ട്വൻറി 20: ഇംഗ്ലണ്ടിന് ഏഴ് വിക്കറ്റ് ജയം
text_fieldsകാൺപൂർ: ആദ്യ ട്വൻറി 20യിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് ഏഴു വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഒാവറിൽ ഏഴ് വിക്കറ്റിന് 147 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 18.1 ഓവറില്‍ ലക്ഷ്യം മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ഇംഗ്ലണ്ട് മുന്നിലെത്തി (1-0). ഇയാൻ മോർഗൻ(51), ജോ റൂട്ട്(46), ജേസൺ റോയ് (19), സാം ബില്ലിങ്സ്(22) എന്നിവരാണ് ഇംഗ്ലണ്ട് സ്കോറുയർത്തിയത്. യുശ്വേന്ദ്ര ചാഹൽ രണ്ടും പർവേസ് റസൂൽ ഒരു വിക്കറ്റും വീഴ്ത്തി. പർവേസ് റസൂലിൻെറ അരങ്ങേറ്റ മത്സരമായിരുന്നു ഇന്ന്.
നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിനയക്കുകയും കോഹ്ലിയുടെ സംഘത്തെ വലിയ സ്കോറിലേക്കെത്തിക്കാതെ പിടിച്ചുകെട്ടുകയുമായിരുന്നു. നിശ്ചിത ഒാവറിൽ എഴു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ തുടർച്ചയായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി സന്ദർശകർ ഇന്ത്യൻ ബാറ്റ്സ്മാൻമാരെ സ്കോറുയർത്താൻ അനുവദിച്ചില്ല.
കാത്തിരിപ്പിനൊടുവിലാണ് ഇംഗ്ലണ്ട് ബൗളർമാർക്ക് ഈ പര്യടനത്തിൽ ഒരു വിജയത്തിന് നേതൃത്വം നൽകാൻ സാധിച്ചത്. ഇംഗ്ലീഷ് ബൗളർമാരിൽ ആരും രണ്ടിൽ കൂടുതൽ വിക്കറ്റ് വീഴ്ത്തിയില്ലെങ്കിലും ഐക്യത്തോടെയുള്ള മികവ് പുറത്തെടുത്തതാണ് ഇന്ത്യക്ക് വിനയായത്. വിരാട് കോഹ്ലി (29), കെ.എൽ രാഹുൽ(8), സുരേഷ് റെയ്ന (34), യുവരാജ് സിങ്(12), എം.എസ് ധോണി (36) എന്നിവരാണ് ഇന്ത്യയുടെ സ്കോറർമാർ. മൊയീൻ അലി രണ്ട് വിക്കറ്റ് വീഴ്ത്തി.
ധോണി സ്ഥാനമൊഴിഞ്ഞശേഷം ഇന്ത്യന്‍ ടീമിന്‍െറ സമ്പൂര്‍ണ ക്യാപ്റ്റന്‍ പദവി ഏറ്റെടുത്ത വിരാട് കോഹ്ലിയുടെ ആദ്യ ട്വന്‍റി20 മത്സരമാണ് കാണ്‍പുരില്‍ നടന്നത്. ടെസ്റ്റ് പരമ്പര 4-0ത്തിനും 2-1ന് ഏകദിന പരമ്പരയും വരുതിയിലാക്കിയ കോഹ്ലിക്കും സംഘത്തിനും ഇംഗ്ലീഷുകാരോട് തോറ്റത് കാൺപൂരിലെ റിപബ്ലിക് ദിന ആഘോഷത്തിൻെറ മാറ്റ് കുറച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.