മായങ്ക് അഗർവാൾ പുറത്ത്; നിലയുറപ്പിച്ച് ഇന്ത്യ
text_fieldsമെൽബൺ: രണ്ട് ടെസ്റ്റുകൾ പിന്നിട്ടപ്പോൾ സമാസമം. അതിനാൽതന്നെ നാല് മത്സരങ്ങളുട െ പരമ്പരയിൽ മുൻതൂക്കം നേടണമെങ്കിൽ മൂന്നാം അങ്കത്തിൽ മികച്ച തുടക്കം അനിവാര്യം. ഒച ്ചിഴയും വേഗത്തിൽ ബാറ്റ് ചെയ്തിട്ടാണെങ്കിലും അത് നേടിയെടുക്കുമെന്ന നിശ്ചയദാർഢ് യത്തോടെ ഇന്ത്യൻ മുൻനിര ക്രീസിൽ നങ്കൂരമിട്ടപ്പോൾ ആസ്ട്രേലിയക്കെതിരായ ബോക്സിങ് ഡേ ടെസ്റ്റിലെ ആദ്യ ദിനം പിറന്നത് 87 ഒാവറിൽ 2.41 ശരാശരിയിൽ കേവലം 215 റൺസ്. എന്നാൽ, അതിനിടയ ിൽ നഷ്ടമായത് രണ്ടു വിക്കറ്റ് മാത്രമാണെന്നത് മേൽക്കൈ നൽകുന്നുവെന്ന ആശ്വാസത്ത ിലാണ് ഇന്ത്യ.
അരങ്ങേറ്റ ഒാപണർ മായങ്ക് അഗർവാളിെൻറ 76, ടീമിെൻറ വിശ്വസ്തൻ ചേതേ ശ്വർ പുജാരയുടെ 68 നോട്ടൗട്ട്, ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ 47 നോട്ടൗട്ട്. ഇതായിരു ന്നു മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലെ ഇന്ത്യയുടെ ആദ്യ ദിന ബാറ്റിങ് ചാർട്ട്. മേക്ക്ഷിഫ്റ്റ് ഒാപണർ ഹനുമ വിഹാരി (എട്ട്) മാത്രമാണ് ചെറിയ സ്കോറിന് പുറത്തായത്. ഒാസീസിനായി രണ്ട് വിക്കറ്റുകളും നേടിയത് പേസർ പാറ്റ് കമ്മിൻസ്.
മായങ്കിെൻറ അങ്കം
ഒാസീസ് പര്യടനം തുടങ്ങുേമ്പാൾ മായങ്ക് അഗർവാൾ എന്ന 27കാരൻ 17 അംഗ ടീമിൽ പോലുമുണ്ടായിരുന്നില്ല. കെ.എൽ. രാഹുൽ, മുരളി വിജയ്, പൃഥ്വി ഷാ എന്നിവർ ഒാപണർമാരായി ടീമിൽ ഇടംനേടിയപ്പോൾ വീണ്ടും കാത്തിരിക്കാനായിരുന്നു കഴിഞ്ഞ ആഭ്യന്തര സീസണിലെ റെക്കോഡ് റൺവേട്ടക്കാരെൻറ വിധി. എന്നാൽ, ഷായുടെ പരിക്ക് ടീമിലേക്കും രാഹുലിെൻറയും വിജയിെൻറയും മോശം ഫോം ഇലവനിലേക്കും വഴിതുറന്നപ്പോൾ കിട്ടിയ അവസരം മായങ്ക് പാഴാക്കിയില്ല. കരിയറിലാദ്യമായി ഒാപൺ ചെയ്യാനുള്ള നിയോഗം ലഭിച്ച വിഹാരിയും ഒപ്പം ചേർന്നപ്പോൾ ഇൗവർഷം ഇന്ത്യയുടെ ആറാമത്തെ ഒാപണിങ് ജോടിയായിരുന്നു ഇത്. 40 റൺസ് എന്ന തരക്കേടില്ലാത്ത കൂട്ടുകെട്ട് മാത്രമാണ് ഒന്നാം വിക്കറ്റിൽ പിറന്നതെങ്കിലും 18.5 ഒാവർ ഇരുവരും ചേർന്ന് പിടിച്ചുനിന്നു. 2010 ഡിസംബറിനുശേഷം ആസ്ട്രേലിയ, ന്യൂസിലൻഡ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ കളിച്ച ടെസ്റ്റുകളിൽ ഇന്ത്യയുടെ ഏറ്റവും നീണ്ട (കളിച്ച ഒാവറുകളുടെ കണക്കിൽ) ഒാപണിങ് സ്റ്റാൻഡ് ആയിരുന്നു ഇത്. ദക്ഷിണാഫ്രിക്കക്കെതിരെ സെഞ്ചൂറിയനിൽ വീരേന്ദർ സെവാഗ്-ഗൗതം ഗംഭീർ ജോടി 29.3 ഒാവർ ബാറ്റ് ചെയ്തിരുന്നു.
