മിതാലി രാജിന് സെഞ്ച്വറി; ഇന്ത്യ സെമിയിൽ
text_fieldsഡർബി: നിർണായകമായ അവസാന ഗ്രൂപ് മത്സരത്തിൽ ക്യാപ്റ്റൻ മിഥാലി രാജിെൻറ സെഞ്ച്വറി മികവിൽ ന്യൂസിലൻഡിനെ തോൽപിച്ച് ഇന്ത്യ വനിത ലോകകപ്പ് സെമിയിൽ പ്രവേശിച്ചു. ആവേശകരമായ മത്സരത്തിൽ 186 റൺസിനാണ് കിവികളെ ഇന്ത്യ തകർത്തു മുന്നേറിയത്. ഇതോടെ ഇംഗ്ലണ്ട്, ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകളോടൊപ്പം ഇന്ത്യയും സെമിയിൽ ഇടം കണ്ടെത്തി. സ്കോർ: ഇന്ത്യ 265/7, ന്യൂസിലൻഡ് 79 (25.3 ഒാവർ).
ആദ്യം ബറ്റുചെയ്ത ഇന്ത്യയെ ക്യാപ്റ്റൻ മിതാലി രാജും (109) ഹർമൻപ്രീത് കൗറും (60) ചേർന്ന് മികച്ച സ്കോറിലെത്തിക്കുകയായിരുന്നു. മൂന്നാം വിക്കറ്റിൽ ഇവരുടെ 132 റൺസ് കൂട്ടുകെട്ടാണ് ഇന്ത്യൻ സ്കോറിെൻറ നെട്ടല്ലായത്. വാലറ്റത്തിൽ വേദ കൃഷ്ണമൂർത്തിയും (70) െപാരുതിയപ്പോൾ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തിൽ 265 റൺസെടുത്തു. എന്നാൽ, മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവിനിര എളുപ്പം കീഴടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.