പുജാരക്ക് സെഞ്ച്വറി; മെൽബണിൽ ഇന്ത്യക്ക് മേൽക്കൈ
text_fieldsമെൽബൺ: എതിരാളിയെ വീഴ്ത്താൻ പതിനെട്ടടവും പയറ്റിയ ആസ്ട്രേലിയക്കു മുന്നിൽ റൺമ തിൽ തീർത്ത് ഇന്ത്യൻ പോരാട്ടം. പേസും സ്പിന്നുമായി ആറ് ബൗളർമാരെ മാറിമാറി പരീക്ഷി ച്ചിട്ടും സ്റ്റംപുകൾക്കുമുന്നിലെ ഇന്ത്യൻ കോട്ട തകർന്നില്ല. പിന്നെ, കണ്ടത് സ്റ്റം പിനു പിന്നിൽനിന്ന് ആതിഥേയ ക്യാപ്റ്റൻ ടിം പെയ്നിെൻറ അവസാനത്തെ അടവുകൾ.
ക്ഷമ യോടെ ബാറ്റ്വീശിയ ചേതേശ്വർ പുജാരയെയും രോഹിത്ശർമയെയും പ്രകോപിപ്പിച്ച് വിക്ക റ്റ് കളയാനായിരുന്നു നായകെൻറ ശ്രമം. പക്ഷേ, അതും വിലപ്പോയില്ല. ഒരു സെഞ്ച്വറിയും മൂന്ന് അർധസെഞ്ച്വറിയും കണ്ട ഇന്നിങ്സിനൊടുവിൽ രണ്ടാം ദിനം പൂർത്തിയാവാൻ അരമണിക്കൂർ ബ ാക്കിയിരിക്കെ ഇന്നിങ്സ് അവസാനിപ്പിച്ച് ഇന്ത്യ ആതിഥേയരെ ബാറ്റിങ്ങിന് ക്ഷണിച്ചു. p>
പരമ്പരയിൽ രണ്ടാം സെഞ്ച്വറി ആഘോഷിച്ച ചേതേശ്വർ പുജാര (106), അർധസെഞ്ച്വറിക്കാരായ വി രാട് കോഹ്ലി (82), രോഹിത് ശർമ (63), മായങ്ക് അഗർവാൾ (76), അതിവേഗം പകർന്ന അജിൻക്യ രഹാനെ (34), ഋ ഷഭ് പന്ത് (39) എന്നിവരുടെ കൂട്ടായ പോരാട്ടത്തിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 443 റൺസെടുത ്ത് ഇന്ത്യ ഇന്നിങ്സ് അവസാനിപ്പിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒാസിസ് ആറ് ഒാവർ ബാറ്റ് ചെയ്തപ്പോൾ വിക്കറ്റൊന്നും വീഴാതെ എട്ട് റൺസ് എന്ന നിലയിലാണ്.
ഇനി മൂന്നാം ദിനമായ വെള്ളിയാഴ്ച കളിയുടെ ഗതിയറിയാം. ഇശാന്തും ബുംറയും ജദേജയും അക്കാര്യം നിറവേറ്റിയാൽ എം.സി.ജിയിൽ ആതിഥേയരുടെ ഒന്നാം ഇന്നിങ്സിന് എളുപ്പം മൂക്കുകയറിടാം. എങ്കിൽ ഇന്ത്യയെ കാത്തിരിക്കുന്നത് 37 വർഷത്തിനിടെ മെൽബണിലെ ആദ്യ വിജയമെന്ന ചരിത്രം.
റൺ പുജാര
ടെസ്റ്റ് ക്രിക്കറ്റിന് പാഠപുസ്തകംപോലൊരു ദിനമായിരുന്നു എം.സി.ജിയിലെ വ്യാഴാഴ്ച. രണ്ടിന് 215 റൺസ് എന്ന നിലയിൽ ക്രീസിലെത്തിയ ഇന്ത്യയെ വിരാട് കോഹ്ലിയും പുജാരയും ചേർന്ന് മുന്നോട്ടു നയിച്ചപ്പോൾ, പന്തിന് ബൗൺസ് നൽകാൻ മടിച്ച പിച്ചിൽ ബൗളർമാർ നിരാശരായി. തലേദിനം 47ൽ അവസാനിപ്പിച്ച കോഹ്ലി ആദ്യ ഒാവറിൽ തന്നെ അർധസെഞ്ച്വറി തികച്ച് ഇന്ത്യക്ക് ഉണർവേകി.
കരിയറിലെ 20ാം ടെസ്റ്റ് ഫിഫ്റ്റി 110ാം പന്തിലാണ് കോഹ്ലി തികച്ചത്. കൈയടിച്ചും ആരവം മുഴക്കിയുമായിരുന്നു ഗാലറി കോഹ്ലിയുടെ ആഘോഷത്തെ വരവേറ്റത്. പിന്നാലെ ഇന്ത്യൻ കൂട്ടുകെട്ട് കമ്മിൻസും ലിയോണും നയിച്ച ഒാസീസ് ബൗളിങ്ങിനു മുകളിൽ ആധിപത്യം സ്ഥാപിച്ചു. ആദ്യ മണിക്കൂറിൽ ഇരുവരും വേഗത്തിൽ റൺസടിച്ചുകൂട്ടി. കമ്മിൻസ് മാത്രമായിരുന്നു അൽപമെങ്കിലും വെല്ലുവിളി തീർത്തത്. പെർത്തിലും അഡ്ലെയ്ഡിലും അപകടംവിതച്ച ലിയോണിെൻറ പന്തുകൾ മുട്ടിന് മുകളിലേക്ക് ഉയരാൻതന്നെ പാടുപെട്ടപ്പോൾ പുജാരയും കോഹ്ലിയും കണക്കിന് പ്രഹരം നൽകി.
