പെർത്തിൽ ഇന്ത്യ തോറ്റുകഴിഞ്ഞു; ഇനി പ്രതീക്ഷ അത്ഭുതങ്ങളിൽ മാത്രം
text_fieldsപെർത്ത്: സമീപകാല ചരിത്രങ്ങളെ കണക്കിലെടുത്താൽ പെർത്ത് ടെസ്റ്റിൽ ഇന്ത്യ തോറ്റു കഴിഞ്ഞു. ഇനി പ്രതീക്ഷ അത്ഭുതങ്ങളിൽ മാത്രം. 2014 മുതലുള്ള ടെസ്റ്റ് ക്രിക്കറ്റിെൻറ കണക ്കുകളിൽ ആകെ ആറു ടീമുകൾക്കു മാത്രമേ രണ്ടാം ഇന്നിങ്സിൽ 200നു മുകളിൽ റൺസ് മറികടന ്ന് ജയിക്കാനായിട്ടുള്ളൂ. ഇനി ചരിത്രം തിരുത്താൻ ഇന്ത്യൻ വാലറ്റം ഉയിർത്തെഴുന്നേറ്റാ ൽ അത് ക്രിക്കറ്റ് ലോകത്തെ ഏഴാമത്തെ അത്ഭുതമാവും. അഞ്ചു വർഷത്തിനിടെ 124 തവണ 200നു മുകളിൽ ലക്ഷ്യം വന്നപ്പോൾ വിജയശതമാനം തുച്ഛമെന്ന് സാരം.
ഇൗ വെല്ലുവിളികൾക്കിടയിലാണ് പെർത്തിലെ അവസാന ദിനം ഇന്ത്യ ക്രീസിലെത്തുന്നത്. ചുഴിപോലെയായി മാറിയ പിച്ചിൽ ഇന്ത്യക്ക് ഇനിയൊരു തിരിച്ചുവരവ് ഹിമാലയൻ ദൗത്യമാണ്. സ്പിന്നും പേസും ചേർന്ന് ആസ്ട്രേലിയക്കാർ ഒരുക്കിയ കെണിയിൽ കുരുങ്ങിയ സന്ദർശകർക്ക് ഒരു പകൽ ബാക്കിയുണ്ടെങ്കിലും അഞ്ചു വിക്കറ്റ് കൈയിലിരിക്കെ ലക്ഷ്യം 175 റൺസ് അകലെ. വിരാട് കോഹ്ലിയും ചേതേശ്വർ പുജാരയും അജിൻക്യ രഹാനെയും ഉൾപ്പെടെ മുൻനിര തകർന്നടിഞ്ഞതോടെ ഇന്ത്യ അഞ്ചിന് 112 എന്ന നിലയിലേക്കു ചുരുങ്ങി. നാലാം ദിനം കളി അവസാനിപ്പിക്കുേമ്പാൾ ക്രീസിലുള്ളത് ഹനുമ വിഹാരിയും (24) ഋഷഭ് പന്തും (9). വരാനിരിക്കുന്നത് ബൗളർമാരായ നാലുപേരെന്നുകൂടി പരിഗണിച്ചാൽ അവസാന ദിനം ഒാസീസിന് ചടങ്ങുതീർക്കൽ മാത്രമേ ബാക്കിയുള്ളൂ. ഇതോടെ പരമ്പരയിൽ 1-1ന് ഒപ്പമെത്താൻ ആതിഥേയർക്ക് അവസരമൊരുങ്ങി.
