ഋഷഭ് പന്തിനും സെഞ്ച്വറി (159*); ഇന്ത്യ 622/7 ഡിക്ല.
text_fieldsസിഡ്നി: വാചകമടിക്കാനും കുട്ടികളെ നോക്കാനും മാത്രമല്ല, ബാറ്റ് ചെയ്ത് റൺസടിച്ചു കൂട്ടാനും ഋഷഭ് പന്തിന് കഴിയുമെന്ന് ആസ്ട്രേലിയക്കാർ മനസ്സിലാക്കി. ജീവന്മരണ േ പാരാട്ടത്തിന് സിഡ്നിയിലിറങ്ങിയ ഒാസീസുകാെര നിലംതൊടാതെ പറത്തി നാലാം ടെസ്റ്റി ൽ ഇന്ത്യ റൺകൊടുമുടി സൃഷ്ടിച്ചു. ഋഷഭ് പന്തും (159 നോട്ടൗട്ട്) ചേതേശ്വർ പുജാരയും (193) സെഞ് ച്വറിയും മായങ്ക് അഗർവാൾ (77), രവീന്ദ്ര ജദേജ (81) എന്നിവരുടെ അർധസെഞ്ച്വറിയുടെയും അകമ്പ ടിയിൽ നാലാം ടെസ്റ്റിെൻറ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ നേടിയത് 622 റൺസ്. നാലിന് 303 റൺസ് എ ന്നനിലയിൽ വെള്ളിയാഴ്ച ക്രീസിലെത്തിയ ഇന്ത്യക്ക് മൂന്നു വിക്കറ്റുകൾ മാത്രമാണ് രണ്ടാം ദിനം നഷ്ടമായത്.
ഏഴാമനായി രവീന്ദ്ര ജദേജ പുറത്തായതിനു പിന്നാലെ വിരാട് കോഹ്ലി ഇന്നിങ്സ് ഡിക്ലയർ ചെയ്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒാസീസ് 10 ഒാവർ ബാറ്റു ചെയ്തപ്പോൾ വിക്കറ്റൊന്നും നഷ്ടമാവാതെ 24 റൺസ് എന്നനിലയിലാണ്. ഫിഞ്ചിന് പകരം ഒാപണിങ്ങിലേക്ക് സ്ഥാനക്കയറ്റം നേടിയെത്തിയ ഉസ്മാൻ ഖാജയും (5) മാർകസ് ഹാരിസുമാണ് (19) ക്രീസിൽ. ആസ്ട്രേലിയൻ മണ്ണിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ഇന്നിങ്സ് പണിതുയർത്തിയാണ് േകാഹ്ലി അവസാന സെഷനിൽ കളി മതിയാക്കിയത്. 2004ൽ സിഡ്നിയിലെ ഇതേ േവദിയിൽ സചിൻ ടെണ്ടുൽകറുടെ ഇരട്ട സെഞ്ച്വറി മികവിൽ നേടിയ (705/7) ടോട്ടലാണ് ഒന്നാമത്.
