ഇന്ത്യ x ഒാസീസ് പരമ്പരക്ക് ഇന്ന് തുടക്കം
text_fieldsബ്രിസ്ബേൻ: വിരാട് കോഹ്ലിക്കും സംഘത്തിനും ഇനിയുള്ള ഒാരോ ചുവടിനും നൂറ് അർഥങ്ങളുണ്ട്. ഒന്നു പിഴച്ചാൽ ഉടൻ തിരുത്തണം. അല്ലെങ്കിൽ ലക്ഷ്യംതന്നെ പാളിപ്പോകും. രണ്ടുമാസം നീളുന്ന ക്രിക്കറ്റ് മഹോത്സവത്തിന് ടോസ് വീഴുന്നത് ആസ്ട്രേലിയൻ മണ്ണിലാണെങ്കിലും ടീം ഇന്ത്യയുടെ മനസ്സുനിറയെ ഇംഗ്ലണ്ടാണ്. ട്വൻറി20, ഏകദിനം, ടെസ്റ്റ് എന്നിവയിലായി 10 മത്സരങ്ങൾക്ക് വേദിയാവുന്ന ഒാസീസിനെ നീലപ്പടയുടെ ഏകദിന ലോകകപ്പ് പരീക്ഷണശാലയായി മാറും. 2019 മേയ് 30നാണ് ലോകകപ്പിെൻറ തുടക്കം. അതിനു മുമ്പ് വിദേശമണ്ണിൽ ശരീരവും ഫോമും പാകപ്പെടുത്താനുള്ള അവസരമാണ് ഇൗ പരമ്പര. ജനുവരി 18ന് അവസാന അങ്കം കഴിഞ്ഞ് മടങ്ങുേമ്പാഴേക്കും വിശ്വകിരീടം ഉയർത്താൻ പാകമായൊരു സംഘത്തെ സജ്ജമാക്കുകയെന്നത് ക്യാപ്റ്റൻ കോഹ്ലിക്കും കോച്ച് രവിശാസ്ത്രിക്കും മുന്നിലെ മഹാദൗത്യമാവും.
കളി കടുപ്പമാവും
പതുക്കെ തുടങ്ങി ആളിക്കത്തുകയെന്നതാണ് ഒാസീസ് മണ്ണിലെ പോരാട്ടരീതി. അതുപോലെ ട്വൻറി20യിലാണ് തുടക്കം. ആദ്യ അങ്കത്തിന് ബ്രിസ്ബേൻ ക്രിക്കറ്റ് സ്റ്റേഡിയം വേദിയാവും. രാത്രിയും പകലുമായി നടക്കുന്ന അങ്കത്തിന് ഇന്ത്യൻ സമയം ഉച്ച 1.30ന് ആദ്യ പന്തെറിയും. ട്വൻറി20യിൽ വിജയയാത്രയുമായാണ് ഇന്ത്യയുടെ വരവ്. കഴിഞ്ഞ ജൂൈലക്ക് ശേഷം കുട്ടിക്രിക്കറ്റിൽ നീലപ്പട തോൽവിയറിഞ്ഞിട്ടില്ല. ഒാസീസിനെതിരെയും വിജയമാർജിനിൽ മുന്നിൽ ഇന്ത്യതന്നെ. വിൻഡീസിനെതിരെ സ്വന്തം മണ്ണിൽ പരമ്പര ജയിച്ച് ആസ്ട്രേലിയയിലെത്തിയവർക്ക് ഇൗ മണ്ണിലും റെക്കോഡുകൾ അനുകൂലം. 2015-16ലാണ് അവസാനമായി ഇവിടെ കളിച്ചത്. അന്ന് മൂന്നു കളിയും ജയിച്ച് പരമ്പര തൂത്തുവാരിയാണ് എം.എസ് ധോണി നയിച്ച ടീം മടങ്ങിയത്. രണ്ട് കളിയിലും കേമനായി വിരാട് കോഹ്ലിയാണ് ഇന്ന് നീലപ്പടയുടെ നായകൻ.
