ഉമേഷ് യാദവ് എറിഞ്ഞിട്ടു; ആസ്ട്രേലിയ ഒമ്പതിന് 256
text_fieldsപുണെ: ഇന്ത്യൻ മണ്ണിലെ ഒന്നാം ടെസ്റ്റിൻെറ ആദ്യദിനം ആസ്ട്രേലിയ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 256ന് പത്തി മടക്കി. നാല് വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവും രണ്ട് വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയുമാണ് കംഗാരുക്കളെ വീഴ്ത്തിയത്. അവസാന നിമിഷംവരെ ഒറ്റയാൾ പോരാട്ടം നടത്തുന്ന ഒസീസ് ഒാൾറൗണ്ടർ മിച്ചൽ സ്റ്റാർക്ക്(57 നോട്ടൗട്ട്) ആണ് ടീം സ്കോർ 250 കടത്തിയത്.
ടോസ് നേടിയ ഒാസീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഡേവിഡ് വാർണറുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 38 റൺസെടുത്ത് മുന്നേറുകയായിരുന്ന വാർണറെ ഉമേഷ് യാദവാണ് പുറത്താക്കിയത്. മറ്റൊരു ഒാപണിങ് താരം മാറ്റ് റെൻഷോ (68) മത്സരത്തിനിടെ പരിക്കേറ്റ് കളത്തിൽ നിന്നും പിൻവാങ്ങിയിരുന്നു. സ്റ്റീവൻ സ്മിത്തിനെ (27) അശ്വിനാണ് പുറത്താക്കിയത്. ഷോൺ മാർഷ് (16), പീറ്റർ ഹാൻഡ്സ്കോമ്പ്(22), മിച്ചൽ മാർഷ് (4), മാത്യൂ വെയ്ഡ്(8) എന്നിവർ ഇന്ത്യൻ ബൗളർമാർക്കു മുന്നിൽ പിടിച്ചു നിൽക്കാനാവാതെ പുറത്തായി.
ഭുവന്വേഷർ കുമാറിന് പകരക്കാരനായി ജയന്ത് യാദവ് ഇന്ത്യയുടെ പതിനൊന്നംഗ ലിസ്റ്റിൽ ഇടംപിടിച്ചു. ഐ.സി.സി റാങ്കിങ്ങിലെ ഒന്നും രണ്ടും സ്ഥാനക്കാരായ ആർ.അശ്വിനും രവീന്ദ്ര ജദേജയുമാണ് ഇന്ത്യൻ ബൗളിങ്ങിന് നേതൃത്വം നൽകുന്നത്. നഥാൻ ലിയോൺ, സ്റ്റീവ് ഒ കീഫ് എന്നീ രണ്ടു സ്പിന്നർമാരെ മാത്രമാണ് ആസ്ട്രേലിയ ടീമിലുൾപെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.