രോഹിത് 149, കോഹ്ലി 113; ‘ഫൈനൽ’ പോരാട്ടത്തിൽ കിവീസിന് 338 റൺസ് വിജയലക്ഷ്യം
text_fieldsകാൺപുർ: ന്യൂസിലൻഡിനെതിരെ ഏകദിന പരമ്പരയിലെ ‘ഫൈനൽ’ പോരാട്ടത്തിൽ ഇന്ത്യ ഉയർത്തിയത് 338 റൺസ് വിജയലക്ഷ്യം. നിശ്ചിത ഒാവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 337 റൺസ് സ്കോർ ചെയ്തത്. സെഞ്ച്വറി നേടിയ ഓപ്പണർ രോഹിത് ശർമ (138 പന്തിൽ 147), ക്യാപ്റ്റൻ വിരാട് കോഹ്‍ലി (106 പന്തിൽ 113 റൺസ്) എന്നിവരുടെ തകർപ്പൻ കളിയാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിയത്. ശിഖർ ധവാൻ (14), ഹർദിക് പാണ്ഡ്യെ (8), എന്നിവർക്ക് കാര്യമായി തിളങ്ങാനിയില്ല.എം.എസ് ധോണി (25)യും കേദാർ ജാദവും(18) അവസാന ഒാവറുകളിൽ ടീം സ്കോർ ഉയർത്താൻ ഇന്ത്യയെ സഹായിച്ചു. ദിനേഷ് കാർത്തിക് നാല് റൺസെടുത്ത് പുറത്താകാതെ നിന്നു. 39.5 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 250 കടന്ന ഇന്ത്യയ്ക്ക് അവസാന ഓവറുകളിൽ പ്രതീക്ഷിച്ച പോലെ ആഞ്ഞടിക്കാനായില്ല.
മത്സരത്തിൽ ടോസ് നേടിയ ന്യൂസീലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൻ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ഏകദിനത്തിൽ കളിച്ച ടീമിൽ മാറ്റമില്ലാതെയാണ് ഇരു കൂട്ടരും മൽസരത്തിനിറങ്ങിയത്. ഇന്ത്യക്ക് ഓപ്പണർ ശിഖർ ധവാന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 20 പന്തിൽ മൂന്നു ബൗണ്ടറികൾ ഉൾപ്പെടെ 14 റൺസെടുത്ത ധവാനെ ടിം സൗത്തിയാണ് പുറത്താക്കിയത്. പിന്നീട് ഒത്തുചേർന്ന കോഹ്ലി-രോഹിത് സഖ്യം അപരാജിത കൂട്ടുകെട്ടാണ് ഉയർത്തിയത്. ടീം സ്കോർ 259 റൺസിലെത്തി നിൽക്കവെയാണ് ഇരുവരും പുറത്താകുന്നത്. 230 റൺസാണ് ഇരുവരും ചേർന്ന് ഇന്ത്യക്ക് സമ്മാനിച്ചത്. പിന്നീട് രോഹിത് പുറത്തായതിന് പിന്നാലെ കോഹ്ലി ധോണിയെ കൂട്ടുപിടിച്ചാണ് കളി നയിച്ചത്.
15–ാം ഏകദിന സെഞ്ചുറിയാണ് രോഹിത് കാൺപൂരിൽ നേടിയത്. അതേസമയം സചിന്റെ 49 സെഞ്ചുറി റെക്കോർഡിലേക്ക് ബാറ്റേന്തുന്ന
കോഹ്‍ലിയുടെ 32–ാം സെഞ്ചുറിയാണിത്. ഇതിനിടെ ഈ വർഷത്തെ ഏകദിന, ട്വന്റി20, ടെസ്റ്റ് മൽസരങ്ങളിൽനിന്നായി കോഹ്‌ലിയുടെ റൺനേട്ടം 2000 പിന്നിട്ടു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാണ് കോഹ്ലി. 1988 റൺസുമായി ഹാഷിം അംലയാണ് രണ്ടാം സ്ഥാനത്ത്.
തുടർച്ചയായ ഏഴാം പരമ്പര ലക്ഷ്യമിട്ടാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 1-1ൽ തുല്യമായിരിക്കെ ഇന്ന് ജയിക്കുന്നവർ ചാമ്പ്യൻമാരാവും. 2016 ജൂണിൽ സിംബാബ്വെക്കെതിരെ അവരുടെ നാട്ടിൽ കളി 3-0ന് സ്വന്തമാക്കിയാണ് ഇന്ത്യ ഏകദിന പരമ്പരവേട്ടക്ക് തുടക്കമിട്ടത്. പിന്നീടങ്ങോട്ട് ജൈത്രയാത്രയായിരുന്നു. ന്യൂസിലൻഡ്(3-2), ഇംഗ്ലണ്ട്(2-1), വിൻഡീസ്(3-1), ശ്രീലങ്ക(5-0), ആസ്ട്രേലിയ(4-1) എന്നീ വമ്പന്മാരെ അതിജയിച്ച് പരമ്പരനേട്ടം കൈവിടാതെ നിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.