ഇന്ത്യയുടെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റ് നാളെ ബംഗ്ലാദേശിനെതിരെ
text_fieldsകൊൽക്കത്ത: പിങ്കിൽ നിറഞ്ഞാടാൻ കാത്തിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ്. പകൽ-രാത്രി ട െസ്റ്റ് മത്സരത്തിലേക്ക് അരങ്ങേറ്റംകുറിക്കാനൊരുങ്ങുന്ന വിരാട് കോഹ്ലിയെയും സംഘത്തെയും വരവേൽക്കാൻ കൊൽക്കത്ത പിങ്കിൽ കുളിച്ച് കാത്തിരിക്കുന്നു. ഇന്ത്യ- ബംഗ്ലാദ േശ് മത്സരവേദിയായ ഈഡൻ ഗാർഡൻസ് മാത്രമല്ല, മഹാനഗരംതന്നെ പിങ്കിൽ തിളങ്ങുന്നു.
< br /> ടെസ്റ്റിനെ ജനകീയമാക്കാൻ ഐ.സി.സി അവതരിപ്പിച്ച പകൽ-രാത്രി ടെസ്റ്റ് മത്സരത്തെ ലോകത്തെ പ്രമുഖ ടീമുകളെല്ലാം ഏറ്റെടുത്തപ്പോൾ കഴിഞ്ഞ അഞ്ചുവർഷമായി മുഖംതിരിക്കുകയായിരുന്നു ഇന്ത്യ. സൗരവ് ഗാംഗുലി ബി.സി.സി.ഐ പ്രസിഡൻറായി സ്ഥാനമേറ്റതോടെ ആ പരീക്ഷണത്തിലേക്കും ഇന്ത്യ പാഡ്കെട്ടാൻ തീരുമാനിക്കുകയായിരുന്നു. എതിരാളികളായ ബംഗ്ലാദേശും പിങ്കിൽ പുതുമുഖമാണ്. 2015ൽ അഡ്ലെയ്ഡിൽ നടന്ന ആസ്ട്രേലിയ-ന്യൂസിലൻഡ് മത്സരമാണ് ചരിത്രത്തിലെ ആദ്യ പിങ്ക് െടസ്റ്റ്. ടെസ്റ്റ് കളിക്കുന്ന 12ൽ എട്ടു ടീമുകളും പിങ്ക് ടെസ്റ്റിൽ ഒരുകൈ നോക്കിയപ്പോൾ ഇന്ത്യ മാത്രമാണ് പിന്തിരിഞ്ഞുനിന്ന വൻശക്തി. എസ്.ജി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സാൻസ്പരെയ്ൽസ് ഗ്രീൻലാൻഡ്സാണ് മത്സരത്തിനാവശ്യമായ പിങ്ക് പന്തുകൾ നിർമിച്ചുനൽകുന്നത്.
പന്തിന്റെ നിറം പിങ്ക്
ഫ്ലഡ്ലൈറ്റിെൻറ മഞ്ഞവെളിച്ചത്തിൽ ചുവന്ന പന്തുകള്ക്ക് പിച്ചിെൻറ അതേ നിറമാകുന്നതിനാൽ ബാറ്റ്സ്മാന്മാര്ക്ക് തിരിച്ചറിയാൻ സാധിക്കില്ലെന്ന കാരണത്താലാണ് ഡേ-നൈറ്റ് മത്സരങ്ങൾക്ക് പിങ്ക് പന്തുകൾ ഉപേയാഗിക്കുന്നത്. ചുവന്ന പന്തുകളും പിങ്ക് പന്തുകളും നിർമിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ ഒന്നാണെങ്കിലും പിങ്ക് പന്ത് കറുപ്പുനൂലുകൊണ്ടും ചുവന്ന പന്ത് വെള്ളനൂലുകൊണ്ടുമാണ് തുന്നുന്നത് എന്നതാണ് പ്രധാന വ്യത്യാസം. നിറംചാർത്തിയ തിളങ്ങുന്ന പുറംമോടിയോടെയുള്ള പിങ്ക് പന്തുകളെ ബാറ്റ്സ്മാന്മാർക്ക് മികച്ച രീതിയിൽ കാണാനാകും.
പിങ്കിൽ ഇതാദ്യമല്ല
പിങ്ക് ബാളിൽ അന്താരാഷ്ട്ര ടെസ്റ്റ് കളിച്ചിട്ടില്ലെങ്കിലും ഇന്ത്യൻ ടീമിലെ ഭൂരിഭാഗം താരങ്ങൾക്കും കളിച്ച അനുഭവമുണ്ട്. ചതുർദിന ആഭ്യന്തര ക്രിക്കറ്റ് ടൂർണമെൻറായ ദുലീപ് ട്രോഫിയിലും സി.എ.ബി സൂപ്പർ ലീഗ് ൈഫനലിലും പിങ്ക് ബാളിൽ ഇന്ത്യ പരീക്ഷണം നടത്തി. എന്നിരുന്നാലും ക്യാപ്റ്റൻ വിരാട് കോഹ്ലി, വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാെന, ആർ. അശ്വിൻ, ഉമേഷ് യാദവ്, ശുഭ്മാൻ ഗിൽ എന്നീ അഞ്ച് താരങ്ങൾ മുമ്പ് പിങ്ക് പന്തിൽ കളിക്കാത്തവരാണ്.
വിദഗ്ധ നിരീക്ഷണങ്ങൾ
പിങ്ക് പന്തിന് ചുവന്ന പന്തിനെ അപേക്ഷിച്ച് മികച്ച സ്വിങ് ലഭിക്കും. എന്നാൽ, ബാൾ പഴകുന്നതിനനുസരിച്ച് ചുവന്ന പന്ത് റിവേഴ്സ് സ്വിങ്ങിന് അനുകൂലമായി മാറുമെങ്കിലും പിങ്ക് പന്തിൽ റിവേഴ്സ് സ്വിങ്ങിെൻറ ഗുണം ബൗളർക്ക് ലഭിക്കില്ല. പന്തിെൻറ ഒരുവശം മിനുസം നഷ്ടപ്പെട്ട് കഠിനമാവുമ്പോഴാണ് റിവേഴ്സ് സ്വിങ്ങിന് സാധ്യത ഒരുങ്ങാറ്. പിങ്ക് പന്തില് ഇത് സാധ്യമല്ല. സ്പിന്നർമാർക്ക് ഡേ-ൈനറ്റ് ടെസ്റ്റിൽ കാര്യമായ റോളില്ലെന്നാണ് വിലയിരുത്തൽ.
ഉച്ചക്ക് കളി തുടങ്ങുന്നതിനാൽ ടോസ് നേടുന്ന നായകൻ ബാറ്റിങ് തിരഞ്ഞെടുക്കാൻ മറിച്ച് ആലോചിക്കാൻ വഴിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.