പിടിമുറുക്കി ഇന്ത്യ; ആസ്ട്രേലിയക്ക് തകർച്ച
text_fieldsസിഡ്നി: നാലാം ടെസ്റ്റിെൻറ ഒന്നാം ഇന്നിങ്സിൽ ആസ്ട്രേലിയക്ക് തകർച്ച. ഇന്ത്യ ഉയർത്തിയ 622 റൺസ് പ ിന്തുടർന്ന ആസ്ട്രേലിയക്ക് 192 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകൾ നഷ്ടമായി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ആസ്ട ്രേലിയ 198 റൺസെടുത്തിട്ടുണ്ട്. അഞ്ച് വിക്കറ്റ് ബാക്കിയിരിക്കെ ഇന്ത്യയുടെ ഒന്നാമിന്നിങ്സ് സ്കോറിനേക്കാൾ 424 റൺസ് പിന്നിലാണ് ആസ്ട്രേലിയ.
79 റൺസെടുത്ത മാർകസ് ഹാരിസ് മാത്രമാണ് ആസ്ട്രേലിയൻ നിരയിൽ തിളങ്ങിയത്. ഉസ്മാൻ ഖ്വാജ(27), മാർനസ് ലാബസ്ചാഗ്നെ(38), ഷോൺ മാർഷ്(8), ട്രാവിസ് ഹെഡ്(20) എന്നിവർക്ക് അധിക നേരം പിടിച്ചുനിൽക്കാനായില്ല. ക്യാപ്റ്റൻ ടിം പെയിനും പീറ്റർ ഹൻസ്കൊംബുമാണ് ക്രീസിൽ. ഓപ്പണിങ് ജോഡികളായ മാർകസ് ഹാരിസ്, ഉസ്മാൻ ഖ്വാജ എന്നിവർ മൂന്നാം ദിനം ആസ്ട്രേലിയക്ക് മികച്ച തുടക്കം നൽകി.
പിന്നീട് 22ാം ഒാവറിൽ കുൽദീപ് യാദവിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി ഉസ്മാൻ ഖ്വാജ പുറത്തായതോടെ ഒാപണിങ് തകർന്നു. മാർകസ് ഹാരിസും ലാബസ്ചാഗ്നെയും ചേർന്ന് ആസ്ട്രേലിയയെ പിന്നീട് നയിച്ചു. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 122 എന്ന നിലയിലായിരുന്നു ഒാസീസ്.
നേരത്തേ ഋഷഭ് പന്ത് (159 നോട്ടൗട്ട്), ചേതേശ്വർ പുജാര (193) എന്നിവരുടെ സെഞ്ച്വറിയും മായങ്ക് അഗർവാൾ (77), രവീന്ദ്ര ജദേജ (81) എന്നിവരുടെ അർധസെഞ്ച്വറിയുടെയും അകമ്പടിയിൽ ആണ് ഒന്നാം ഇന്നിങ്സിൽ ഇന്ത്യ കൂറ്റൻ സ്കോർ നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.