കോഹ്ലി അടിത്തറയിട്ടു, ധോനി ഫിനിഷ് ചെയ്തു; ഒാസീസിനെ തകർത്ത് ഇന്ത്യ
text_fieldsഅഡലെയ്ഡ്: ഒാസീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ഒാപണർമാർ നിരാശപ്പെടുത്തിയപ്പോൾ ഒറ്റക്ക ് നിന്ന് പൊരുതിയ നായകൻ വിരാട് കോഹ്ലിയും, കോഹ്ലി കൂടാരം കയറിയപ്പോൾ സൂപ്പർ ഫിനിഷറുടെ റോൾ വീണ്ടുമണിഞ് ഞ ധോനിയുമാണ് ടീം ഇന്ത്യക്ക് മിന്നും ജയം സമ്മാനിച്ചത്. 112 പന്തിൽ അഞ്ച് ഫോറുകളുടെയും രണ്ട് സിക്സറുകളുടെ യും അകമ്പടിയോടെ 104 റൺസെടുത്ത കോഹ്ലിയാണ് ടീമിെൻറ ജയത്തിന് അടിത്തറ പാകിയത്.
ശേഷം രക്ഷാപ്രവർത്തനം ന ടത്തി ധോനിയും ദിനേഷ് കാർത്തിക്കും ടീമിന് നിർണായക ജയം നൽകുകയായിരുന്നു. 54 പന്തിൽ 55 റൺസെടുത്ത ധോനിയാണ് കളി ഫ ിനിഷ് ചെയ്തത്. 14 പന്തിൽ 25 റൺസെടുത്ത് കാർത്തിക് മികച്ച പിന്തുണ നൽകി.
ഒാസീസ് ഉയർത്തിയ 299 റൺസ് വിജയലക്ഷ്യ ം പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. ഒാപണർമാരായ ശിഖർ ധവാൻ (32), ര ോഹിത് ശർമ്മ(43) എന്നിവരും 24 റൺസെടുത്ത അമ്പാട്ടി റായ്ഡുവുമാണ് പുറത്തായത്. ശേഷം നായകൻ വിരാട് കോഹ്ലിയും മഹേന്ദ ്ര സിങ് ധോനിയും ചേർന്ന് സ്കോർ പതുക്കെ ഉയർത്തി. എന്നാൽ സ്കോർ 242ൽ എത്തി നിൽക്കെ റിച്ചാർഡ്സ്ണിെൻറ പ ന്തിൽ മാക്സ്വെല്ലിന് ക്യാച്ച് നൽകി നായകൻ മടങ്ങുകയായിരുന്നു. ധോനിക്കൊപ്പം ദിനേശ് കാർത്തിക്കാണ് ടീമിന് വേണ്ടി തുടർന്ന് രക്ഷാ പ്രവർത്തനം നടത്തിയത്.
ബെഹ്രൻഡോർഫിൻെറ പന്തിൽ ഉസ്മാൻ ഖ്വാജക്ക് ക്യാച് നൽകിയാണ് ധവാൻ പുറത്തായത്. സ്റ്റോയിനിസിൻെറ പന്തിൽ ഹൻസ്കൊമ്പിന് ക്യാച് നൽകി രോഹിതും കൂടാരം കയറി. ഗ്ലെൻ മാക്സ്വെല്ലിെൻറ പന്തിൽ മാർകസ് സ്റ്റോയ്നിസിന് പിടി നൽകി അമ്പാട്ടി റായ്ഡു മടങ്ങുേമ്പാൾ സ്കോർ ബോർഡിൽ 160 റൺസ് മാത്രമായിരുന്നു.
തുടക്കത്തിൽ പതർച്ച നേരിട്ടിട്ടും സെഞ്ച്വറി പ്രകടനവുമായി ഷോൺ മാർഷ് മുന്നിൽ നിന്ന് നയിച്ച് ആസ്ട്രേലിയക്ക് മികച്ച സ്കോർ ഒരുക്കുകയായിരുന്നു. ടോസ് നേടി ആദ്യം ബാറ്റിനിറങ്ങിയ ആസ്ട്രേലിയ നിശ്ചിത ഒാവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 298 റൺസെടുത്തു. സെഞ്ച്വറി പ്രകടനവുമായി ഷോൺ മാർഷ് (131) ആണ് ആസ്ട്രേലിയയുടെ രക്ഷകനായത്. 123 പന്തിൽ 11 ഫോറും മൂന്ന് സിക്സും സഹിതമാണ് മാർഷ് 131 റൺസ് നേടിയത്. ഇന്ത്യക്കായി ഭുവനേശ്വർ കുമാർ നാലും ഷമി മൂന്നും വിക്കറ്റ് വീഴ്ത്തി.
