Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപിങ്ക് പന്തിൽ പണിപാളി...

പിങ്ക് പന്തിൽ പണിപാളി ബംഗ്ലാദേശ് ; ഒന്നാം ദിനം ഇന്ത്യൻ മുന്നേറ്റം

text_fields
bookmark_border
പിങ്ക് പന്തിൽ പണിപാളി ബംഗ്ലാദേശ് ; ഒന്നാം ദിനം ഇന്ത്യൻ മുന്നേറ്റം
cancel

കൊൽക്കത്ത: ഈഡൻ ഗാർഡനിലെ ചരിത്ര ടെസ്റ്റിന്‍റെ ഒന്നാം ദിനത്തിൽ ഇന്ത്യൻ ആധിപത്യം. ഇന്ത്യയുടെ ഫാസ്റ്റ് ബൗളർമാര ും ക്യാപ്റ്റൻ വിരാട് കോഹ്ലിയും ഒത്തുചേർന്നാണ് ബംഗ്ലാ കടുവകൾക്ക് മേൽ മുന്നേറ്റം പുറത്തെടുത്തത്. പിങ്ക് പന്ത് ഉപയോഗിച്ച് ഇന്ത്യയിൽ നടക്കുന്ന ആദ്യ ഡേ ആൻഡ് നൈറ്റ് മത്സരത്തിൽ ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോൾ ഇന്ത്യ 68 റൺസിൻ െറ ലീഡ് നേടി (174/3). ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഇന്ത്യൻ പേസ്​ ത്രയത്തിനു മുന്നിൽ പിടിച്ചു നിൽക്കാനാവാതെ 106 റൺസി ന് പുറത്തായി. ഇശാന്ത്​ ശർമ- ഉമേഷ്​ യാദവ്​ - മുഹമ്മദ്​ ഷമി സഖ്യത്തിനു മുന്നിൽ അടിയറവ്​ പറഞ്ഞ ബംഗ്ലാദേശ്​ 30.3 ഓവറില ാണ്​ ആദ്യ ഇന്നിങ്​സ്​ അവസാനിപ്പിച്ചത്​.

മറുപടി ബാറ്റിനിറങ്ങിയ ഇന്ത്യക്ക് മായാങ്ക് അഗർവാളിനെ (14) നേരത്തേ നഷ ്ടമായി. ചായക്കായുള്ള ഇടവേളക്ക് തൊട്ടുപിന്നാലെ രോഹിത് ശർമയും(21) പുറത്തായി. ഇബാദത്ത് ഹുസൈൻ ആണ് മനോഹരമായ ഡെലിവറിയ ിലൂടെ രോഹതിനെ പുറത്താക്കിയത്. പിന്നീട് ചേതേശ്വർ പൂജാരയും(55) വിരാട് കോഹ്‌ലിയും(59) ചേർന്ന് ഇന്ത്യൻ ഇന്നിംഗ്സിനെ പതിയെ നയിച്ചു. ഇരുവരും ഒരുമിച്ചപ്പോൾ ഇന്ത്യ ബംഗ്ലാദേശിൻെറ ആദ്യ ഇന്നിംഗ്സ് ടോട്ടൽ മറികടന്നു.

kohli-2211119.jpg


അഞ്ച്​ വിക്കറ്റ്​ വീഴ്​ത്തി ഇശാന്ത്​ ശർമ ആഞ്ഞടിച്ചപ്പോൾ മൂന്നു വിക്കറ്റ്​ പിഴുത്​ ഉമേഷും രണ്ട്​ വിക്കറ്റുമായി ഷമിയും ഉജ്ജ്വല പിന്തുണയാണ്​ നൽകിയത്​. ഇഷാന്ത് ശർമ, ഉമേഷ് യാദവ്, മുഹമ്മദ് ഷാമി എന്നിവരാണ് ബംഗ്ലാദേശിനെ തകർത്തത്. ടെസ്റ്റ് ക്രിക്കറ്റിലെ പത്താമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണ് ഇഷാന്ത് ശർമ നേടിയത്. ഉമേഷ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ മുഹമ്മദ് ഷമി രണ്ട് പേരെ പുറത്താക്കി.

