ഒന്നാം ടെസ്റ്റിൽ ആദ്യദിനം തന്നെ മേൽക്കൈ നേടി ഇന്ത്യ
text_fieldsഇന്ദോർ: സമീപകാല ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളിങ് നിര തങ്ങളെന്ന് ഒര ിക്കൽകൂടി തെളിയിച്ച് ടീം ഇന്ത്യ. ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ദുർബലരായ എതി രാളികൾക്ക് നടുനിവർത്താൻ അവസരം നൽകാതെ ഇന്ത്യൻ ബൗളർമാർ ബംഗ്ലാദേശിനെ 150 റൺസിന ് പുറത്താക്കി. ഒന്നാംദിനം സ്റ്റംപെടുക്കുേമ്പാൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 86 റ ൺസെടുത്തു. സന്ദർശക സ്കോറിന് 64 റൺസ് മാത്രം പിറകിലാണ് ആതിഥേയരിപ്പോൾ. മായങ്ക് അഗർവാളും (37) ചേതേശ്വർ പൂജാരയുമാണ് (43) ക്രീസിൽ. രോഹിത് ശർമയാണ് (ആറ്) പുറത്തായ ഏക ബാറ്റ്സ്മാൻ. ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഇശാന്ത് ശർമ, ഉമേഷ് യാദവ്, ആർ. അശ്വിൻ എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ശാകിബുൽ ഹസനും തമീം ഇഖ്ബാലുമില്ലാത്ത ബംഗ്ലാദേശ് ബാറ്റിങ് നിരക്ക് ഇന്ത്യൻ പേസ് അറ്റാക്കിനെതിരെ മുട്ടിടിച്ചു. ഓപണർമാരായ ഇംറുൽ ഖൈസും (ആറ്) ശദ്മാൻ ഇസ്ലാമും (ആറ്) തുടക്കത്തിലേ കൂടാരം കയറി. ശദ്മാനെ ഇശാന്തും ഖൈസിനെ ഉമേഷുമാണ് വീഴ്ത്തിയത്. നായകൻ മുഅ്മിനുൽ ഹഖിനും (37) മുഷ്ഫിഖു റഹീമിനും (43) മാത്രമാണ് അൽപമെങ്കിലും ചെറുത്തുനിൽക്കാനായത്. നാലാം വിക്കറ്റിൽ ഇരുവരും ചേർന്നെടുത്ത 68 റൺസാണ് ഇന്നിങ്സിെൻറ അടിത്തറ.
അശ്വിൻ മുരളീധരനൊപ്പം
സ്വന്തം മണ്ണിൽ 250 വിക്കറ്റ് തികക്കുന്ന മൂന്നാമത്തെ ഇന്ത്യൻ ബൗളറെന്ന നേട്ടം ആർ. അശ്വിൻ സ്വന്തമാക്കി. ബംഗ്ലാദേശി നായകൻ മുഅ്മിനുൽ ഹഖിനെ പുറത്താക്കിയാണ് അശ്വിൻ, അനിൽ കുംബ്ലെക്കും ഹർഭജൻ സിങ്ങിനും ശേഷം നേട്ടം പൂർത്തിയാക്കുന്ന താരമായയത്. 42 ഹോം മത്സരത്തിൽനിന്ന് നേട്ടം കൈവരിച്ച അശ്വിൻ ഏറ്റവും വേഗത്തിൽ നാഴികക്കല്ല് പിന്നിടുന്ന താരമെന്ന ശ്രീലങ്കൻ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരെൻറ റെക്കോഡിനൊപ്പമെത്തി.
5/140 ↑ 10/150
അഞ്ചിന് 140 റൺെസന്ന നിലയിൽനിന്നാണ് ബംഗ്ലാദേശ് 150 റൺലേക്ക് കൂപ്പുകുത്തിയത്. 54ാം ഓവറിെൻറ അവസാന രണ്ട് പന്തുകളിൽ മുഷ്ഫികിനെയും മെഹ്ദി ഹസെനയും (പൂജ്യം) പുറത്താക്കി ഷമിയും അടുത്ത ഓവറിെൻറ ആദ്യ പന്തിൽ ലിറ്റൺ ദാസിനെ (21) പുറത്താക്കി ഇഷാന്ത് ശർമയും ഇന്ത്യക്ക് ‘ടീം ഹാട്രിക്’ സമ്മാനിച്ചു. തജിയുൽ ഇസ്ലാം (ഒന്ന്) റണ്ണൗട്ടാകുകയും ഇബാദത്ത് ഹുസൈൻ (രണ്ട്) ഉമേഷ് യാദവിെൻറ പന്തിൽ ബൗൾഡാവുകയും ചെയ്തതോടെ കടുവകളുടെ ഇന്നിങ്സിന് തിരശ്ശീല വീണു.
ദുർബല ബാറ്റിങ് പ്രകടനത്തിൽ നിരാശരായ ബംഗ്ലദേശികളുടെ മുഖത്ത് അബു ജയേദ് ചിരിവിടർത്തി. അപകടകാരിയായ ഓപണർ രോഹിത് വെറും ആറുറൺസുമായി പുറത്ത്. ശേഷം ഒത്തുചേർന്ന മായങ്ക്-പൂജാര കൂട്ടുകെട്ട് 72 റൺസ് കടന്ന് മുന്നേറുകയാണ്. അഞ്ച് സ്പെഷലിസ്റ്റ് ബാറ്റ്സ്മാന്മാരും ആറാമനായി രവീന്ദ്ര ജദേജയും വരുന്ന ഇന്ത്യൻ ബാറ്റിങ് െലെനപ്പിന് നിലയുറപ്പിക്കാൻ അവസരം നൽകിയാൽ ബംഗ്ലാദേശിന് മത്സരത്തിൽ തിരിച്ചുവരവ് അസാധ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.