സിഡ്നിയിൽ ഇന്ത്യക്ക് മേൽക്കൈ; പരമ്പര ജയം അരികെ
text_fieldsസിഡ്നി: ഒരുപാട് മഹാരഥൻമാർ നയിച്ചിട്ടും എത്തിപ്പിടിക്കാനാവാത്ത ചരിത്രം വിരാട് കോഹ്ലിക്കും കൂട്ടുകാർക്കും കൈയെത്തും ദൂരെ. നാലാം ടെസ്റ്റിെൻറ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ പടുത്തുയർത്തിയ 622 എന്ന റൺമലക്ക് മുന്നിൽ പകച്ചുപോയ ആസ്ട്രേലിയക്ക് ബാറ്റി ങ് തകർച്ചയും വെളിച്ചക്കുറവും തിരിച്ചടിയായി. മൂന്നാം ദിനം കളി അവസാനിക്കുേമ്പാൾ ആ റ് വിക്കറ്റ് നഷ്ടത്തിൽ 236 റൺസിലെത്തിയ ആതിഥേയർക്ക് േഫാളോ ഒാൺ ഭീഷണി ഇതുവരെയും മ റികടക്കാനായിട്ടില്ല.
വെളിച്ചക്കുറവ് കാരണം 73 ഒാവർ മാത്രം പന്തെറിഞ്ഞ് കളി പിരിഞ്ഞതും ഇരട്ടി ആഘാതമായി. പരമ്പരയിൽ ആദ്യമായി ടീമിൽ ഇടം നേടിയ കുൽദീപ് യാവദ് മൂന്നും, ബാറ്റിങ്ങിലും തിളങ്ങിയ രവീന്ദ്ര ജദേജ മൂന്നും വിക്കറ്റ് വീഴ്ത്തിയപ്പോൾ ഒാസീസിന് തൊട്ടതെല്ലാം പിഴച്ചു. പീറ്റർ ഹാൻഡ്സ്കോമ്പ് (28), പാറ്റ് കമ്മിൻസ് (25) എന്നിവരാണ് ക്രീസിൽ. വെളിച്ചക്കുറവിനു പിന്നാലെ മഴകൂടിയെത്തിയതോടെ ഒാസീസിെൻറ പ്രതീക്ഷകളെല്ലാം കെട്ടടങ്ങി. പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തിയതിനാൽ ആതിഥേയർക്ക് സിഡ്നിയിൽ ജയം അനിവാര്യമാണ്. അതേസമയം, ഇന്ത്യക്ക് സമനിലകൊണ്ടും ഒാസീസ് മണ്ണിലെ ആദ്യ പരമ്പരയെന്ന ചരിത്രനേട്ടം സ്വന്തമാക്കാം.
കൈയടി രാഹുലിന്
ക്രിക്കറ്റ് ലോകത്തിെൻറ കൈയടി നേടിയ ഒരു നിമിഷവുമായാണ് മൂന്നാം ദിനം ഇന്ത്യ കളി തുടങ്ങിയത്. സത്യസന്ധതകൊണ്ട് ലോകേഷ് രാഹുൽ സിഡ്നിയിലെ ഗാലറിയുടെയും അമ്പയർ ഇയാൻ ഗൗൾഡിെൻറയും കൈയടി നേടി. ഒാപണർമാരായ ഖ്വാജയും മാർകസ് ഹാരിസും നിലയുറപ്പിക്കെവ ജദേജ എറിഞ്ഞ 14ാം ഒാവറിലെ ആദ്യ പന്തിലായിരുന്നു സംഭവം. മിഡ്ഒാഫിലേക്ക് ഹാരിസ് അടിച്ച പന്ത് ഡൈവ് ചെയ്ത രാഹുൽ കൈപ്പിടിയിലൊതുക്കി. ബൗളറും കോഹ്ലിയും ഉൾപ്പെടെ ടീമംഗങ്ങൾ വിക്കറ്റ് ആേഘാഷം തുടങ്ങി. ബാറ്റ്സ്മാൻ പോലും ഒൗെട്ടന്നുറപ്പിച്ചു. എന്നാൽ, മുട്ടുകുത്തി എഴുന്നേൽക്കും മുേമ്പ അമ്പയറെ നോക്കി നോട്ടൗട്ട് വിളിച്ചായിരുന്നു രാഹുൽ പ്രതികരിച്ചത്. വിക്കറ്റ് ആഘോഷം സ്പോർട്സ്മാൻ സ്പിരിറ്റിനുള്ള കൈയടിയായി മാറി. ഒാസീസ് ബാറ്റ്സ്മാനും അമ്പയറും ഗാലറിയും രാഹുലിനായി അഭിനന്ദനം ചൊരിഞ്ഞ നിമിഷം.
അങ്ങനെ തുടങ്ങിയ ദിനം മോശമാവുന്നതെങ്ങനെ. പേസിന് വിശ്രമം കുൽദീപ്-ജദേജ സ്പിന്നിലൂടെ ആക്രമണം തുടങ്ങിയ ഇന്ത്യക്ക് വഴിയാലെ വിക്കറ്റുകളും കിട്ടിത്തുടങ്ങി. ഉസ്മാൻ ഖ്വാജയെയാണ് (27) ആദ്യം പുറത്താക്കിയത്. കുൽദീപിെൻറ പന്തിൽ പുജാരയുടെ കൈകളിൽ. രണ്ടാം വിക്കറ്റിൽ ഹാരിസും ലബുഷെയ്നും (38) ചേർന്ന് റൺസ് പടുത്തുയർത്തിയെങ്കിലും ജദേജയുടെ പന്തിൽതന്നെ ഒാപണർ പുറത്തായി. 120 പന്തിൽ 79 റൺസ് നേടിയ ഹാരിസാണ് ടോപ് സ്കോറർ. ഷോൺ മാർഷിനെ (8) കൂടി ജദേജ മടക്കി. പിന്നാലെ, നിർജീവ പിച്ചെന്ന് ഒാസീസുകാരുടെ ശാപമേറ്റ മണ്ണിൽ കുൽദീപ് പന്തിൽ അപാരമായ ടേൺ കണ്ടെത്തി. ഒാഫ്സ്റ്റംപിന് പുറത്ത് കുത്തി ഉൗളിയിട്ട് ലെഗ്സ്റ്റംപ് തെറിപ്പിച്ചപ്പോൾ ഒാസീസ് നായകൻ പെയ്ൻ (5) അമ്പരന്നു.
റിേട്ടൺ ക്യാച്ചിലൂടെയാണ് ട്രാവിസ് ഹെഡ് (20) കീഴടങ്ങിയത്. ഹാൻഡ്സ്കോമ്പും കമ്മിൻസും പിടിച്ചുനിന്നു ബാറ്റ്വീശുന്നതിനിടെ കളി പിരിഞ്ഞു. ബുംറ 16 ഒാവർ എറിഞ്ഞെങ്കിലും വിക്കറ്റ് നേടാനായില്ല. ഷമി ഒരു വിക്കറ്റ് നേടി. ഇനി രണ്ടു ദിനം ബാക്കിനിൽക്കെ ഒാസീസിന് ജീവന്മരണ പോരാട്ടം. ഇന്ത്യക്ക്, ചരിത്രം കൈപ്പിടിയിലൊതുക്കാനുള്ള കാത്തിരിപ്പും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.