ടോസ്​ നേടിയ ബംഗ്ലാദേശ്​ ബാറ്റിങ്​ തെരഞ്ഞെടുക്കുകയായിരുന്നു. സ്​കോർ ബോർഡിൽ വെറും 15 റൺസ്​ മാത്രമെത്തിയപ്പോൾ തന്നെ ഓപ്പണർ ഇംറുൽ ഖയിസ്​ നാല്​ റൺസുമായി ഇശാന്തിൻെറ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി പുറത്തായി. പിന്നെ പവിലിയനിലേക്ക്​ തുരുതു​രെ ബാറ്റ്​സ്​മാൻമാരുടെ ഘോഷയാത്രയായിരുന്നു.


മറുവശത്ത്​ പിടിച്ചുനിന്ന ഓപ്പണർ ശദ്​മാൻ ഇസ്​ലാം മാത്രമായിരുന്നു അൽപം ഭേദം. 29 റൺസെടുത്ത ശദ്​മാൻ ഉമേഷിൻെറ പന്തിൽ വിക്കറ്റ്​ കീപ്പർ വൃദ്ധിമാൻ സാഹക്ക്​ പിടി നൽകി പുറത്താവുകയായിരുന്നു. നാലു പേരാണ്​ അക്കൗണ്ട്​ തുറക്കാതെ പുറത്തായത്​. ഫോമിലേക്കുയർന്ന ലിറ്റൺ ദാസ്​ റിട്ടയേർഡ്​ ഹർട്ടായതും ബംഗ്ലാദേശിന്​ തിരിച്ചടിയായി. രണ്ട്​ മാറ്റങ്ങളോടെയാണ്​ ബംഗ്ലാദേശ്​ ഇന്ന്​ കളത്തിലിറങ്ങിയത്​​. അൽ-അമീൻ ഹുസൈൻ, നയീം എന്നിവർ താജുൽ ഇസ്​ലാം, മെഹന്ദി ഹസൻ എന്നിവർക്ക്​ പകരമായി ടീമിലെത്തി. ഇന്ത്യൻ ടീമിൽ മാറ്റങ്ങളൊന്നുമില്ല.

പശ്​ചിമബംഗാൾ മുഖ്യമ​ന്ത്രി മമത ബാനർജിയും ബംഗ്ലാദേശ്​ പ്രധാനമന്ത്രി ശൈഖ്​ ഹസീനയും മൽസരം കാണാൻ സ്​റ്റേഡിയത്തിലെത്തിയിരുന്നു​. ഈ ടെസ്​റ്റ്​ കൂടി ജയിച്ച്​ നാട്ടിൽ 17ാം പരമ്പര വിജയം സ്വന്തമാക്കുകയാണ്​ വിരാട്​ കോഹ്​ലിയുടെയും സംഘത്തിൻെറയും ലക്ഷ്യം.

ക്യാ​പ്​​റ്റ​ൻ കോ​ഹ്​​ലി @5000
നാ​യ​ക പ​ദ​വി​യി​ൽ ഏ​റ്റ​വും വേ​ഗ​ത്തി​ൽ 5000 റ​ൺ​സ്​ തി​ക​ച്ച്​ വി​രാ​ട്​ കോ​ഹ്​​ലി. സ്​​കോ​ർ 32ലെ​ത്തി നി​ൽ​ക്കെ​യാ​ണ്​ നേ​ട്ടം. 86 ഇ​ന്നി​ങ്​​സി​ൽ നാ​ഴി​ക​ക്ക​ല്ല്​ പി​ന്നി​ട്ട കോ​ഹ്​​ലി മു​ൻ ഓ​സീ​സ്​ നാ​യ​ക​ൻ റി​ക്കി ​േപാ​ണ്ടി​ങ്ങി​നെ (97)​ മ​റി​ക​ട​ന്നു. ക്യാ​പ്​​റ്റ​ൻ​സ്​ 5000 റ​ൺ​സ്​ ക്ല​ബി​ൽ ഇ​ടം​നേ​ടു​ന്ന ആ​റാം നാ​യ​ക​നും ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​നു​മാ​ണ്​​ കോ​ഹ്​​ലി.

