പെർത്ത് ടെസ്റ്റ്: പേസിൽ കുലുങ്ങാതെ ഒാസീസ് (ആറിന് 277)
text_fieldsപെർത്ത്: പച്ചപ്പുല്ലിൽ തിളങ്ങുന്ന പിച്ച് ചതിച്ചതോ, അതോ ഇന്ത്യൻ ബൗൺസിന് മേൽ ഒാസീസ് ബാറ്റിങ് നിര വിജയംന േടിയോ? പെർത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിലെ പുതപ്പിച്ച് കാത്തുവെച്ച ൈക്ലമാക്സ് എന്തെന്നറിയാൻ ഇനിയും കാത്തിരിക്കണം. ന്യൂബാളിൽ പേസർമാർ എതിരാളിയെ എറിഞ്ഞ് ഒടിച്ചിടുമെന്ന് പ്രവചിച്ച മണ്ണിൽ പ്രതിരോധ ബാറ്റിങ്ങ ുമായി ഒാസീസിന് മികച്ച തുടക്കം. രണ്ടാം ടെസ്റ്റിെൻറ ഒന്നാം ദിനം കളി അവസാനിക്കുേമ്പാൾ ആതിഥേയർ ആറു വിക്കറ്റ ് നഷ്ടത്തിൽ 277 റൺസെടുത്തു. മൂന്ന് അർധസെഞ്ച്വറികൾ കണ്ട ഇന്നിങ്സിെൻറ ഒന്നാം ദിനം ഇന്ത്യൻ ബൗളർമാർ വിയർത്തുപോയ ശേഷം കളിയിൽ തിരിച്ചെത്തുന്നു. മാർകസ് ഹാരിസ്(70), ആരോൺ ഫിഞ്ച് (50), ട്രാവിസ് ഹെഡ് (58) എന്നിവർക്കു പിന്നാലെ ഷോൺ മാർഷും (45) തിളങ്ങി. ടിം പെയ്ൻ (16), പാറ്റ് കമ്മിൻസ് (11) എന്നിവരാണ് ക്രീസിലുള്ളത്. ഇന്ത്യൻ ബൗളിങ്ങിൽ ഇശാന്ത് ശർമയും സ്പിന്നർ ഹനുമ വിഹാരിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ജസ്പ്രീത് ബുംറയും ഉമേഷ് യാദവും ഒാരോ വിക്കറ്റും വീഴ്ത്തി.
ടോസ് നേടിയ ഒാസീസ് ക്യാപ്റ്റൻ ടിം പെയ്ൻ ബാറ്റിങ് തെരഞ്ഞെടുത്തപ്പോൾ എളുപ്പം പണിതുടങ്ങാമെന്ന സ്വപ്നങ്ങളിലായിരുന്നു വിരാട് കോഹ്ലി. ലൈനപ്പിൽ നാല് മുൻ നിര പേസർമാർ നിർത്തിയപ്പോൾ തന്നെ പെർത്തിനെ സ്വന്തം വരുതിയിലാക്കാനുള്ള കോഹ്ലിയുടെ ഉള്ളിലിരിപ്പ് തെളിഞ്ഞു. ഇശാന്തും ബുംറയും തുടങ്ങിയ ന്യൂബാൾ ആക്രമണത്തിൽ പക്ഷേ, ഇന്ത്യൻ തന്ത്രങ്ങൾ പിഴച്ചു. പന്ത് വേഗവും ബൗൺസുംകൊണ്ട് അമ്പരപ്പിച്ചെങ്കിലും ലൈനിലും ലെങ്തിലും അച്ചടക്കം കാണിച്ചില്ല. ഇത് ഒാസീസ് വിക്കറ്റുകൾ വീഴ്ത്തുന്നതിനെയും ബാധിച്ചു. വിക്കറ്റ് വീഴാതെ ആദ്യ സെഷൻ പിടിച്ചുനിന്നവർ ഒന്നാം വിക്കറ്റിൽ 112 റൺസ് ചേർത്ത ശേഷമം മാത്രമാണ് വഴിപിരിഞ്ഞത്. മാർകസ് ഹാരിസ് കരിയറിലെ ആദ്യ അർധസെഞ്ച്വറിയും കുറിച്ചു. ഇതിനിടെ, ഫിഞ്ചിനെതിരെ ഷമിയുടെ പന്തിൽ ശക്തമായ അപ്പീലും ഇന്ത്യയുടെ റിവ്യയും വന്നെങ്കിലും അതിജീവിച്ചു. ഉച്ചഭക്ഷണവും കഴിഞ്ഞ് മണിക്കൂറുകൾക്കൊടുവിലാണ് ഒാപണിങ് കൂട്ടു പിറന്നത്. 112 റൺസിലെത്തി നിൽക്കെ ഫിഞ്ചാണ് ബുംറയുെട പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി പുറത്താവുന്നത്. പിന്നാലെ ഉസ്മാൻ ഖ്വാജയും (5), അധികം വൈകുംമുമ്പ് മാർകസ് ഹാരിസും പുറത്തായതോടെ ചായക്ക് മുേമ്പ ഒാസീസിന് മൂന്ന് വിക്കറ്റുകൾ നഷ്ടമായി.
