പൂജാരക്ക് സെഞ്ച്വറി; റാഞ്ചിയിൽ കുതിച്ചും കിതച്ചും ഇന്ത്യ
text_fieldsറാഞ്ചി: ആജന്മ ശത്രുവിനെപ്പോലെ ഗ്രൗണ്ടിൽ പെരുമാറിയ സ്റ്റീവൻ സ്മിത്തും ചേതേശ്വർ പുജാരക്കായി കൈയടിച്ചു. ഒടുവിൽ, കളിയവസാനിപ്പിച്ച് മടങ്ങുേമ്പാൾ സമ്മതിച്ചാശാനേ എന്നമട്ടിൽ ഒരു ഹസ്തദാനവും. സ്മിത്തിെൻറ അപരാജിത ഇന്നിങ്സിന് പുജാരയുടെ ക്ലാസിക് ബാറ്റിങ്ങിലൂടെ മറുപടി നൽകി ഇന്ത്യയുടെ ചെറുത്തുനിൽപ് നാലാം ദിനത്തിലേക്ക്.
തങ്ങളുടെ 451 റൺസെന്ന വൻ ടോട്ടലിനു മുന്നിൽ ആതിഥേയരെ അനായാസം എറിഞ്ഞിടാമെന്ന് മോഹിച്ചെത്തിയ ആസ്ട്രേലിയയുടെ മർമത്തിനേറ്റ പ്രഹരമായിരുന്നു പുജാരയുടെ (328 പന്തിൽ 130 നോട്ടൗട്ട്) ഒന്നര ദിനം നീണ്ട ഇന്നിങ്സ്. ഗാലറിയിൽ ഇരിപ്പുറപ്പിച്ച ആരാധകർക്ക് അവിശ്വസനീയ ക്രിക്കറ്റ് വിരുന്നൊരുക്കിയ ദിനത്തിൽ ഒാസീസിെൻറ റൺമലയിലേക്ക്, അതേ വേഗവും താളവും നിലനിർത്തി ഇന്ത്യയുടെ മറുപടി. മൂന്നാം ദിനം കളി അവസാനിപ്പിക്കുേമ്പാൾ ആതിഥേയർ ആറു വിക്കറ്റ് നഷ്ടത്തിൽ 360 റൺസെടുത്തു. പുജാര മുന്നിൽനിന്ന് പടനയിച്ചപ്പോൾ, ഇരട്ടിവീര്യം നൽകി മുരളി വിജയും (82) േലാകേഷ് രാഹുലും (67) കരുൺ നായരും (23) ഒപ്പം നിന്നു. ശനിയാഴ്ച സ്റ്റംെപടുക്കുേമ്പാൾ വൃദ്ധിമാൻ സാഹയാണ് (18)ക്രീസിൽ. രണ്ടും ദിനം ബാക്കിയുള്ള ടെസ്റ്റിൽ ഇന്ത്യ ഒാസീസിെൻറ ഒന്നാം ഇന്നിങ്സ് സ്കോറിൽനിന്ന് 91 റൺസ് അകലെയെത്തി.അരങ്ങേറ്റ ടെസ്റ്റ് കളിച്ച് ആറു വർഷത്തിനുശേഷം ടീമിലെത്തിയ പാറ്റ് കുമ്മിൻസായിരുന്നു ഒാസീസ് നിരയിൽ അപകടം വിതച്ചത്. 25 ഒാവർ എറിഞ്ഞ കുമ്മിൻസ് ഇന്ത്യയുടെ നാല് വിലപ്പെട്ട വിക്കറ്റുകൾ വീഴ്ത്തി.
ഇതാണ് ക്ലാസ്...
