മഴക്കളിയിൽ ആസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് 26 റൺസിൻെറ വിജയം
text_fieldsചെന്നൈ: ആദ്യം നതാൻ കോൾട്ടർനീലിെൻറ വിക്കറ്റ് മഴ, ശേഷം ഹാർദിക് പാണ്ഡ്യയുടെ സിക്സർ നീരാട്ട്. ഒടുവിൽ എല്ലാ വീര്യവും തണുപ്പിച്ച് മാനത്തുനിന്നും കനത്ത പേമാരിയും. എന്നിട്ടും ഇന്ത്യയുടെ വിജയാവേശത്തെ തോൽപിക്കാൻ ആസ്ട്രേലിയക്കായില്ല. മഴകളിച്ച ആദ്യ ഏകദിനത്തിലെ 26 റൺസ് ജയവുമായി ഇന്ത്യ പരമ്പര പോരാട്ടത്തിന് തുടക്കംകുറിച്ചു. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ ഏഴു വിക്കറ്റ് നഷ്ടത്തിൽ 281 റൺസ് പടുത്തുയർത്തിയിരുന്നു. എന്നാൽ, ഒാസീസിെൻറ മറുപടി ബാറ്റിങ് മഴകാരണം മൂന്ന് മണിക്കൂറിലേറെ വൈകി. കാത്തിരിപ്പിനൊടുവിൽ ക്രീസുണർന്നപ്പോൾ ഡക്വർത്ത്-ലൂയിസ് നിയമപ്രകാരം സന്ദർശകരുടെ ലക്ഷ്യം 21 ഒാവറിൽ 164 റൺസ്. ട്വൻറി20 ആവേശത്തോടെ തുടങ്ങിയ ഒാസീസിനെ സ്പിൻചുഴിയിൽ എറിഞ്ഞുവീഴ്ത്തിയതോടെ ഇന്ത്യ ഉജ്ജ്വല വിജയം േപാക്കറ്റിലാക്കി. ആസ്ട്രേലിയക്ക് ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 83 റൺസും രണ്ട് വിക്കറ്റും പോക്കറ്റിലാക്കിയ ഹാർദിക് പാണ്ഡ്യയാണ് കളിയിലെ കേമൻ.
ധോണി-പാണ്ഡ്യ ഷോ
ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വൻ തകർച്ചയോടെയാണ് തുടങ്ങിയതെങ്കിലും മധ്യനിരയിൽ ഹാർദിക് പാണ്ഡ്യ (66 പന്തിൽ 83), കേദാർ ജാദവ് (54 പന്തിൽ 40), എം.എസ്. ധോണി (88 പന്തിൽ 79) എന്നിവരുടെ ചെറുത്തുനിൽപാണ് രക്ഷപ്പെടുത്തിയത്. മൂന്നു വർഷത്തിനിടെ വിരാട് കോഹ്ലി രണ്ടാം തവണ പൂജ്യത്തിൽ പുറത്താവുകയും ഇന്ത്യ മൂന്നിന് 11 എന്ന നിലയിൽ തരിപ്പണമാവുകയും ചെയ്തിടത്തുനിന്നായിരുന്നു മധ്യനിരയുടെ രക്ഷാപ്രവർത്തനം. അജിൻക്യ രഹാനെ (5), വിരാട് കോഹ്ലി (0), മനീഷ് പാണ്ഡെ (0) എന്നിവരെ അഞ്ച് ഒാവറിനുള്ളിൽ കോൾട്ടർനീൽ മടക്കി. രോഹിത് ശർമ (28) മാർകസ് സ്റ്റോയിണിസിന് പിടികൊടുത്തും മടങ്ങിയതോടെ ഇന്ത്യ നാലിന് 64ലേക്ക് പതിച്ചു.
ഇൗ ഘട്ടത്തിലാണ് കേദാറിന് കൂട്ടായി ധോണിയെത്തുന്നത്. ഒാസീസ് ബൗളർമാരെ ക്ഷമയോടെ നേരിട്ട ഇരുവരും ന്യൂബാളിെൻറ മേധാവിത്വം തകർത്തു. സ്കോർ 87ലെത്തിയപ്പോൾ ജാദവിനെ സ്റ്റോയിണിസ് പുറത്താക്കി. ശേഷമാണ് ഇന്ത്യൻ ഇന്നിങ്സിെൻറ ഗതിമാറ്റിയ കൂട്ടുകെട്ടിെൻറ പിറവി. ധോണിക്കൊപ്പം പിടിച്ചുനിന്ന് കളിക്കാൻ ശ്രമിച്ച പാണ്ഡ്യ 37ാം ഒാവറിൽ ആഡം സാംപയെ മൂന്ന് സിക്സറും ഒരു ബൗണ്ടറിയും പറത്തി നേടിയ 24 റൺസ് ഇന്ത്യൻ ബാറ്റിങ്ങിെൻറ ഗതിമാറ്റി. വൈകാതെ പാണ്ഡ്യ പുറത്തായെങ്കിലും അഞ്ച് ബൗണ്ടറിയും അഞ്ച് സിക്സും പിറന്ന ഇന്നിങ്സ് ഇന്ത്യൻ ടോട്ടലിെൻറ നെട്ടല്ലായി.
164 ലക്ഷ്യവുമായിറങ്ങിയ ഒാസീസ് വെടിക്കെട്ട് മോഹിച്ചാണ് ക്രീസിലെത്തിയതെങ്കിലും നനഞ്ഞ ഒൗട്ട് ഫീൽഡും പിച്ചും കളിയുടെ ഗതി തിരിച്ചു. കാർട്ട്റ്റൈ് (1), സ്റ്റീവൻ സ്മിത്ത് (1), ട്രാവിസ് ഹെഡ് (5) എന്നിവർ ഒറ്റയക്കത്തിൽ ആറ് ഒാവറിനുള്ളിൽ മടങ്ങി. ഡേവിഡ് വാർണറും (25), മാക്സ്വെല്ലും (39) നടത്തിയ ചെറുത്തുനിൽപിനും ആയുസ്സുണ്ടായില്ല. മാർകസ് സ്റ്റോയിണിസ് (3), മാത്യു വെയ്ഡ് (9), പാറ്റ് കമ്മിൻസ് (9) എന്നിവരും ഒറ്റയക്കത്തിൽ മടങ്ങി. ജെയിംസ് ഫോക്നർ 32 റൺസുമായി പുറത്താവാതെനിന്നു. യുസ്വേന്ദ്ര ചഹൽ മൂന്നും കുൽദീപ് യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവർ രണ്ടു വീതവും വിക്കറ്റ് വീഴ്ത്തി. പരമ്പരയിലെ രണ്ടാം മത്സരം വ്യാഴാഴ്ച കൊൽക്കത്തയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.