ആദ്യ സെഷനിൽ ഇന്ത്യൻ ബൗളർമാരെ വെള്ളംകുടിച്ച കൂട്ടിനെ പിളർക്കാൻ താൽക്കാലിക സ്പിന്നർ ഹനുമ വിഹാരിയെ വിളിക്കേണ്ടി വന്നു. ആബ്രേക്ക് ഇന്ത്യക്ക് തിരിച്ചുവരാനുള്ള വാതിൽ കൂടിയായിരുന്നു. ഹാരിസിനു പിന്നാലെ പീറ്റർ ഹാൻഡ്സ്ഹോമ്പിനെ (7) ഇശാന്തും പറഞ്ഞയച്ചു. വിക്കറ്റ് വീഴാതെ 110 കടന്നവർ 20 ഒാവറിനുള്ളിൽ നാലിന് 148. ഷോൺ മാർഷും ട്രാവിസ് ഹെഡും നടത്തിയ ചെറുത്തുനിൽപാണ് പിന്നെ കണ്ടത്. താടിക്കും മുകളിലൂടെ പറന്ന ബുംറയുടെയും ഇശാന്തിെൻറയും പന്തുകളെ സമചിത്തതയോടെ തന്നെ ഇരുവരും നേരിട്ടു. 136 മുതൽ 140 വരെ വേഗം കൈവരിച്ച് പന്ത് പറന്നതല്ലാതെ സ്റ്റംമ്പിനെയോ പാഡിനെയോ ലക്ഷ്യമിട്ട് പായിക്കാൻ ഇരുവർക്കും കഴിഞ്ഞില്ല. ഇതുകൊണ്ടു തന്നെയാണ് പേസർമാർ തിളങ്ങുന്ന പിച്ചിലും ഒാസീസ് ബാറ്റിങ്ങ് പിടിച്ചുനിന്നത്. ഒടുവിൽ അവസാന സെഷനിലായിരുന്നു ഇൗ കൂട്ടുകെട്ടും പിരിഞ്ഞത്. ഇശാന്ത് ഹെഡിനെയും വിഹാരി മാർഷിനെയും മടക്കി അയച്ചു. റൺസ് വിട്ടുനൽകാൻ ഇശാന്തും ബുംറയും മടിച്ചെങ്കിലും വിക്കറ്റ് വീഴ്ത്തുന്നതിൽ പരാജയമായത് ആദ്യ ദിനം ഇന്ത്യക്ക് തിരിച്ചടിയായി.
സ്റ്റാർ സ്പിന്നർ രവിചന്ദ്ര അശ്വിനും മധ്യനിര ബാറ്റ്സ്മാൻ രോഹിത് ശർമയും പരിക്കുമൂലം രണ്ടാം ടെസ് റ്റിനിറങ്ങില്ലെന്നത് ഇന്ത്യക്ക് ക്ഷീണമാവും. അശ്വിന് അടിവയറ്റിലെ പേശിക്കേറ്റ പരിക്കും രോഹിതിന് പുറംവേദനയുമാണ് വിനയായത്. ഇതോടെ, പേസർമാരായ ഉമേഷ് യാദവ്, ഭുവനേശ്വർ കുമാർ, സ്പിന്നർ രവീന്ദ്ര ജദേജ എന്നിവരെ ഉൾപ്പെടുത്തി 13 അംഗ ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.