ഇന്ത്യക്ക് ഒമ്പതാം പരമ്പര ജയവും ചരിത്ര നേട്ടവും
text_fieldsന്യൂഡൽഹി: പുകമഞ്ഞിെൻറ അസ്വസ്ഥതകൾ മറന്ന് ചെറുത്തുനിന്ന ശ്രീലങ്ക ഇന്ത്യയുടെ കൈയിൽനിന്നും വിജയം തട്ടിപ്പറിച്ച് മൂന്നാം ടെസ്റ്റ് സമനിലയിലാക്കി. പരമ്പര വിജയത്തിൽ ആസ്ട്രേലിയയുടെ റെക്കോഡിനൊപ്പമെത്താൻ ഒരുങ്ങി അവസാന ദിനം മൈതാനത്തിറങ്ങിയ ഇന്ത്യയുടെ വിജയ മോഹങ്ങൾ ധനഞ്ജയ ഡിസിൽവയും (119) അരങ്ങേറ്റക്കാരൻ റോഷൻ സിൽവയും (74 നോട്ടൗട്ട്) ചേർന്ന് തടുത്തു നിർത്തിയതോടെ കളി സമനിലയിലായി. എങ്കിലും മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പര 1-0ത്തിന് സ്വന്തമാക്കി
410 റൺസിെൻറ കൂറ്റൻ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ലങ്കൻ ടീം ധനഞ്ജയ ഡിസിൽവയുടെയും (119 റിട്ടയേർഡ് ഹർട്ട്) റോഷൻ സിൽവയുടെയും (74 നോട്ടൗട്ട്) ഉജ്ജ്വലമായ ചെറുത്തുനിൽപ്പിലൂടെയാണ് സമനില പിടിച്ചുവാങ്ങിയത്. അഞ്ച ് വിക്കറ്റിന് 299 എന്ന നിലയിലെത്തിയപ്പോൾ
മത്സരം അവസാനിപ്പിക്കാൻ ഇരു ക്യാപ്റ്റന്മാരും സമ്മതിക്കുകയായിരുന്നു. സ്കോർ: ഇന്ത്യ: ഏഴിന് 537, അഞ്ചിന് 246. ശ്രീലങ്ക: 373, അഞ്ചിന് 299.
188 പന്തുകളിൽ നിന്നായിരുന്ന ധനഞ്ജയ ഡിസിൽവയുടെ സെഞ്ച്വറി പ്രകടനം. കന്നി ടെസ്റ്റ് കളിക്കുന്ന റോഷൻ സിൽവ 154 പന്തിലാണ് 74 റൺസ് നേടി പുറത്താകാതെ നിന്നത്.
അഞ്ചാം ദിവസം തുടക്കത്തിൽ തന്നെ ആഞ്ചലോ മാത്യൂസിനെ രവീന്ദ്ര ജദേജ രഹാനെയുടെ കൈയിലെത്തിച്ചപ്പോൾ ഇന്ത്യ ജയത്തിലേക്കെന്ന് കരുതിയതാണ്. ക്യാപ്റ്റൻ ദിനേശ് ചണ്ഡിമൽ ധനഞ്ജയ ഡിസിൽവക്ക് ഉറച്ച പിന്തുണ നൽകിയതോടെ ഇന്ത്യൻ പ്രതീക്ഷകൾക്ക് കരിനിഴൽ വീണ്ടു. 36 റൺസുമായി ചണ്ഡിമൽ പുറത്തായേപ്പാൾ വീണ്ടും പ്രതീക്ഷ മുളച്ചെങ്കിലും റോഷൻ സിൽവ പാറപോലെ ഉറച്ചുനിന്നത് തിരിച്ചടിയായി. സ്കോർ 205ൽ തോടെ സമനിലയിലേക്ക് ഡിസിൽവ റിട്ടയേർഡ് ഹർട്ട് ആയെങ്കിലും പകരം ക്രീസിലെത്തിയ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ നിരോഷൻ ഡിക്വെല്ലെ സിൽവയ്ക്കൊപ്പം നിന്ന് കളി സമനിലയിലാക്കി. പുറത്താകാതെ 44 റൺസാണ് ഡിക്വെല്ല കൂട്ടിച്ചേർത്തത്.
ഇന്ത്യക്കായി രവീന്ദ്ര ജഡേജ മൂന്ന്, മുഹമ്മദ് ഷമി, ആർ. അശ്വിൻ എന്നിവർ ഒാരോ വിക്കറ്റും വീഴ്ത്തി. കരിയറിലെ ആറാം ഡബിൾ സെഞ്ച്വറി തികച്ച ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് മാൻ ഒാഫ് ദ മാച്ച്. പരമ്പരയിൽ ഉജ്ജ്വല ഫോമിൽ ബാറ്റ് ചെയ്ത കോഹ്ലി തന്നെ മാൻ ഒാഫ് ദ സീരീസും.
കഴിഞ്ഞ ദിവസം മുഹമ്മദ് ഷമിയുടെ പന്തിൽ ബാറ്റ് വെച്ച സമരവിക്രമ (അഞ്ച്) സ്ലിപ്പിൽ രഹാനെയുടെ കൈയിൽ ഭദ്രമായൊതുങ്ങി. കരുണരത്നയെയും (13) നൈറ്റ് വാച്ച്മാനായെത്തിയ ലക്മലിനെയും (പൂജ്യം) പുറത്താക്കി രവീന്ദ്ര ജഡേജ ലങ്കയുടെ മേൽ വീണ്ടും പ്രഹരമേൽപിച്ചു. നാലാം ദിവസത്തെ അവസാന ഒാവറിലായിരുന്നു രണ്ട് വിക്കറ്റും വീണത്.
നാലാം ദിനം കളി അവസാനിക്കുേമ്പാൾ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ അഞ്ചിന് 246 എന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു. ആദ്യ ഇന്നിങ്സിൽ ഇരട്ട സെഞ്ച്വറി നേടിയ നായകൻ വിരാട് കോഹ്ലിക്കൊപ്പം (50) രോഹിത് ശർമയും (50*) ശിഖർ ധവാനും (67) രണ്ടാമിന്നിങ്സിൽ അർധ സെഞ്ച്വറി നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.