വാലറ്റത്തിൻെറ പോരാട്ടവും പരാജയപ്പെട്ടു; 19 റൺസിന് തോറ്റ് ഇന്ത്യ
text_fieldsറാഞ്ചി: നായകൻ ധോണിയുടെ സകല പ്രതീക്ഷകളെയും തല്ലിക്കെടുത്തി ഇന്ത്യക്കെതിരായ നാലാം ഏകദിനം കിവീസ് വിജയിച്ചു. റാഞ്ചിയിലെ സ്വന്തം കാണികൾക്ക് മുന്നിൽ 19 റൺസിനാണ് ധോണിയും കൂട്ടരും തോറ്റത്. ന്യൂസിലാൻഡ് ഉയർത്തിയ 260 റൺസ് പിന്തുടർന്നെത്തിയ ഇന്ത്യ 48.4 ഒാവറിൽ 241 റൺസെടുത്ത് പുറത്തായി. അജിങ്ക്യ രഹാനെ (57), വിരാട് കോഹ്ലി (45), അക്സർ പട്ടേൽ (38) എന്നിവരൊഴിച്ച് ബാക്കിയെല്ലാവരും പെട്ടന്ന് പുറത്തായി. ക്യാപ്റ്റൻ ധോണി 11 റൺസാണെടുത്തത്. തോൽവി ഒഴിവാക്കാനായി അമിത് മിശ്ര (14), ധവാൽ കുൽക്കർണി (25), ഉമേശ് യാദവ് (7) എന്നിവർ പരിശ്രമിച്ചെങ്കിലും വിജയിച്ചില്ല. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ടിം സൗത്തിയും രണ്ട് വീതം വിക്കറ്റ് വീഴ്ത്തിയ ട്രെൻറ് ബോൾട്ടും ജെയിംസ് നീഷമുമാണ് ഇന്ത്യയെ വീഴ്ത്തിയത്. ഇതോടെ റാഞ്ചിയിൽ പരമ്പര നേട്ടം എന്ന ധോണിയുടെ സ്വപ്നത്തിന് അന്ത്യമായി.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കിവീസിനായി ടോം ലതാം (39), മാർട്ടിൻ ഗപ്ട്ടിൽ (72) . കെയ്ൻ വില്യംസൺ(41), റോസ് ടെയ്ലർ (35) എന്നിവരാണ് കിവീസ് നിരയിൽ തിളങ്ങിയത്. ജസ്പ്രീത് ബുമ്രയെ ഒഴിവാക്കി പകരം ധവാൽ കുൽക്കർണിയെ ഇന്ത്യ ടീമിലുൾപെടുത്തിയിരുന്നു. കിവീസ് മൂന്ന് സ്പിന്നർമാരെയും അന്തിമ ഇലവനിൽ ഉൾപെടുത്തി.
93 പന്തിൽ 96 റൺസെന്ന നിലയിൽ പോകുകയായിരുന്ന ന്യൂസിലാൻഡ് ഓപ്പണിങിനെ ഇന്ത്യയുടെ സ്പിന്നർമാരാണ് നിയന്ത്രിച്ചത്. അവസാന പത്ത് ഓവറിൽ മൂന്ന് ബൗണ്ടറികൾ നേടാനെ സന്ദർശകർക്ക് സാധിച്ചുള്ളൂ. 72 പന്തിൽ 84 റൺസെടുത്ത് മാർട്ടിൻ ഗപ്ടിൽ മികവ് പുറത്തെടുത്തു. പര്യടനത്തിലെ ഗപ്ടിലിൻെറ രണ്ടാം അർധസെഞ്ചുറിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.