Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2016 7:52 AM GMT Updated On
date_range 23 Oct 2016 7:52 AM GMTഇന്ത്യ-ന്യൂസിലന്‍ഡ് മൂന്നാം ഏകദിനം ഇന്ന്
text_fieldsbookmark_border
മൊഹാലി: ടെസ്റ്റിലും ഏകദിനത്തിലും നേടിയ ത്രസിപ്പിക്കുന്ന വിജയം ‘അവകാശ’മായെടുത്ത്, ആലസ്യത്തിന്‍െറ ക്രീസില്‍ കളിക്കാനിറങ്ങിയ ഇന്ത്യയില്‍നിന്ന് വിജയം കൊത്തിയെടുത്ത കിവികള്‍ക്കെതിരെ ഇന്ത്യ ഇന്ന് വീണ്ടുമിറങ്ങും. രണ്ട് മത്സരങ്ങളില്‍ വിജയം പങ്കിട്ട ഇന്ത്യക്കും ന്യൂസിലന്‍ഡിനും ഇന്ന് മൂന്നാം ഏകദിനം. ബാറ്റിങ്ങിലെ കോഹ്ലിയുടെ കേളീമികവ് കാണാനത്തെിയവര്‍ നിരാശരായപ്പോള്‍ ധോണി മാജിക് പ്രതീക്ഷിച്ച ആരാധകരെ അന്ധാളിപ്പിച്ചായിരുന്നു കഴിഞ്ഞ കളിയില്‍ നായകന്‍ പവലിയനിലേക്ക് മടങ്ങിയത്. അതുകൊണ്ടുതന്നെ വിജയിക്കുമെന്ന മോഹമല്ല, മറിച്ച് വിജയമെന്ന ഉറപ്പാണ് ആരാധകരുടെ ആവശ്യം. മെഹാലിയിലെ മൈതാനത്ത് 13 മത്സരങ്ങളില്‍ എട്ടു തവണയും വിജയം കൈപ്പിടിയിലൊതുക്കാനായ ചരിത്രമാണ് ടീം ഇന്ത്യയുടെ ആശ്വാസങ്ങളിലൊന്ന്. ഫോം കണ്ടത്തൊനാവാതെ വലയുന്നതിനൊപ്പം ടെസ്റ്റില്‍ കോഹ്ലി കൊണ്ടുവന്ന വമ്പന്‍ വിജയത്തിന്‍െറ ഉത്തരവാദിത്തമുയര്‍ത്തുന്ന സമ്മര്‍ദവുമുണ്ടെങ്കിലും മൊഹാലി ധോണിയുടെ ഇഷ്ടമൈതാനമാണെന്നത് നായകനും പ്രതീക്ഷ നല്‍കുന്നുണ്ട്.
മൊഹാലി കണ്ട മികച്ച സ്കോര്‍ 2013ല്‍ ആസ്ട്രേലിയക്കെതിരെ ധോണി നേടിയ 139 റണ്‍സാണ്. അതുകൊണ്ട് ധോണി മാജിക് തീര്‍ക്കുന്ന ബാറ്റിങ് വിസ്മയത്തിന് കാത്തിരിക്കുകയാണ് ആരാധകലോകം. മാത്രമല്ല, 22 റണ്‍സ് കൂടി ചേര്‍ക്കുന്നതോടെ 9000 റണ്‍സ് നേടുന്ന മൂന്നാമത്തെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ എന്ന നേട്ടംകൂടി ധോണിയെ കാത്തിരിപ്പുണ്ട്. കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെയാണ് മൂന്നാമത്തെ മത്സരത്തിന് ധോണിയും സംഘവും ഇറങ്ങുന്നത്. സുരേഷ് റെയ്ന ടീമിലത്തെിയേക്കുമെന്ന വാര്‍ത്തയുണ്ടായിരുന്നെങ്കിലും മൊഹാലിയില്‍ കളിക്കാന്‍ സാധ്യതയില്ല. കഴിഞ്ഞ കളിക്കിടെ പരിക്കേറ്റതിനെ തുടര്‍ന്ന് രോഹിത് ശര്‍മ ടീമിലുണ്ടാവില്ളെന്ന ആശങ്ക, അവസാനം താരം നെറ്റ്സില്‍ പ്രാക്ടീസിനത്തെിയതോടെ ആശ്വാസത്തിന് വകയായിട്ടുണ്ട്. ഉമേഷ് യാദവും ഹാര്‍ദിക് പാണ്ഡ്യയും നേതൃത്വം നല്‍കുന്ന ബൗളിങ് ആക്രമണത്തിന് ജസ്പ്രീത് ബുംറയുടെയും കേദാര്‍ ജാദവിന്‍െറയും പിന്തുണ കൂടിയാകുന്നതോടെ കിവീസിന്‍െറ ചിറകരിഞ്ഞ് വിജയം നിയന്ത്രിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് ടീം ഇന്ത്യ.
ഡല്‍ഹിയില്‍ കാട്ടിയ പിഴവുകള്‍ ആവര്‍ത്തിക്കാതിരുന്നാല്‍ വലിയ ടോട്ടലാണെങ്കിലും പിന്തുടര്‍ന്ന് പരാജയപ്പെടുത്താനാകുമെന്ന് ധോണിക്ക് നല്ല വിശ്വാസവുമുണ്ട്. വാലറ്റം വരെ ആക്രമണശൈലി പുറത്തെടുത്ത പാണ്ഡ്യയുടെ പ്രകടനം വിരല്‍ചൂണ്ടുന്നതും കൂപ്പുകുത്താത്ത മധ്യനിര മൊഹാലിയില്‍ വേണമെന്നു തന്നെയാണ്. വിജയം പകര്‍ന്ന നവോന്മേഷത്തില്‍ പ്രതീക്ഷയുണ്ടെങ്കിലും സ്വന്തം മണ്ണില്‍ ഇന്ത്യക്കാരെ പിടിച്ചുകെട്ടാനാകുമെന്ന് കട്ടായം പറയാന്‍ വില്യംസണിനുപോലും ഉറപ്പ് അത്ര പോര. ബാറ്റിങ്ങിനും ബൗളിങ്ങിനുമപ്പുറം ഫീല്‍ഡിങ്ങിലെ ഒത്തിണക്കവും ചടുലതയുമാണ് കിവീസിന് വിജയമൊരുക്കിയതെന്ന ബോധ്യം ന്യൂസിലന്‍ഡിന് നന്നായുണ്ട്. ക്യാപ്റ്റന്‍ ഫോം വീണ്ടെടുത്തതിനൊപ്പം ടോം ലതാം ക്രീസില്‍ താളം കണ്ടത്തെിയതും നല്ല ലക്ഷണമായാണ് കിവീസ് നിര വിലയിരുത്തുന്നത്. ബാറ്റ്സ്മാന്മാര്‍ക്ക് ‘ക്ഷാമ’ മുള്ള ഇന്ത്യക്കെതിരെ ടിം സൗത്തിയും ട്രെന്‍റ് ബൗള്‍ട്ടും മാര്‍ട്ടിന്‍ ഗുപ്റ്റിലും ബൗളിങ് കരുത്തു കാട്ടിയാല്‍ മൊഹാലിയില്‍ 'ഡല്‍ഹി'ആവര്‍ത്തിക്കുമെന്ന വിശ്വാസത്തിലാണ് ന്യൂസിലന്‍ഡ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story