അഫ്ഗാനെ കളിപഠിപ്പിച്ച് ഇന്ത്യ; ധവാന് റെക്കോഡ്
text_fieldsബംഗളൂരു: അരങ്ങേറ്റ ടെസ്റ്റിനിറങ്ങിയ അഫ്ഗാനിസ്താെന കളിയുടെ മർമം പഠിപ്പിച്ച് ഇന്ത്യയുടെ ബാറ്റിങ്. ഏക ടെസ്റ്റിെൻറ ആദ്യ ദിനം കളി അവസാനിക്കുേമ്പാൾ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിൽ 347 റൺസെന്ന നിലയിൽ. ഒാപണർമാരായ ശിഖർ ധവാനും (105), മുരളി വിജയും (107) സെഞ്ച്വറിയുമായി ഉറച്ചുനിന്നപ്പോൾ ഇന്ത്യ ഉച്ചക്കുമുേമ്പ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. റാഷിദ് ഖാനും മുഹമ്മദ് നബിയും ചേർന്ന് തുടങ്ങിയ സ്പിൻ ആക്രമണത്തെയും യാമിൻ അഹ്മദ്സായി നയിച്ച പേസ് ആക്രമണത്തെയും സമചിത്തതയോടെ ഇരുവരും നേരിട്ടപ്പോൾ ഇന്ത്യ സുരക്ഷിതമായ തുടക്കംകുറിച്ചു.
ധവാൻ റെക്കോഡ് സെഞ്ച്വറി കുറിച്ച ശേഷം 28 ഒാവറിലാണ് ഒാപണിങ് പിളരുന്നത്. അഹ്മദ്സായിക്കായിരുന്നു വിക്കറ്റ്. പിന്നാലെ, വിജയ് സെഞ്ച്വറി തികച്ച് വഫ്ദറിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ലോകേഷ് രാഹുൽ (54), ചേതേശ്വർ പുജാര (35) എന്നിവർ മധ്യനിരയിൽ പോരാടിയെങ്കിലും അവസാന സെഷനിൽ വിക്കറ്റ് വീഴ്ചയായി. അജിൻക്യ രഹാനെ (10), ദിനേശ് കാർത്തിക് (4) എന്നിവരുൾപ്പെടെ മൂന്നു വിക്കറ്റുകളാണ് അവസാന സെഷനിൽ വീണത്.
ലഞ്ചിനുമുമ്പ് സെഞ്ച്വറി; ധവാന് റെക്കോഡ്
ബംഗളൂരു: ടെസ്റ്റിൽ ഉച്ചഭക്ഷണത്തിന് പിരിയുന്നതിനുമുമ്പ് ശതകം നേടുന്ന ആദ്യ ഇന്ത്യൻ താരമായി ശിഖർ ധവാൻ. അഫ്ഗാനെതിരായ ഏക ടെസ്റ്റിെൻറ ആദ്യ ദിനത്തിലാണ് ധവാെൻറ നേട്ടം. 2006ൽ സെൻറ് ലൂസിയയിൽ വെസ്റ്റിൻഡീസിനെതിരെ 99 റൺസടിച്ച വീരേന്ദർ സെവാഗിെൻറ പേരിലായിരുന്നു ഇതിനുമുമ്പത്തെ ലഞ്ചിന് മുമ്പുള്ള ഉയർന്ന സ്കോർ.
ഇങ്ങനെ സെഞ്ച്വറി നേടുന്ന ലോകത്തെ ആറാമത്തെ ബാറ്റ്സ്മാനാണ് ധവാൻ. ഡൊണാൾഡ് ബ്രാഡ്മാൻ, വിക്ടർ ട്രംപർ, ചാർലി മകാർട്ട്നി, മാജിദ് ഖാൻ, ഡേവിഡ് വാർണർ എന്നിവരാണ് മറ്റുള്ളവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.