ആദ്യ സെഷൻ പിരിയുംമുേമ്പ പുജാര ടെസ്റ്റിലെ 17ാം സെഞ്ച്വറിയും തികച്ചു. നേരിട്ട 280ാമത്തെ പന്തിലായിരുന്നു ശതകനേട്ടം. പുജാരയുടെ കരിയറിലെ ഏറ്റവും വേഗംകുറഞ്ഞ ടെസ്റ്റ് സെഞ്ച്വറിയുമായി ഇത്. രണ്ടാം സെഷനിലാണ് ഇന്ത്യൻ ഇന്നിങ്സിന് അടിത്തറപാകിയ കൂട്ടുകെട്ട് (170 റൺസ്) വഴിപിരിയുന്നത്. പേശീവേദനയിൽ പുളഞ്ഞ കോഹ്ലി ചികിത്സതേടിയതിനുപിന്നാലെ സ്റ്റാർക്കിെൻറ പന്തിൽ ഫിഞ്ച് പിടിച്ച് പുറത്താക്കി. തൊട്ടുപിന്നാലെ പുജാര കമ്മിൻസിെൻറ പന്തിൽ ക്ലീൻബൗൾഡായി.
രഹാനെ രോഹിത് കൂട്ടായി ക്രീസിൽ. ടെസ്റ്റ് ബാറ്റ്സ്മാനെന്ന് തെളിയിക്കാനിറങ്ങിയ രോഹിത് ഭാഗ്യത്തിെൻറ കൂടി തുണയിലാണ് ബാറ്റു വീശിയത്. സ്കോർ 15ലും 39ലും നിൽക്കെ ലിയോണിെൻറ പന്തുകളിൽ രോഹിതിനെ ഒാസിസ് ബാറ്റ്സ്മാന്മാർ കൈവിട്ടു. ആ കുതിപ്പ് ടീമിൽ ഇടം ഉറപ്പിക്കുംവിധം അർധസെഞ്ച്വറിയിലെത്തിച്ചു (114 പന്തിൽ 63 നോട്ടൗട്ട്).
അതിനിടെ രാഹാനെയും പന്തും അടിച്ചുകളിച്ചതോടെ സ്കോർ 400 കടന്ന് സുരക്ഷിതമായി. ഏഴാമനായി ക്രീസിലെത്തി ആദ്യ പന്തുതന്നെ ബൗണ്ടറി കടത്തിയ ജദേജ മൂന്നാം പന്തിൽ പുറത്തായി. ഉടൻ കോഹ്ലിയുടെ ഡിക്ലറേഷനും. കമ്മിൻസ് മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ സ്റ്റാർക് രണ്ടും ഹേസൽവുഡ്, ലിയോൺ എന്നിവർ ഒാേരാന്നും വീഴ്ത്തി.
പുജാരയുടെ ഏറ്റവും വേഗംകുറഞ്ഞ ടെസ്റ്റ് സെഞ്ച്വറിയായിരുന്നു മെൽബണിെലത്. 280 പന്തിൽ തെൻറ 17ാം സെഞ്ച്വറി തികച്ചു. 250 പന്തായിരുന്നു ഇതിന് മുമ്പത്തെ റെക്കോഡ്.
2017 ജനുവരി മുതൽ ഇന്നലെവരെ നടന്ന ടെസ്റ്റ് ക്രിക്കറ്റിൽ 4000ത്തിന് മുകളിൽ പന്തുകൾ നേരിട്ട ഏക താരമാണ് ചേതേശ്വർ പുജാര. രണ്ടുവർഷത്തിനിടെ 40 ഇന്നിങ്സിൽ പുജാര നേരിട്ടത് 4633പന്തുകൾ. ഒരിന്നിങ്സിൽ ശരാശരി 116 പന്ത്. വിരാട് കോഹ്ലിയാണ് രണ്ടാമത്. (39 ഇന്നിങ്സ് 3796 പന്ത്, ശരാശരി 97).
ഒരു കലണ്ടർ വർഷം വിദേശ മണ്ണിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ ടെസ്റ്റ് റൺസ് എന്ന നേട്ടം കോഹ്ലിയുടെ പേരിലാണ് (1138). രാഹുൽ ദ്രാവിഡിെൻറ റെക്കോഡാണ് (1137-2002) മറികടന്നത്. മൊഹീന്ദർ അമർനാഥാണ് (1065-1983) പിന്നിലുള്ളത്. ലോക റെക്കോഡ് ഗ്രെയിം സ്മിത്തിെൻറ പേരിലാണ് (1212-2008).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.