്ത് ധവാനും തുടക്കം മുതലാക്കാനാവാതെ ഡാരിൽ മിച്ചലിെൻറ പന്തിൽ സൗത്തിക്ക് ക്യാച്ച് നൽകി വിജയ് ശങ്കറും (എട്ട് പന്തിൽ 14) മടങ്ങിയെങ്കിലും അഭേദ്യമായ നാലാം വിക്കറ്റിന് 31 പന്തിൽ 44 റൺസ് കൂട്ടുകെട്ടുയർത്തി പന്തും എം.എസ്. ധോണിയും (17 പന്തിൽ 20) ടീമിനെ അനായാസം ജയത്തിലെത്തിച്ചു.
നേരത്തേ രണ്ട് ഒാവറിനിടെ മൂന്നു വിക്കറ്റ് വീഴ്ത്തിയ ക്രുണാൽ പാണ്ഡ്യയാണ് മികച്ച തുടക്കം നേടുന്നതിൽനിന്ന് കിവീസിനെ തടഞ്ഞത്. കഴിഞ്ഞ കളിയിലെ വീരൻ ടിം സൈഫർട്ടിനെ (12) മൂന്നാം ഒാവറിൽ ഭുവനേശ്വർ കുമാർ ധോണിയുടെ കൈയിലെത്തിച്ച ശേഷം ആറാം ഒാവറിൽ പന്തെടുത്ത ക്രുണാൽ എതിരാളികൾക്ക് ഇരട്ട പ്രഹരമേൽപിച്ചു. രണ്ടാം പന്തിൽ കോളിൻ മൺറോയെ (12) രോഹിതിെൻറ കൈയിലെത്തിച്ച ക്രുണാൽ ആറാം പന്തിൽ മിച്ചലിനെ (ഒന്ന്) വിക്കറ്റിനുമുന്നിൽ കുടുക്കി. തെൻറ അടുത്ത ഒാവറിൽ ക്യാപ്റ്റൻ കെയ്ൻ വില്യംസണിനെയും (20) ക്രുണാൽ എൽ.ബി.ഡബ്ല്യുവിൽ പറഞ്ഞയച്ചതോടെ കിവീസ് നാലിന് 50 എന്ന നിലയിലായി.
വൻ തകർച്ചയിലേക്കെന്ന് കരുതിയ ടീമിനെ റോസ് ടെയ്ലറും (36 പന്തിൽ 42) ഗ്രാൻഡ്ഹോമും (28 പന്തിൽ 50) ചേർന്ന് കരകയറ്റുന്നതായിരുന്നു പിന്നീടുള്ള കാഴ്ച. ടെയ്ലർ സൂക്ഷ്മതയോടെ ഇന്നിങ്സ് തുന്നിക്കെട്ടാൻ ശ്രമിച്ചപ്പോൾ ഗ്രാൻഡ് ഷോട്ടുകളിലുടെ സ്കോറുയർത്താനായിരുന്നു ഗ്രാൻഡ്ഹോമിെൻറ നീക്കം. താരതമ്യേന ചെറിയ ബൗണ്ടറി മുതലെടുത്ത് ഗ്രാൻഡ്ഹോം ആഞ്ഞടിച്ചപ്പോൾ യുസ്വേന്ദ്ര ചഹലിനും ക്രുണാലിനുമെതിരെ തുടർ സിക്സുകൾ പിറന്നു. ഒടുവിൽ 16ാം ഒാവറിൽ ഹർദിക് പാണ്ഡ്യയാണ് ഇൗ കൂട്ടുകെട്ട് പൊളിച്ചത്. രോഹിതിന് ക്യാച്ച് നൽകി ഗ്രാൻഡ്ഹോം മടങ്ങി. ടെയ്ലർ ശങ്കറിെൻറ നേരിട്ടുള്ള ത്രോയിൽ റണ്ണൗട്ടായതിനുപിന്നാലെ അവസാന ഒാവറിൽ ഖലീൽ മിച്ചൽ സാൻറ്നറിനെയും (ഏഴ്) സൗത്തിയെയും (മൂന്ന്) ബൗൾഡാക്കി സ്കോർ 158ൽ ഒതുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.