ഒാസീസ് ബ്രില്യൻസ്
തിങ്കളാഴ്ച നാലിന് 132 റൺസ് എന്ന നിലയിൽ ക്രീസിലെത്തിയ ആസ്ട്രേലിയക്ക് മധ്യനിര മികച്ച കൂട്ടുകെട്ടുകൾതന്നെ സമ്മാനിച്ചു. തലേദിനം നിലയുറപ്പിച്ച് ബാറ്റുവീശിയ ഉസ്മാൻ ഖ്വാജ, ക്യാപ്റ്റൻ ടിം പെയ്നെ കൂട്ടുപിടിച്ച് സ്കോർേബാർഡിന് വേഗം പകർന്നു. സ്ട്രൈക്ക് നൽകി കളിച്ച ക്യാപ്റ്റൻ ഇന്ത്യൻ പേസർമാരെ പരീക്ഷിച്ചുതന്നെ സ്കോർ ചെയ്തു. പെയ്ൻ (19) ഷമിക്ക് വിക്കറ്റ് നൽകി പുറത്തായതിനു പിന്നാലെ, റിട്ടയേഡ് ഹർട്ട് വിളിച്ച ആരോൺ ഫിഞ്ച് മടങ്ങിയെത്തി. പക്ഷേ, നേരിട്ട ആദ്യ പന്തിൽതന്നെ ഫിഞ്ച് (25) കൂടാരം കയറി. ഒാസീസ് ആറിന് 192. അധികം വൈകുംമുേമ്പ ഉസ്മാൻ ഖ്വാജയും (213 പന്തിൽ 72) മടങ്ങിയെങ്കിലും ഒാസീസ് ലീഡ് 250ന് അടുത്തെത്തിക്കാൻ കഴിഞ്ഞു. വാലറ്റത്ത് മിച്ചൽ സ്റ്റാർകും (14) ഹേസൽവുഡും (17) ആതിഥേയരുടെ രണ്ടാം ഇന്നിങ്സ് 243ലെത്തിച്ചു. ആറു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് ഒാസീസിെൻറ രണ്ടാം ഇന്നിങ്സ് തകർത്തത്. ജസ്പ്രീത് ബുംറ മൂന്നു വിക്കറ്റും വീഴ്ത്തി.
രാഹുൽ എന്ന പരാജയം
രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 284 റൺസായിരുന്നു വിജയലക്ഷ്യം. മിച്ചൽ സ്റ്റാർകും കമ്മിൻസും ഭീഷണിയൊരുക്കി ഒാസീസ് സ്പെല്ലിനെ കാണും മുേമ്പ ഇന്ത്യ വിറച്ചു. ആദ്യ ഒാവറിലെ നാലാം പന്തിൽതന്നെ ഒാപണിങ് തകർന്നു. ലോകേഷ് രാഹുൽ (0) വീണ്ടുമൊരിക്കൽകൂടി നിരാശപ്പെടുത്തി മടങ്ങുേമ്പാൾ ടീം സ്കോർബോർഡ് പൂജ്യത്തിൽതന്നെ. രണ്ടു ടെസ്റ്റിൽ ലോകേഷിെൻറ ആകെ സംഭാവന വെറും 48 റൺസ് (2, 44, 2, 0). തുടക്കത്തിലെ പ്രഹരം ടീമിനെ അടിമുടി ഉലച്ചു. ക്രീസിലെത്തിയ ചേതേശ്വർ പുജാരയിലായിരുന്നു പ്രതീ ക്ഷകൾ. ഹേസൽവുഡിനെ ബൗണ്ടറി കടത്തി നിലയുറപ്പിക്കുമെന്ന് സൂചന നൽകിയെങ്കിലും അതേ ഒാവറിൽ പെയ്നിെൻറ കൈകളിൽ കുടുങ്ങി. മുരളി വിജയിനൊപ്പം വിരാട് കോഹ്ലി പിടിച്ചുനിന്നെങ്കിലും കമ്മിൻസ്-നതാൻ ലിയോൺ ആക്രമണത്തിനു മുന്നിൽ അതിജീവിക്കാനായില്ല. കഴിഞ്ഞ ഇന്നിങ്സിലെ സെഞ്ച്വറി നായകൻ (17) ആദ്യം മടങ്ങി. പിന്നാലെ മുരളി വിജയും (67 പന്തിൽ 20) കൂടാരം കയറിയതോടെ ഇന്ത്യ നാലിന് 55 എന്ന നിലയിൽ പരുങ്ങലിലായി. ഇൗ ഘട്ടത്തിൽ ഹനുമ വിഹാരിക്കൊപ്പം പിടിച്ചുനിന്ന അജിൻക്യ രഹാനെയാണ് (30) ഇന്ത്യയെ കൂട്ടത്തകർച്ചയിൽനിന്ന് കരകയറ്റിയത്. പന്ത്-വിഹാരി സ്പെഷലിസ്റ്റ് കൂട്ട് അവസാനിച്ചാൽ ഒാസീസ് വിജയം എളുപ്പമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.