പി​ങ്ക്​ ദി​ന​ത്തി​ൽ ഇ​തി​ഹാ​സ സം​ഗ​മം
കൊ​ൽ​ക്ക​ത്ത: ‘പി​ങ്ക്​ ബാ​ൾ’ ടെ​സ്​​റ്റി​ന്​ ആ​വേ​ശം പ​ക​രാ​ൻ ഈ​ഡ​ൻ ഗാ​ർ​ഡ​ൻ​സി​ലേ​ക്ക്​ ഒ​ഴു​കി​യെ​ത്തി​യ ജ​ന​സാ​ഗ​ര​ത്തി​ന്​ ഇ​ര​ട്ടി​മ​ധു​ര​മാ​യി ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ലെ ഇ​തി​ഹാ​സ താ​ര​ങ്ങ​ളു​ടെ സം​ഗ​മം. സ​ചി​ൻ ടെ​ണ്ടു​ൽ​ക​ർ, സൗ​ര​വ്​ ഗാം​ഗു​ലി, രാ​ഹു​ൽ ദ്രാ​വി​ഡ്, അ​നി​ൽ കും​ബ്ലെ, മു​ഹ​മ്മ​ദ്​ അ​സ്​​ഹ​റു​ദ്ദീ​ൻ, വി.​വി.​എ​സ്. ല​ക്ഷ്​​മ​ൺ, ഹ​ർ​ഭ​ജ​ൻ സി​ങ്​ എ​ന്നീ മ​ഹാ​ര​ഥ​ന്മാ​രാ​ണ് ഈ​ഡ​ൻ ഗാ​ർ​ഡ​ൻ​സി​ൽ വീ​ണ്ടും ഒ​ന്നി​ച്ച​ത്. ക​ളി​യു​ടെ ല​ഞ്ച്​ ഇ​ട​വേ​ള​യി​ൽ പ്ര​ത്യേ​ക വാ​ഹ​ന​ത്തി​ൽ മൈ​താ​നം ചു​റ്റി ആ​രാ​ധ​ക​രെ ഇ​വ​ർ അ​ഭി​വാ​ദ്യം ചെ​യ്​​തു. ച​രി​ത്ര​ദി​ന​ത്തി​ൽ സ​ചി​ൻ, കും​ബ്ലെ, ല​ക്ഷ്​​മ​ൺ, ഹ​ർ​ഭ​ജ​ൻ എ​ന്നീ താ​ര​ങ്ങ​ൾ ഇൗ​ഡ​ൻ വേ​ദി​യാ​യ ഐ​തി​ഹാ​സി​ക മ​ത്സ​ര​ങ്ങ​ളാ​യ 1993​ൽ ​വി​ൻ​ഡീ​സി​നെ​തി​രെ ന​ട​ന്ന ഹീ​റോ ക​പ്പ്​ ഫൈ​ന​ലി​​നെ​യും 2001ൽ ​ആ​സ്​​ട്രേ​ലി​യ​ക്കെ​തി​രെ ന​ട​ന്ന ‘വെ​രി വെ​രി സ്​​പെ​ഷ​ൽ’ ടെ​സ്​​റ്റി​നെ​യും കു​റി​ച്ചു​ള്ള അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു. ഇ​ത്ത​ര​മൊ​രു വേ​ദി​യൊ​രു​ക്കി​യ ബി.​സി.​സി.​ഐ പ്ര​സി​ഡ​ൻ​റ്​ സൗ​ര​വ്​ ഗാം​ഗു​ലി​യെ താ​ര​ങ്ങ​ൾ ന​ന്ദി​യ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newscricket newsDay-night TestIndia-Bangladesh testPink Ball test
News Summary - India vs Bangladesh Live Score-Sports news
Next Story