ചരിത്ര സെഞ്ച്വറിയുമായി റിഷഭ് പന്ത്; മറികടന്നത് ധോണിയെ
text_fieldsസിഡ്നി: ഒാവർസീസ് ടെസ്റ്റിൽ ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പർ നേടുന്ന ഏറ്റവും ഉയർന്ന സ്കോറെന്ന റെക്കോർഡ് ഇനി ഇന്ത് യയുടെ യുവതാരം റിഷഭ് പന്തിന് സ്വന്തം. മഹേന്ദ്രസിങ് ധോണിയുടെ 12 വർഷം പഴക്കമുള്ള റെക്കോർഡ് ആണ് റിഷഭ് പന്ത് ഭേദിച്ച ത്.
സിഡ്നിയിൽ ആസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൻെറ രണ്ടാം ദിനത്തിലാണ് സംഭവം. വ്യക്തിഗത സ്കോർ 145ൽ നിൽക്കെ ആസ്ട്രേലിയൻ പേസർ ജോഷ് ഹസൽവുഡിനെ ബൗണ്ടറി കടത്തിയാണ് പന്ത് ധോണിയെ മറികടന്നത്. ധോണി 2006ൽ ഫൈസലാബാദിൽ പാകിസ്താനെതിരെ നേടിയ 148 റൺസാണ് ഇതോടെ രണ്ടാം സ്ഥാനത്തേക്ക് താഴ്ന്നത്.
മത്സരത്തിൽ 189 പന്തിൽ 159 റൺസാണ് പന്ത് അടിച്ചെടുത്തത്. 15 ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു ഈ ഇന്നിങ്സ്. ആസ്ട്രേലിയൻ ഉപഭൂഖണ്ഡത്തിൽ ഒരു ഏഷ്യൻ വിക്കറ്റ് കീപ്പർ നേടുന്ന ഉയർന്ന റൺസെന്ന റെക്കോർഡ് പന്ത് ബംഗ്ലാദേശ് താരം മുശ്ഫിഖും റഹീമിനൊപ്പം പന്ത് പങ്ക് വെച്ചു. 2017ൽ ന്യൂസിലൻഡിനെതിരെയാണ് റഹീം ഈ നേട്ടം കൈവരിച്ചത്.
ആസ്ട്രേലിയക്കെതിരെ അവരുടെ മണ്ണിൽ ടെസ്റ്റ് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറാണ് പന്ത്. 1967ൽ അഡലെയ്ഡിൽ മുൻ വിക്കറ്റ് കീപ്പർ ഫറൂഖ് എഞ്ചിനീയർ നേടിയ 89 റൺസാണ് ഇതിന് മുമ്പ് ഒന്നാമതുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.