ആദ്യ ദിനം നാലു മികച്ച വിക്കറ്റുകളെങ്കിലും വീഴ്ത്തിയെന്ന് ആശ്വസിച്ച ആസ്ട്രേലിയക്ക് സമാധാനിക്കാൻ ഒന്നുമില്ലാതെയാണ് രണ്ടാം ദിനം ഇന്ത്യ കളി റാഞ്ചിയത്. ചേതോഹര ഇന്നിങ്സ് തുടർന്ന പുജാരക്ക് ഏഴു റൺസ് അകലെ ഇരട്ട സെഞ്ച്വറി നഷ്ടമായതും ജദേജക്ക് കരിയറിലെ രണ്ടാം സെഞ്ച്വറി എത്തിപ്പിടിക്കാനാവാതെ പോയതും ഒാസീസ് ബാറ്റിങ്ങിനിടെ ഖാജയുടെ വിക്കറ്റ് പന്ത് കൈവിട്ടതും മാത്രമായിരുന്നു ഇന്ത്യയുടെ നിരാശ. വെള്ളിയാഴ്ച കളി തുടർന്ന ഇന്ത്യക്ക് ഹനുമ വിഹാരിയെ (42) രാവിലെ തന്നെ നഷ്ടമായി. ആതിേഥയർ ആവർത്തിച്ച് പരീക്ഷിച്ച ലിയോണിെൻറ പന്തിലായിരുന്നു മടക്കം. പിന്നീട് പുജാരയും പന്തും ചേർന്നുള്ള ക്ലാസിക് കൂട്ടിന് തുടക്കമായി. ക്രീസിലെ ഒരു തലക്കൽ പുജാര ആസ്വദിച്ച് കളിക്കുേമ്പാർ മറുഭാഗത്ത് പന്ത് അതിനെ പകർത്തുകയായിരുന്നു. പൊതുവെ ബിഗ് ഹിറ്റുകൾക്ക് ശ്രമിക്കുന്ന താരം അപാരമായ ക്ഷമയും സമചിത്തതയും പ്രകടിപ്പിച്ചു.
മാരത്തൺ ഇന്നിങ്സിൽ 15 ബൗണ്ടറി നേടിയപ്പോൾ ഒരു സിക്സിന് മാത്രമേ മുതിർന്നുള്ളൂ. പുജാര 150ഉം കടന്ന് മുന്നേറിയിട്ടും ഒാസീസിന് ബ്രേക്കിടാനായില്ല. വിദേശ മണ്ണിൽ ഏറ്റവും ഉയർന്ന സ്കോറും (153) കടന്ന പുജാര 192ലെത്തിയപ്പോൾ ഖാജയുടെ കൈകളിലേക്ക് പന്തെത്തിച്ചെങ്കിലും വഴുതിപ്പോയി. ഒരു റൺസ് കൂട്ടിച്ചേർത്തതോടെ ലിയോണിെൻറ പന്തിൽ റിേട്ടൺ ക്യാച്ച് നൽകി മടങ്ങി. 373 പന്ത് നേരിട്ട് 22 ബൗണ്ടറിയോടെയാണ് വന്മതിൽ പണിതുയർത്തിയത്. പിന്നീടാണ് പന്ത്-ജദേജ കൂട്ട് ആരംഭിക്കുന്നത്. ടിം പെയ്ൻ ഏഴു ബൗളർമാരെ പരീക്ഷിച്ചിട്ടും ലക്ഷ്യം കാണാതായി. ലിയോണിനെക്കൊണ്ട് എറിയിച്ചത് 57 ഒാവറുകൾ.
ആറിന് 418ൽ ഒരുമിച്ചവർ 221 പന്തിൽ 204 റൺസ് അടിച്ചുകൂട്ടിയപ്പോൾ സ്കോറിങ്ങിന് ഏകദിന ശൈലിയായിരുന്നു. ഒാസീസിനെതിരെ ഏഴാം വിക്കറ്റിൽ ഇന്ത്യയുടെ റെക്കോഡുമായി ഇത്. വിക്കറ്റുകൾ വീഴാതായതോടെ ഇന്ത്യൻ ഡിക്ലറേഷൻ പ്രഖ്യാപനത്തിലായി ഒാസീസ് പ്രതീക്ഷകൾ. പന്ത് രണ്ടാം ടെസ്റ്റ് സെഞ്ച്വറി തികച്ചപ്പോഴും സ്കോർ 500 കടന്നപ്പോഴും കോഹ്ലി കളി നിർത്താൻ തീരുമാനിച്ചില്ല. ഒടുവിൽ ജദേജ 50 കടന്നിട്ടും അനക്കമില്ല. ഇതിനിടെ, ഒാസീസ് മൂന്നാം ന്യൂബാളും എടുത്ത് സ്പെൽ പരീക്ഷണം തുടർന്നു. ഇതിനിടെയാണ് ജദേജയുടെ പുറത്താവൽ. ഉടൻ ഡിക്ലറേഷൻ തീരുമാനവുമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.