ഇന്ത്യ x ആസ്ട്രേലിയ അവസാന മത്സരം ഇന്ന്
text_fieldsന്യൂഡൽഹി: കഴിഞ്ഞതെല്ലാം മറക്കാനും പൊറുക്കാനും വിരാട് കോഹ്ലിക്കും സംഘത്തിനും ഇ ന്ന് ജയിച്ചേ തീരൂ. വെറുമൊരു പരമ്പര നേട്ടമല്ലിത്. രണ്ടര മാസത്തിനപ്പുറം കാത്തിരിക്ക ുന്ന ലോകകപ്പിലേക്കുള്ള നീലപ്പടയുടെ അടിത്തറ കൂടിയാണ് ആസ്ട്രേലിയക്കെതിരായ ഏക ദിന പരമ്പര. നാലു കളിയിൽ ഇരു ടീമും 2-2ന് ഒപ്പത്തിനൊപ്പം നിൽക്കുേമ്പാൾ കണ്ണുകളെ ല്ലാം ഫിറോസ്ഷാ കോട്ലയിലെ ഫ്ലാറ്റ് പിച്ചിലേക്കാണ്. ബാറ്റിങ്ങിനെ തുണക്കുന്ന പിച്ചി ൽ ഇന്നും 300ൽ കൂടുതൽ റൺസ് പ്രതീക്ഷിക്കാം. ഉച്ച 1.30 മുതലാണ് കളി.
ബാലൻസ് തെറ്റിയ ഇന്ത്യ
അടിമുടി ആശയക്കുഴപ്പത്തിലാണ് ഇന്ത്യ ന്യൂഡൽഹിയിലെത്തുന്നത്. ലോകത്തെ മികച്ച ബൗളിങ് സംഘമെന്ന പെരുമയെല്ലാം റാഞ്ചിയിലും മൊഹാലിയിലും തകർന്നടിഞ്ഞു. ജസ്പ്രീത് ബുംറയെയും ഭുവനേശ്വർ കുമാറിനെയും വരെ ഒാസീസ് ബാറ്റ്സ്മാൻമാർ അടിച്ചുപറത്തിയതോടെ ഒഴിഞ്ഞ ആവനാഴിപോലെയായി ആതിഥേയർ. മൊഹാലിയിലെ ബൗളർമാരുടെ ദയനീയതയും ഫീൽഡർമാരുടെ ചോർന്ന കൈകളുമെല്ലാം കോട്ലയിലിറങ്ങുേമ്പാൾ ടീമിനെ വേട്ടയാടും. 358 റൺസ് എന്ന കൂറ്റൻ സ്കോർ നേടിയിട്ടും പ്രതിരോധിക്കാനാവാതെ തകർന്നതുതന്നെ ലോകകപ്പ് സ്വപ്നങ്ങൾക്കുമേൽ ഇടിത്തീയാണ്.
എം.എസ്. ധോണിയുടെ അസാന്നിധ്യമാണ് മൊഹാലി നൽകിയ മറ്റൊരു പാഠം. സമ്മർദഘട്ടങ്ങളിൽ കളിയെ വഴിതിരിക്കാനും നിർണായക തീരുമാനമെടുക്കാനും ധോണിയല്ലാതെ മറ്റാരുമില്ലെന്ന് ഒാർമപ്പെടുത്തി. ആഷ്ടൺ ടേണർ ക്രീസിൽ സംഹാരതാണ്ഡവമാടുേമ്പാൾ പിടിച്ചുകെട്ടാൻ കോഹ്ലിക്കോ രോഹിതിനോ കഴിഞ്ഞില്ല.
ആകെ ആശ്വാസമായത് നിറംമങ്ങിയ ശിഖർ ധവാനും രോഹിത് ശർമയും ഉജ്ജ്വല കൂട്ടുകെട്ടുമായി തിരിച്ചുവന്നതു മാത്രം. ഇന്ന് സ്വന്തം ഗ്രൗണ്ടിലെത്തുേമ്പാൾ ധവാൻ ഫോം നിലനിർത്തിയാൽ ഇന്ത്യക്ക് തുടക്കം ഭംഗിയാവും.
വിജയ് ശങ്കർ ബാറ്റിലും ബൗളിലും സ്ഥിരത നിലനിർത്തുന്നുണ്ട്. അതേസമയം, േലാകകപ്പ് ടീമിൽ ഇടമുറപ്പിക്കാൻ പലർക്കുമിത് അവസാന ചാൻസാണ്. മൊഹാലിയിൽ ഏറെ പഴിേകട്ട ഋഷഭ് പന്ത്, ലോകേഷ് രാഹുൽ, രവീന്ദ്ര ജദേജ, കെ.എൽ. രാഹുൽ, വിജയ് ശങ്കർ എന്നിവരാണ് ആ പട്ടികയിലുള്ളത്.
ഒാസീസ് റീലോഡഡ്
രണ്ടുമാസം മുമ്പ് ആസ്ട്രേലിയൻ മണ്ണിൽ കണ്ട കംഗാരുപ്പടയല്ലിതെന്ന് വൈകിയെങ്കിലും ഇന്ത്യക്കാർ മനസ്സിലാക്കി. ട്വൻറി20 പരമ്പര നേട്ടത്തിനു പിന്നാലെ ഏകദിനത്തിലും മിന്നുന്ന ഫോമിലേക്കുയർന്ന ഒാസീസ് ഒാരോ കളി കഴിയുേമ്പാഴും നിലവാരമുയർത്തുകയാണ്. നിരന്തരം പരാജയപ്പെട്ട ആരോൺ ഫിഞ്ച് റൺസുകൾ കണ്ടെത്തിയതും ഉസ്മാൻ ഖാജയുടെ സ്ഥിരതയാർന്ന ഇന്നിങ്സും മാക്സ്വെല്ലിെൻറയും ഹാൻഡ്സ്കോമ്പിെൻറയും വെടിക്കെട്ടുമെല്ലാം ഒാസീസിനെ കരുത്തരാക്കിക്കഴിഞ്ഞു. ഇതിനു പുറമെയാണ് കൊടുങ്കാറ്റുപോലെ ആഷ്ടൺ ടേണറുടെ വരവ്. ബൗളിങ്ങിൽ പാറ്റ് കമ്മിൻസ്, ജാസൺ ബെഹ്റൻഡോഫ്, ആഡം സാംപ എന്നിവരും മികച്ച ഫോമിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.