അവസാന പന്തിൽ ഒാസീസ് വിജയം
text_fieldsവിശാഖപട്ടണം: അവസാന പന്ത് വരെ ആവേശം മുറ്റി നിന്ന ട്വൻറി20 പരമ്പരയിലെ ആദ്യ കളിയിൽ ഇന്ത്യക്കെതിരെ ആസ്ട്ര േലിയക്ക് മൂന്ന് വിക്കറ്റ് ജയം. ഉമേഷ് യാദവ് എറിഞ്ഞ അവസാന ഒാവറിൽ ജയിക്കാൻ 14 റൺസ് വേണമെന്നിരിക്കെ ഇന്ത്യ വി ജയം മണത്തെങ്കിലും മൂന്ന് പന്തിൽ പുറത്താകാതെ ഏഴ് റൺസ് വീതമെടുത്ത ബൗളർമാരായ ജെയ് റിച്ചാർഡ്സണും പാറ്റ് ക മ്മിൻൺസും ചേർന്ന് ഒാസീസിനെ വിജയത്തിലെത്തിക്കുകയായിരുന്നു.
രണ്ട് പന്തിൽ ആറ് റൺസ് വേണ്ടിയിരിക്കെ ബൗണ്ടറിയും ഡബിളും നേടിയായിരുന്നു വിജയം. തൊട്ടുമുമ്പത്തെ ഒാവറിൽ രണ്ട് റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയുടെ പ്രകടനം ഉമേഷിെൻറ ധാരാളത്തിത്തൽ വൃഥാവിലായി.
126 റൺസെന്ന താരതമ്യേന ചെറിയ ലക്ഷ്യത്തിലേക്ക് ഗ്ലെൻ മാക്സ്വെല്ലിെൻറ (56) അർധ ശതകത്തിെൻറ കരുത്തിൽ കുതിക്കുകയായിരുന്ന ഒാസീസിന് പൊടുന്നനെയുണ്ടായ തകർച്ചയാണ് കാര്യങ്ങൾ ദുഷ്കരമാക്കിയത്.
നേരത്തേ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ നിരയിൽ ശിഖർ ധവാനു പകരം ലോകേഷ് രാഹുൽ (36 പന്തിൽ 50) മാത്രമാണ് ഇന്ത്യൻ നിരയിൽ പിടിച്ചുനിന്നത്. ക്യാപ്റ്റൻ വിരാട് കോഹ്ലി (24), എം.എസ്. ധോണി (29 നോട്ടൗട്ട്) എന്നിവരും ചെറുത്തുനിന്നപ്പോൾ രോഹിത് ശർമ (5), ഋഷഭ് പന്ത് (3), ദിനേഷ് കാർത്തിക് (3), ക്രുണാൽ പാണ്ഡ്യ (1) എന്നിവരൊന്നും തിളങ്ങിയില്ല. 26 റൺസിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഒാസീസ് പേസർ നഥാൻ കോർട്ടർ നേയ്ലാണ് മാൻ ഒാഫ് ദ മാച്ച്. രണ്ടാം ട്വൻറി20 ബുധനാഴ്ച ബംഗളൂരുവിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.