മായങ്ക് അഗർവാളിന് (243) ഇരട്ടശതകം; ഇന്ത്യക്ക് 343 റൺസ് ലീഡ്
text_fieldsഇന്ദോർ: കരിയർ ബെസ്റ്റ് ഇന്നിങ്സുമായി ഓപണർ മായങ്ക് അഗർവാൾ (243) ഒരിക്കൽകൂടി ബാറ്റുകൊണ്ട് മായാജാലം തീർത്ത പ്പോൾ ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ പിടിമുറുക്കി. ബംഗ്ലാദേശിെൻറ ആദ്യ ഇന്നിങ് സ് സ്കോറായ 150 റൺസിന് മറുപടി നൽകാനിറങ്ങിയ ഇന്ത്യ രണ്ടാംദിനം കളി നിർത്തുേമ്പാൾ ആറിന് 493 റൺസെന്ന നിലയിലാണ്. മൂന്നുദിവസവും നാലുവിക്കറ്റും കൈയിലിരിക്കേ കോഹ്ലിപ്പട 343 റൺസിന് മുന്നിലാണ്. അർധസെഞ്ച്വറിയുമായി രവീന്ദ്ര ജദേജയും (60) ഉമേഷ് യാദവുമാണ് (10 പന്തിൽ 25) ക്രീസിൽ. ചേതേശ്വർ പൂജാരയും (54) ഉപനായകൻ അജിൻക്യ രഹാനെയും (86) മികച്ച സംഭാവന നൽകി. നായകൻ വിരാട് കോഹ്ലിക്കും (പൂജ്യം) വൃദ്ധിമാൻ സാഹക്കും (12) തിളങ്ങാനാകാതെ പോയത് മാത്രമാണ് ഏക നിരാശ.
There is no stopping this fella. @mayankcricket brings up his 2nd Double with a Maximum pic.twitter.com/aI21CyAdYn
— BCCI (@BCCI) November 15, 2019
ബ്രാഡ്മാനെ പിന്നിലാക്കി മായങ്ക്
ഏറ്റവും കുറവ് ഇന്നിങ്സുകളിൽനിന്ന് രണ്ട് ഇരട്ടസെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമായി മായങ്ക് (12 ഇന്നിങ്സ്) മാറി. അഞ്ച് ഇന്നിങ്സുകൾ മാത്രമെടുത്ത് രണ്ട് ഇരട്ടശതകം സ്വന്തം പേരിലാക്കിയ മുൻ ഇന്ത്യൻ താരം വിനോദ് കാംബ്ലിയാണ് ഒന്നാമൻ. ഇക്കാര്യത്തിൽ ഇതിഹാസ താരം ഡോൺ ബ്രാഡ്മാൻ (13) മായങ്കിന് പിന്നിലായി. 330 പന്തുകൾ നേരിട്ടാണ് കരിയറിൽ എട്ടാമത്തെ മാത്രം ടെസ്റ്റ് കളിക്കുന്ന അഗർവാൾ രണ്ടാം ഇരട്ടശതകത്തിലെത്തിയത്. രണ്ടാം വിക്കറ്റിൽ പൂജാരക്കൊപ്പം 91 റൺസ് ചേർത്ത മായങ്ക് നാലാം വിക്കറ്റിൽ രഹാെനക്കൊപ്പം ചേർന്ന് 191റൺസ് കൂട്ടിച്ചേർത്തു.
സ്പിന്നർമാരെ കണക്കിന് ശിക്ഷിച്ച മായങ്ക് അവരെ എട്ടുതവണ വേലിക്ക് മുകളിലൂടെ പറത്തി. മെഹ്ദി ഹസനെ സിക്സറടിച്ച് ഡബിൾ തികച്ച മായങ്ക് 28 ബൗണ്ടറികളും പായിച്ചു. നാലുവിക്കറ്റ് വീഴ്ത്തിയ അബു ജയേദ് മാത്രമാണ് ബംഗ്ല ബൗളർമാരിൽ ഭേദപ്പെട്ടുനിന്നത്. ദുർബലമായ ബംഗ്ലാദേശ് ബാറ്റിങ്നിര കരുത്തരായ ഇന്ത്യൻ ബൗളിങ് നിരക്ക് മുന്നിൽ എത്രസമയം പിടിച്ചുനിൽക്കും എന്നതനുസരിച്ചാകും മത്സരം ഫലം നാലാം ദിനത്തിലേക്ക് നീളുമോ ഇല്ലയോ എന്നതിന് ഉത്തരം ലഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.