സചിനും രാഹുൽ ദ്രാവിഡിനും വി.വി.എസ്. ലക്ഷ് മണിനുമൊപ്പം പടിയിറങ്ങിപ്പോയെന്ന് വിലപിച്ച ക്ലാസിക്കൽ ഇന്നിങ്സിെൻറ ലൈവ് ഷോയായിരുന്നു റാഞ്ചിയിൽ. ഫ്ലാറ്റ് പിച്ചിൽ, ബൗൺസറുകൾകൊണ്ട് പാറ്റ് കുമ്മിൻസ് നിറഞ്ഞാടിയപ്പോൾ അതിനെക്കാൾ ഗംഭീരമായി പുജാരയുടെ ബാറ്റിങ്. തലേദിനം ലോകേഷ് രാഹുലും മുരളി വിജയും അടിത്തറ പാകിയ ഇന്നിങ്സ് പടുത്തുയർത്തുകയായിരുന്നു പുജാരയുടെ ദൗത്യം. ഒന്നിന് 120 റൺസെന്ന നിലയിൽ രാവിലെ വിജയിനൊപ്പം പുജാര ക്രീസിലെത്തുേമ്പാൾ ന്യൂബാളിൽ കളി തിരിച്ചുവിടാനുള്ള ഒരുക്കത്തിലായിരുന്നു ഒ ാസീസ്. പക്ഷേ, വെള്ളിയാഴ്ചെത്തക്കാൾ കരുതലോടെയായിരുന്നു വിജയ്^പുജാര. ഒാരോ ഒാസീസ് ബൗളറെയും ഗൃഹപാഠംചെയ്ത് തയാറാക്കിയ ഷോട്ടുകൾ. ജോഷ് ഹേസൽവുഡും സ്റ്റീവ് ഒകീഫെയും ചേർന്ന് തുടങ്ങിയ ന്യൂബാൾ ആക്രമണത്തെ ഇരുവരും ആക്രമിച്ചുതന്നെ വരവേറ്റു. രണ്ടാം ഒാവറിൽ ഒകീഫെയെ ക്രീസിന് പുറത്തിറങ്ങി ലോങ് ഒാണിലൂടെ സിക്സർ പറത്തിയാണ് വിജയ് കളി തുടങ്ങിയത്. പക്ഷേ, ആവേശം എളുപ്പത്തിൽ നിയന്ത്രിച്ച് കളി പ്രതിരോധത്തിലേക്ക് കൊണ്ടുവന്നു. ഉറച്ച പിച്ചിൽ പന്ത് തോളിനൊപ്പം ഉയർന്നപ്പോൾ ഒഴിഞ്ഞുമാറിയാണ് പലേപ്പാഴും നേരിട്ടത്. അധികം വൈകും മുേമ്പ പാറ്റ് കുമ്മിൻസും ബൗളിങ് ആക്രമണത്തിൽ ചേർന്നു. തൊട്ടുപിന്നാലെ വിജയ് അർധസെഞ്ച്വറിയും നേടി.
അപ്പോഴും 64 പന്തിൽ 15 റൺസായിരുന്നു പുജാരയുടെ സമ്പാദ്യം. തുടർച്ചയായ അപ്പീലുകളും ഇടക്ക് ഉപയോഗിച്ച റിവ്യൂകളുമായി ഒാസീസൊരുക്കിയ സമ്മർദങ്ങളൊന്നും ഇൗ കൂട്ടിനെ പ്രകോപിപ്പിക്കാൻ കഴിഞ്ഞില്ല. 39 ഒാവർ പിടിച്ചുനിന്ന് 102 റൺസ് അടിച്ചുകൂട്ടിയ ശേഷം മാത്രമേ ഇവർ വഴിപിരിഞ്ഞുള്ളൂ. ഒകീഫെയെ ക്രീസിന് പുറത്തിറങ്ങി പറത്താനുള്ള വിജയ്യുടെ ശ്രമം പാളി. ഒഴിഞ്ഞുപോയ പന്ത് പിടിച്ചെടുത്ത മാത്യുവെയ്ഡ് സ്റ്റംപ്ചെയ്തപ്പോൾ, സെഞ്ച്വറിക്ക് 18 റൺസ് അകലെ വിജയ് മടങ്ങി.വിജയ് മടങ്ങുേമ്പാഴേക്കും മറുതലക്കൽ പുജാര (140 പന്തിൽ 40) നിലയുറപ്പിച്ചിരുന്നു. ഉച്ചക്കുശേഷം ക്രീസിലെത്തിയത് നായകൻ വിരാട് കോഹ്ലി. പക്ഷേ, തോളിലെ പരിക്കിെൻറ അസ്വസ്ഥത കോഹ്ലിയുടെ ശരീരഭാഷയിലും പ്രകടം.
ഒകീഫെയെ നിരന്തരം പ്രേയാഗിച്ചാണ് സ്മിത്ത് കോഹ്ലിയെ പരീക്ഷിച്ചത്. പക്ഷേ, പത്ത് ഒാവറിനപ്പുറം ചെറുത്തുനിൽപ് നീണ്ടില്ല. കുമ്മിൻസിെൻറ പന്തിൽ സ്ലിപ്പിൽ സ്മിത്തിന് പിടിനൽകി മടങ്ങി (6). പിന്നീടെത്തിയ അജിൻക്യ രഹാനെയും (14) കരുൺ നായരും (23) പുജാരക്ക് പിന്തുണ നൽകിയെങ്കിലും കുമ്മിൻസും ഹേസൽവുഡും നടത്തിയ ആക്രമണത്തിൽ വീണുപോയി. ആർ. അശ്വിനെ (22 പന്തിൽ മൂന്ന്) ഡി.ആർ.എസ് നൽകിയും പുറത്താക്കി. ഏഴാം വിക്കറ്റിലെത്തിയ സാഹ പിടിച്ചുനിന്നതോടെ, മൂന്നാം ദിനം അവസാന സെഷനിലെ വിക്കറ്റ് വീഴ്ച തടഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.