ഇന്ത്യ x ബംഗ്ലാദേശ് ടെസ്റ്റ്: പാർഥിവിനെ ഒഴിവാക്കി; സാഹ കീപ്പർ
text_fieldsന്യൂഡല്‍ഹി: ബംഗ്ളാദേശിനെതിരായ ഏക ടെസ്റ്റ് ക്രിക്കറ്റിനായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പറായി വൃദ്ധിമാന്‍ സാഹയെ പരിഗണിച്ചപ്പോള്‍ പാര്‍ഥിവ് പട്ടേല്‍ ടീമില്‍ ഇടംകണ്ടത്തെിയില്ല. അതേസമയം, തമിഴ്നാടിന്‍െറ ഇടങ്കൈയന്‍ ബാറ്റ്സ്മാന്‍ അഭിനവ് മുകുന്ദിനെ ആറു വര്‍ഷത്തിനുശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവിളിച്ചു. ഫെബ്രുവരി ഒമ്പതിനാണ് മത്സരം.
യോഗം ആരു നിയന്ത്രിക്കുമെന്ന ആശയക്കുഴപ്പത്തെ തുടര്‍ന്ന് ആറു മണിക്കൂറോളം വൈകിയാണ് സെലക്ഷന്‍ കമ്മിറ്റി ചേര്‍ന്നത്. ബി.സി.സി.ഐ ജോയന്‍റ് സെക്രട്ടറി അമിതാഭ് ചൗധരിക്ക് ഇടക്കാല കമ്മിറ്റി വിലക്കേര്‍പ്പെടുത്തിയതോടെയാണ് ആശങ്ക രൂപപ്പെട്ടത്. ഒടുവില്‍ ഇടക്കാല പ്രസിഡന്‍റ് വിനോദ് റായിയുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ സി.ഇ.ഒ രാഹുല്‍ ജോഹ്റിയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ഗുജറാത്തിനെ വിജയത്തിലേക്ക് നയിച്ച പാര്‍ഥിവ് പട്ടേലിനെ മറികടന്നാണ് റെസ്റ്റ് ഓഫ് ഇന്ത്യക്കായി ഡബിള്‍ സെഞ്ച്വറി നേടിയ വൃദ്ധിമാന്‍ സാഹ ടീമിലിടം നേടിയത്. 2011ല്‍ ഇംഗ്ളണ്ടിനെതിരെയും വെസ്റ്റിന്‍ഡീസിനെതിരെയും കളിച്ചതിനുശേഷം അഭിനവ് പിന്നീട് ദേശീയ ടീമിലുണ്ടായിരുന്നില്ല. കഴിഞ്ഞ രഞ്ജിയില്‍ തമിഴ്നാടിനായി 700 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചതാണ് താരത്തിന് ടീമിലേക്കുള്ള മടങ്ങിവരവിന് അവസരമൊരുക്കിയത്.
ടീം: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), ലോകേഷ് രാഹുല്‍, മുരളി വിജയ്, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ, കരുണ്‍ നായര്‍, ഹാര്‍ദിക് പാണ്ഡ്യ, വൃദ്ധിമാന്‍ സാഹ, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജദേജ, അമിത് മിശ്ര, ഇശാന്ത് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, അഭിനവ് മുകുന്ദ്.
TEAM: Virat (Capt), Rahul, Vijay, Pujara, Rahane, Nair, Saha, Ashwin, Jadeja, Jayant, Umesh, Ishant, Bhuvi, Mishra, Mukund, Hardik #INDvBAN
— BCCI (@BCCI) January 31, 2017
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.