ബംഗ്ലാദേശിന് ഏഴു വിക്കറ്റ് ജയം; ട്വൻറി20യിൽ ഇന്ത്യയെ വീഴ്ത്തുന്നത് ആദ്യം
text_fieldsന്യൂഡൽഹി: കാഴ്ചമറയ്ക്കുന്ന പുകയും മഞ്ഞുമൊന്നും ബംഗ്ലാദേശിെൻറ പോരാട്ടവീര്യത്തെ ബാധിച്ചില്ല. ആദ്യം ബാ റ്റുചെയ്ത് 148 റൺസ് കുറിച്ച ഇന്ത്യക്കെതിരെ മൂന്നു പന്തും ഏഴു വിക്കറ്റും ബാക്കിനിൽക്കെ തകർപ്പൻ ജയവുമായി ബംഗ ്ലാ കടുവകൾ ചരിത്രംകുറിച്ചു. ട്വൻറി20 ചരിത്രത്തിൽ ഇന്ത്യക്കെതിരെ ഇവരുടെ ആദ്യ ജയമാണിത്. ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ആദ്യ ബാറ്റിങ്ങിനയക്കുകയായിരുന്നു. പുകമഞ്ഞ് നിറയുന്ന അന്തരീക്ഷത്തിൽ രണ്ടാം ബാറ്റ് ദുഷ്കരമാവുമ െന്നറിഞ്ഞിട്ടും പോരാട്ടവീര്യത്തിൽ അവർ ആ വെല്ലുവിളി ഏറ്റെടുത്തു.
നായകൻ രോഹിത് ശർമ (9) എളുപ്പം പുറത്തായപ്പോൾ ശിഖർ ധവാൻ (41), ലോകേഷ് രാഹുൽ (15), ശ്രേയസ് അയ്യർ (22), ഋഷഭ് പന്ത് (27) എന്നിവർ മധ്യ ഓവറുകളിലും ക്രുണാൽ പാണ്ഡ്യ (15 നോട്ടൗട്ട്), വാഷിങ്ടൺ സുന്ദർ (14 നോട്ടൗട്ട്) എന്നിവർ അവസാന ഓവറുകളിലും ആഞ്ഞടിച്ചതോടെയാണ് ഇന്ത്യ പൊരുതാവുന്ന സ്കോറിലെത്തിത്. ആറു വിക്കറ്റ് നഷ്ടത്തിലാണ് ആതിഥേയർ 148 റൺസ് നേടിയത്. അരങ്ങേറ്റക്കാരൻ ശിവം ദുബെ (1) നിരാശപ്പെടുത്തി. ബംഗ്ലാദേശിനായി ശഫിഉൽ ഇസ്ലാമും അമിനുൽ ഇസ്ലാമും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് ലിറ്റൺ ദാസിനെ (7) ആദ്യ ഓവറിൽ നഷ്ടമായെങ്കിലും പിന്നീട് പിടിച്ചുനിന്നു. മുഹമ്മദ് നഇം (26), സൗമ്യ സർക്കാർ (39) എന്നിവരുടെ തുടക്കം മുതലെടുത്ത മുഷ്ഫിഖുർ റഹിം വെടിക്കെട്ട് ഇന്നിങ്സുമായി (43 പന്തിൽ 60) ടീമിനെ ജയത്തിലേക്കു നയിക്കുകയായിരുന്നു. നായകൻ മഹ്മൂദുല്ല (15 നോട്ടൗട്ട്) മികച്ച പിന്തുണ നൽകി. 18ാം ഓവറിൽ മുഷ്ഫിഖിനെ ക്രുണാൽ ബൗണ്ടറി ലൈനിൽ കൈവിട്ടതും, 19ാം ഓവറിൽ ഖലീൽ അഹമ്മദ് 18 റൺസ് വഴങ്ങിയതും ഇന്ത്യൻ തോൽവിയിൽ നിർണായകമായി.
ഒമ്പതു റൺസെടുത്ത രോഹിത് ട്വൻറി20യിലെ രണ്ടു റെക്കോഡ് സ്വന്തം പേരിലാക്കി. കൂടുതൽ മത്സരം കളിച്ച ഇന്ത്യക്കാരൻ (99), കൂടുതൽ റൺസ് (2452) എന്നീ റെക്കോഡുകളാണ് രോഹിത് നേടിയത്. എം.എസ്. ധോണിയെയും (98), വിരാട് കോഹ്ലിയെയുമാണ് (2450) മറികടന്നത്. ശാകിബുൽ ഹസനില്ലാത്ത ബംഗ്ലാദേശിെൻറ ജയം എന്ന പ്രത്യേകതയും ഈ നേട്ടത്തിനുണ്ട്. ഏഴിന് രാജ്കോട്ടിലാണ് രണ്ടാം ട്വൻറി20.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.