അഡ്ലെയ്ഡിലെയും പെർത്തിലെയും പിച്ചുകളിൽനിന്ന് വ്യത്യസ്തമായി ബൗളർമാർക്ക് കാര്യമായ സഹായമൊന്നും നൽകാത്ത വിക്കറ്റായിരുന്നു മെൽബണിലേതെങ്കിലും അഗർവാളും വിഹാരിയും സൂക്ഷ്മതയോടെയാണ് ഇന്നിങ്സ് തുടങ്ങിയത്. ആറാം നമ്പറിൽനിന്ന് ഒറ്റയടിക്ക് ഒന്നാം നമ്പറിലേക്ക് ഇറങ്ങിയ വിഹാരി അതിസൂക്ഷ്മത പുലർത്തിയപ്പോൾ അഗർവാൾ കുറച്ചുകൂടി സ്വാതന്ത്ര്യത്തോടെ ബാറ്റുവീശി. അക്കൗണ്ട് തുറക്കാൻ 25 മിനിറ്റും 33 പന്തും എടുത്ത വിഹാരി ക്ഷമയോടെ ബാറ്റേന്തിയെങ്കിലും ഒാസീസ് ഷോർട്ട് പിച്ച് ബൗളിങ്ങിലേക്ക് തന്ത്രം മാറ്റിയതോടെ പതറി. 13ാം ഒാവറിൽ കമ്മിൻസിെൻറ ബൗൺസർ ഹെൽമറ്റിൽ പതിച്ചശേഷം 19ാം ഒാവറിൽ സമാനമായ പന്ത് വിഹാരി ഗ്ലൗ ചെയ്തത് സ്ലിപ്പിൽ ആരോൺ ഫിഞ്ചിെൻറ കൈകളിൽ വിശ്രമിച്ചു. 66 പന്തിൽ ഒരു ബൗണ്ടറി പോലുമില്ലാതെയായിരുന്നു വിഹാരിയുടെ എട്ട് റൺസ്.
മറുവശത്ത് 161 പന്തിൽ എട്ട് േഫാറും ഒരു സിക്സുമടക്കം 76 റൺസിലെത്തിയ അഗർവാളും കമ്മിൻസിെൻറ ഷോർട്ട് ബാളിലാണ് പുറത്തായത്. ലെഗ്സൈഡിൽ കീപ്പർ ടിം പെയ്നിന് ക്യാച്ച്. ടെസ്റ്റ് അരങ്ങേറ്റത്തിൽ അർധ ശതകം നേടുന്ന ഏഴാമത് ഇന്ത്യൻ ബാറ്റ്സ്മാനായ അഗർവാൾ ദത്തു ഫട്കറിന് (1947ൽ സിഡ്നിയിൽ 51 റൺസ്) േശഷം ഒാസീസ് മണ്ണിൽ ആദ്യ കളിയിൽ 50 തികക്കുന്ന താരവുമായി. മുൻ മത്സരങ്ങളിൽ ഒാപണർമാർ ഒാസീസ് ബൗളർമാർക്കെതിരെ പരുങ്ങിയപ്പോൾ ഒഴുക്കുള്ള ബാറ്റിങ്ങായിരുന്നു അഗർവാളിേൻറത്. വിക്കറ്റിെൻറ ഇരുവശത്തേക്കും അനായാസം സ്ട്രോക്കുകൾ കളിച്ച വലങ്കയ്യൻ ബാറ്റ്സ്മാൻ ആവശ്യമായ സൂക്ഷ്മതയും കാണിച്ചു. പേസർമാരെ നന്നായി നേരിട്ടും മികച്ച ഫുട്വർക്കുമായി സ്പിന്നർ നതാൻ ലിയോണിെൻറ താളം തെറ്റിച്ചുമായിരുന്നു കർണാടക ബാറ്റ്സ്മാെൻറ മുന്നേറ്റം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.