കിവീസിന് ബാറ്റിങ് തകർച്ച; ഇന്ത്യക്ക് 231 റൺസ് വിജയലക്ഷ്യം
text_fieldsപുണെ: ന്യൂസിലാൻഡിനെതിരായ രണ്ടാം എകദിനത്തിൽ ഇന്ത്യക്ക് 231 റൺസ് വിജയലക്ഷ്യം. നിശ്ചിത ഒാവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് കിവീസ് 230 റൺസെടുത്തത്. ടോസ് നേടിയ കിവീസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഹെൻറി നിക്കോൾസ് (42), ടോം ലതാം(38), റോസ് ടെയ്ലർ (21), കോളിൻ ഗ്രാൻഡ്ഹോം (41) എന്നിവരാണ് കിവീസ് നിരയിൽ തിളങ്ങിയത്.
തുടക്കത്തിൽ ഇന്ത്യൻ ബൗളർമാർ ആധിപത്യം സ്ഥാപിച്ച മത്സരത്തിൽ 58 റൺസെടുക്കുന്നതിനിടെ നാല് മുൻനിര വിക്കറ്റുകളാണ് ന്യൂസിലൻഡിന് നഷ്ടമായത്. ഭുവനേശ്വർ കുമാർ മൂന്നും ജസ്പ്രീത് ബുമ്ര രണ്ടും വിക്കറ്റുകൾ വീഴ്ത്തി. പിന്നീട് റോസ് ടെയ്ലറും ടോം ലതാമും ചേർന്നാണ് വിക്കറ്റ് വീഴ്ചയിൽ നിന്നും ടീമിനെ രക്ഷിച്ചത്. ടെയ്ലർക്ക് ശേഷം നിക്കോളസിനൊപ്പം ചേർന്ന് ലതാം 60 റൺസ് സ്കോർബോർഡിൽ ചേർത്തു. മധ്യനിരയുടെ നിർണായകമായ ഇടപെടലാണ് വൻതകർച്ചയിൽ നിന്നും ന്യൂസിലൻഡിനെ രക്ഷിച്ചത്.
ഇന്ത്യൻ നിരയിൽ കുൽദീപ് യാദവിന് പകരമാണ് അക്സർ പട്ടേൽ എത്തിയത്. ഭേദപ്പെട്ട സ്കോറുണ്ടായിട്ടും തോൽവി വഴങ്ങേണ്ടിവന്ന ഒന്നാം ഏകദിനത്തിെൻറ ക്ഷീണം മാറ്റാൻ ഉദ്ദേശിച്ചാണ് ഇന്ത്യ ഇന്നിറങ്ങിയത്.മൂന്നു മത്സരങ്ങൾ മാത്രമുള്ള പരമ്പരയിൽ ഇന്നുകൂടി തോറ്റാൽ ചരിത്രത്തിലാദ്യമായി ന്യൂസിലൻഡിനു മുന്നിൽ ഇന്ത്യക്ക് സ്വന്തം നാട്ടിൽ പരമ്പര അടിയറ െവക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.