Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightരണ്ടാം ഏകദിനത്തിൽ...

രണ്ടാം ഏകദിനത്തിൽ കിവീസിനെതിരെ ഇന്ത്യക്ക്​ ആറ്​ വിക്കറ്റ്​ ജയം

text_fields
bookmark_border
dhawan
cancel

പുണെ: ആദ്യ കളിയിലെ തോൽവിക്ക്​ അതേ നാണയത്തിൽ തിരിച്ചടിച്ച ഇന്ത്യ ആറ്​ വിക്കറ്റ്​ ജയവുമായി ന്യൂസിലൻഡിനെതിരായ പരമ്പരയിൽ തിരിച്ചെത്തി. മഹാരാഷ്​ട്ര ക്രിക്കറ്റ്​ അസോസിയേഷൻ സ്​റ്റേഡിയത്തതിൽ അര​േങ്ങറിയ രണ്ടാം ഏകദിനത്തിൽ ടോസ്​ നേടി ആദ്യം ബാറ്റ്​ ചെയ്​ത കിവീസിനെ 50 ഒാവറിൽ 230 റൺസിലൊതുക്കിയ ഇന്ത്യ 24 പന്ത്​ ബാക്കിയിരിക്കെ നാല്​ വിക്കറ്റ്​ നഷ്​ടത്തിൽ ലക്ഷ്യംകാണുകയായിരുന്നു. 

പേസ്​ ബൗളർമാരുടെ തകർപ്പൻ പ്രകടനമാണ്​ ഇന്ത്യക്ക്​ മേൽക്കൈ നൽകിയത്​. 45 റൺസിന്​ മൂന്ന്​ വിക്കറ്റ്​ പിഴുത ഭുവനേശ്വർ കുമാറും 38 റൺസിന്​ രണ്ട്​ വിക്കറ്റ്​ വീഴ്​ത്തിയ ജസ്​പ്രീത്​ ബുംറയും തുടക്കത്തിൽതന്നെ ഏൽപിച്ച ആഘാതത്തിൽനിന്ന്​ ന്യൂസിലൻഡ്​ ബാറ്റിങ്​നിരക്ക്​ കരകയറാനേ ആയില്ല. രണ്ട്​ വിക്കറ്റുമായി യുസ്​​േവന്ദ്ര ചഹലും ഒരു വിക്കറ്റ്​ വീതവുമായി ഹാർദിക്​ പാണ്ഡ്യയും അക്​സ​ർ പ​േട്ടലും പിന്തുണ നൽകിയപ്പോൾ ന്യൂസിലൻഡിനെ എത്തിപ്പിടിക്കാവുന്ന സ്​കോറിൽ ഒതുക്കാൻ ഇന്ത്യക്കായി. മുൻനിര തകർന്നശേഷം ടോം ലതാം (38), ഹ​െൻറി നിക്കോൾസ്​ (42), കോളിൻ ഗ്രാൻഡ്​ഹോം (41) എന്നിവരുടെ ചെറുത്തുനിൽപാണ്​ കിവികൾക്ക്​ മാന്യമായ സ്​കോർ സമ്മാനിച്ചത്​.

മറുപടി ബാറ്റിങ്ങിൽ അർധ സെഞ്ച്വറി നേടിയ ശിഖർ ധവാനും (68) ദിനേശ്​ കാർത്തികും (64 നോട്ടൗട്ട്​) ആണ്​ ഇന്ത്യയുടെ വിജയം എളുപ്പമാക്കിയത്​. ക്യാപ്​റ്റൻ വിരാട്​ കോഹ്​ലിയും (29) ഹാർദിക്​ പാണ്ഡ്യയും (30) പിന്തുണ നൽകിയപ്പോൾ രോഹിത്​ ശർമക്ക്​ (ഏഴ്​) തിളങ്ങാനായില്ല. എം.എസ്​. ധോണിയാണ്​ (18) കാർത്തികിനൊപ്പം പുറത്താവാതെ നിന്നത്​. പരമ്പരയിലെ നിർണായക മായ അവസാന മത്സരം ഞായറാഴ്​ച കാൺപൂരിൽ നടക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Newzelandmalayalam newssports newsone day seriesCricket NewsIndia News
News Summary - India victory against newzeland-Sports news
Next Story