വിൻഡീസിനെതിരായ പരമ്പരയിൽനിന്ന് വിശ്രമംനൽകിയ കോഹ്ലി വീണ്ടും കളത്തിൽ തിരിച്ചെത്തും. 12 അംഗ ടീമിനെ ചൊവ്വാഴ്ചതന്നെ പ്രഖ്യാപിച്ചു. കാർത്തികിന് പകരം ഋഷഭ് പന്താണ് വിക്കറ്റിനു പിന്നിൽ. അവസാന 11ൽ കുൽദീപ് യാദവോ യുസ്വേന്ദ്ര ചഹലോ എന്നതുമാത്രമേ ഇനി തീരുമാനിക്കേണ്ടതുള്ളൂ. അതേസമയം, കഴിഞ്ഞ മാർച്ചിലെ പന്ത് ചുരണ്ടൽ വിവാദത്തിെൻറ നാണക്കേടിൽനിന്ന് തിരിച്ചുവരാൻ ഒരുങ്ങുകയാണ് ആസ്ട്രേലിയ.
ആേരാൺ ഫിഞ്ചിനു കീഴിൽ പുതുരക്തങ്ങളുടെ കരുത്തുമായി അവർ ആത്മവിശ്വാസത്തിലാണ്. എന്നാൽ, ലോകറാങ്കിങ്ങിലെ രണ്ടാം സ്ഥാനക്കാരാണ് മുന്നിലെന്ന ബോധ്യം സമീപനത്തിലുമുണ്ട്. അവസാനമായി ഇവിടെയെത്തിയപ്പോൾ മൂന്നു കളിയിൽ 199 റൺസടിച്ച കോഹ്ലിയെ പ്രകോപിപ്പിക്കേണ്ടെന്ന ദക്ഷിണാഫ്രിക്കൻ നായകെൻറ ഉപദേശം അനുസരിച്ചപോലെയാണ് ആതിഥേയരുടെ പെരുമാറ്റം. ഡാർസി ഷോട്, ക്രിസ്ലിൻ, മാക്സ്വെൽ തുടങ്ങിയ ട്വൻറി20 സ്പെഷലിസ്റ്റുകളാണ് അവരുടെ കരുത്ത്.
ഇന്ത്യ ആസ്ട്രേലിയയിൽ
നവംബർ 21 മുതൽ 2019 ജനുവരി 18 വരെ
twenty 20
ഒന്ന് (ബ്രിസ്ബേൻ) നവം. 21
രണ്ട് (മെൽബൺ) നവം. 23
മൂന്ന് (സിഡ്നി) നവം. 25
test
ഒന്ന് (അഡ്ലെയ്ഡ്) ഡിസം. 6-10
രണ്ട് (പെർത്ത്) ഡിസം. 14-18
മൂന്ന് (മെൽബൺ) ഡിസം. 26-30
നാല് (സിഡ്നി) 2019 ജനു. 3-7
odi
ഒന്ന് (സിഡ്നി) ജനു. 12
രണ്ട് (അഡ്ലെയ്ഡ്) ജനു. 15
മൂന്ന് (മെൽബൺ) ജനു. 18
സാധ്യത ലൈനപ്
ഇന്ത്യ
1 രോഹിത് ശർമ, 2 ശിഖർ ധവാൻ, 3 വിരാട് കോഹ്ലി,
4 കെ.എൽ. രാഹുൽ, 5 ഋഷഭ് പന്ത്,
6 ദിനേഷ് കാർത്തിക്, 7 ക്രുണാൽ പാണ്ഡ്യ,
8 ഭുവനേശ്വർ കുമാർ, 9 കുൽദീപ് യാദവ് / യുസ്വേന്ദ്ര
ചഹൽ, 10 ജസ്പ്രീത് ബുംറ, 11 ഖലീൽ അഹമ്മദ്
ആസ്ട്രേലിയ
1 ആരോൺ ഫിഞ്ച്, 2 ഡാർസി ഷോട്, 3 ക്രിസ് ലിൻ,
4 െഗ്ലൻ മാക്സ്വെൽ, 5 മാർകസ് സ്റ്റോയിണിസ്,
6 ബെൻ മക്ഡെർമോട്ട്, 7 അലക്സ് കാരി,
8 നതാൻ കോൾടർ നീൽ, 9 ആൻഡ്ര്യൂ ടൈ,
10 ജാസൺ ബെഹ്റൻഡോഫ്, 11 ബില്ലി സ്റ്റാൻലേക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.