മുരളി വിജയിക്ക് സെഞ്ച്വറി; സന്നാഹം സമനിലയിൽ
text_fieldsസിഡ്നി: ടെസ്റ്റ് പരമ്പരക്കു മുന്നോടിയായുള്ള ഇന്ത്യ-ക്രിക്കറ്റ് ആസ്ട്രേലിയ ഇലവൻ സന്നാഹ മത്സരം സമനിലയിൽ. വിക്കറ്റ് കീപ്പർ ഹാരി നീൽസണിെൻറ (100) സെഞ്ച്വറിയിൽ കൂറ്റൻ ഒന്നാം ഇന്നിങ്സ് സ്കോർ കണ്ടെത്തിയ ആതിഥേയർക്കെതിരെ മുരളി വിജയ് (129) സെഞ്ച്വറിയുമായും ലോകേഷ് രാഹുൽ (62) അർധ സെഞ്ച്വറിയുമായി തിരിച്ചടിക്കുകയായിരുന്നു. സ്കോർ: ഇന്ത്യ- 358/10, 211/2, ആസ്ട്രേലിയ ഇലവൻ-544/10.
186 റൺസ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇന്ത്യ, പൃഥ്വി ഷാക്ക് പകരക്കാരനായിറങ്ങിയ മുരളി വിജയുടെ പ്രകടനത്തിലാണ് പിടിച്ചുനിന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ മോശം പ്രകടനം കാരണം ടീമിൽനിന്ന് പുറത്തായ വിജയ്, പൃഥ്വി ഷായുടെ പരിക്കോടെ ആദ്യ ടെസ്റ്റിെൻറ ഒാപണിങ്ങിലേക്ക് തിരിച്ചെത്തുമെന്ന സൂചനയുണ്ടായിരുന്നു. മത്സരത്തിനു മുമ്പായി കിട്ടിയ സന്നാഹത്തിൽ താരം ആത്മവിശ്വാസം വീണ്ടെടുക്കുകയും ചെയ്തു. 91 പന്തിൽ അർധസെഞ്ച്വറി തികച്ച വിജയ്, 27 പന്തിലാണ് അടുത്ത അമ്പത് റൺസ് അടിച്ചെടുത്തത്. ലോകേഷ് രാഹുലും (62) ഫോമിലേക്ക് തിരിച്ചെത്തിയത് ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.