ബംഗ്ലാദേശിനെതിരെ ചരിത്രമെഴുതി ഇന്ത്യ; ജയം ഇന്നിങ്സിനും 46 റൺസിനും
text_fieldsകൊൽക്കത്ത: മൂന്നാം ദിനം വെറും 47 മിനിറ്റിനുള്ളിൽ വിരാട് കോഹ്ലിയും സംഘവും കഥപൂർത്ത ിയാക്കി. ഡേ-നൈറ്റ് ടെസ്റ്റിലെ അരങ്ങേറ്റം തന്നെ ചരിത്രമാക്കി മാറ്റി ഇന്ത്യക്ക് ടെസ് റ്റിൽ തുടർച്ചയായി നാലാം ഇന്നിങ്സ് വിജയം. ഇന്ത്യൻ ക്രിക്കറ്റിെൻറ മക്കയായ ഈഡൻ ഗാർ ഡൻസിലെ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്നിങ്സിനും 46 റൺസിനും വിജയിച്ച ടീം ഇന്ത്യ 2-0ത്തിന് പരമ്പര തൂത്തുവാരി. മൂന്നാം ദിനം ആറിന് 152 റൺസെന്ന നിലയിൽ പാഡു െകട്ടിയിറങ്ങിയ ബംഗ്ലാദേശ് ഇന്നിങ്സ് 195ൽ അവസാനിച്ചു. ജയത്തിലൂടെ 60 പോയൻറ് സ്വന്തമാക്കിയ കോഹ്ലിപ്പട ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഏഴു മത്സരങ്ങളിൽനിന്ന് 360 പോയൻറുമായി ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചു. 116 പോയൻറുമായി ആസ്ട്രേലിയയാണ് രണ്ടാമത്.
സ്കോർ: ബംഗ്ലാദേശ് 106 (ഇശാന്ത് 5-22, ഉമേഷ് 3-29) & 195 (മുഷ്ഫിക് 74, ഉമേഷ് 5-53, ഇശാന്ത് 4-56), ഇന്ത്യ 347/9 (കോഹ്ലി 136, പുജാര 55 രഹാനെ 51)
അവസാന പ്രതീക്ഷയായ മുഷ്ഫികുർ റഹീമിന് തലേദിവസത്തെ സ്കോറായ 59 നോട് 15 റൺസ് മാത്രമാണ് ചേർക്കാനായത്. ആദ്യ സെഷനിൽ ഉമേഷ് യാദവിന് മുന്നിൽ മുൻ നായകൻ വീണതോടെ കടുവകൾ തോൽവി ഉറപ്പാക്കി. മൂന്നാം ദിനം വീണ മൂന്ന് വിക്കറ്റുകൾ ഉമേഷ് വീഴ്ത്തിയതോടെ 41.1 ഓവറിൽ ഒമ്പതിന് 195 റൺസെന്ന നിലയിൽ ബംഗ്ല ഇന്നിങ്സിന് തിരശീല വീണു.
കഴിഞ്ഞ ദിവസം പേശിവലിവുമൂലം ബാറ്റിങ് പൂർത്തിയാക്കാനാകാതെ കളം വിട്ട മഹ്മൂദുല്ലക്ക് (39) ഞായറാഴ്ച ബാറ്റിങ്ങിനിറങ്ങാനായില്ല. നേരത്തേ ആദ്യ ഇന്നിങ്സിൽ സന്ദർശകരെ ഇന്ത്യ106 റൺസിന് പുറത്താക്കി. 27ാം ശതകം നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലി (136), ചേതേശ്വർ പുജാര (55), അജിൻക്യ രഹാെന (51) എന്നിവരുടെ ബാറ്റിങ് മികവിൽ 347 റൺസ് സ്കോർ ചെയ്ത ഇന്ത്യ 241 റൺസിെൻറ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കിയിരുന്നു. നാലിന് 13 റൺസെന്ന നിലയിൽ തകർന്ന ബംഗ്ലാദേശ് ഇന്നിങ്സ് കരകയറ്റിയ മുഷ്ഫികും മഹ്മുദുല്ലയും ചേർന്നാണ് മത്സരം മൂന്നാം ദിനത്തിലേക്ക് നീട്ടിയത്.
റെക്കോഡ് ഇൻ നേമ്പഴ്സ്
4. തുടർച്ചയായ നാല് ഇന്നിങ്സ് ജയങ്ങൾ സ്വന്തമാക്കുന്ന ആദ്യ ടീമെന്ന റെക്കോഡ് ഇന്ത്യക്ക്
7. ഇന്ത്യൻ ടീമിെൻറ തുടർച്ചയായ ഏഴാം ടെസ്റ്റ് വിജയത്തിലേക്ക് നയിച്ച് വിരാട് കോഹ്ലി. 2013ൽ എം.എസ്. ധോണിയുടെ കീഴിൽ ആറ് മത്സരങ്ങൾ ജയിച്ചത് മുൻ റെക്കോഡ്. വിജയിച്ച ഏഴിൽ ഏഴും ഇന്നിങ്സ് ജയങ്ങളോ അല്ലെങ്കിൽ 200 റൺസ് മാർജിന് മുകളിലുള്ളതോ.
19. പിങ്ക് ടെസ്റ്റിൽ ഇന്ത്യൻ പേസ് ബൗളർമാർ വീഴ്ത്തിയത് 19 വിക്കറ്റ്. 2017ൽ ശ്രീലങ്കക്കെതിരെ നേടിയ 17 വിക്കറ്റിെൻറ ഹോം െറക്കോഡ് തകർന്നു.
...............0. ഇന്ത്യൻ സ്പിന്നർമാർക്ക് ഒരു വിക്കറ്റ് പോലും ലഭിക്കാത്ത മത്സരം. ഹോം വിജയത്തിൽ ഇങ്ങനെ സംഭവിക്കുന്നത് ഇതാദ്യം.
1. ചരിത്ര ടെസ്റ്റിൽ മിന്നും ജയം സമ്മാനിച്ച ഇശാന്ത് ശർമയും (9/78) ഉമേഷ് യാദവും (8/82) റെക്കോഡ് ബുക്കിലും ഇടംപിടിച്ചു.
ഒരു മത്സരത്തിൽ രണ്ട് ഇന്ത്യൻ പേസ് ബൗളർമാർ എട്ടോ അതിന് മുകളിലോ വിക്കറ്റുകൾ വീഴ്ത്തുന്നത് ഇതാദ്യം.
12. ഇന്ത്യയുടെ തുടർച്ചയായ 12ാം പരമ്പര വിജയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.