മോശം തുടക്കത്തിൽ നിന്നാണ് ആസ്ട്രേലിയ മികച്ച സ്കോറിലെത്തിയത്. 26 റൺസെടുക്കുന്നതിനിടെ ഒാപണർമാരായ അലക്സ് കാരി(18), ആരോൺ ഫിഞ്ച്(6) എന്നിവരെ ആസ്ട്രേലിയക്ക് നഷ്ടമായിരുന്നു. ഭുവനേശ്വർ കുമാറാണ് ഒാസീസ് ക്യാപ്റ്റനെ പറഞ്ഞയച്ചത്. ഷമിയുടെ പന്തിൽ ധവാന് ക്യാച് നൽകിയാണ് കാരി പുറത്തായത്. ഒന്നാം ഏകദിനത്തിൽ ഒാസീസിനായി മികച്ച പ്രകടനം പുറത്തെടുത്ത ഉസ്മാൻ ഖ്വാജയും ഷോൺ മാർഷും പിന്നാലെ ഒത്തു ചേർന്നു. 21 റൺസെടുത്തു നിൽക്കെ ഖ്വാജയെ ജഡേജ റൺഒൗട്ടാക്കി. ഫീൽഡിൽ ഒറ്റക്കൈയിൽ എടുത്ത പന്ത് കൃത്യമായി സ്റ്റംപിലേക്ക് എറിഞ്ഞാണ് ജഡേജ ഖ്വാജയെ പുറത്താക്കിയത്.
പീറ്റർ ഹൻഡസ്കൊമ്പിനെ (20) ജഡേജയുടെ പന്തിൽ ധോണി സ്റ്റംപിങ്ങിലൂടെ മടക്കി. രവീന്ദ്ര ജഡേജയുടെ പന്ത് സ്വീപ് ഷോട്ടിന് ശ്രമിച്ച പീറ്റർ ഹാൻഡ്കൊമ്പിന് പിഴക്കുകയായിരുന്നു. ഉടനടി ധോണിയുടെ കൈകൾ സ്റ്റംപിലെത്തിയിരുന്നു. പിന്നാലെ അപകടകാരിയായ സ്റ്റോയിനിസ് (29) ഷമിയുടെ പന്തിൽ ധോണിക്ക് ക്യാച് സമ്മാനിച്ച് മടങ്ങി.
കളി അവസാനത്തിലേക്ക് നീങ്ങവെ ഭുവനേശ്വർ കുമാറിന് മുന്നിൽ മാക്സ് വെൽ(48) വീണു. ദിനേഷ് കാർത്തികിന് ക്യാച് നൽകിയായിരുന്നു മടക്കം. പിന്നാലെ സെഞ്ച്വറി വീരൻ മാർഷിനെയും ഭുവനേശ്വർ കുമാർ മടക്കി. നേരത്തേ ടോസ് നേടിയ ആസ്ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഒന്നാം ഏകദിനത്തിലെ ടീമിൽ നിന്നും മാറ്റമൊന്നുമില്ലാതെയാണ് ആസ്ട്രേലിയ ഇറങ്ങിയത്. എന്നാൽ ഇന്ത്യൻ നിരയിൽ ഖലീൽ അഹമ്മദിന് പകരം മുഹമ്മദ് സിറാജ് ഇടംപിടിച്ചു.
സിഡ്നിയിലെ തോൽവിയുടെ നിരാശമാറ്റി പരമ്പരയിൽ തിരിച്ചെത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നത് .34 റൺസിന് തോറ്റ മത്സരത്തിെൻറ പഴുതുകളെല്ലാം അടച്ച് ആത്മവിശ്വാസം തിരിച്ചുപിടിക്കാനുള്ള യാത്രയാണ് വിരാട് കോഹ്ലിക്കിത്. അതേസമയം, ടെസ്റ്റിലെ തോൽവിയുടെ നാണക്കേട് മാറ്റാൻ ഒരുങ്ങുന്ന ഒാസീസിന് ഏകദിനം പിടിക്കാൻ ഒരു ജയംകൂടി മതി. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ 1-0ത്തിന് ഒാസീസ് മുന്നിലാണിപ്പോൾ. ഇന്ത്യൻ സമയം രാവിലെ 8.50 മുതലാണ് മത്സരം.
സെഞ്ച്വറി നേടിയ രോഹിത് ശർമ മാത്രമായിരുന്നു സിഡ്നിയിൽ തിളങ്ങിയത്. ധോണിയുടെ ചെറുത്തുനിൽപ് രക്ഷയായെങ്കിലും പാഴാക്കിയ പന്തുകളുടെ കണക്കുപറഞ്ഞ് വിമർശനം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.