എട്ട് വിക്കറ്റ് ജയം; പകരംവീട്ടി ഇന്ത്യ
text_fieldsരാജ്കോട്ട്: ബംഗ്ലാദേശിനെതിരായ ട്വൻറി20 പരമ്പരയിലെ നിർണായകമായ രണ്ടാം മത്സരത് തിൽ ഇന്ത്യക്ക് 154 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാ ദേശ് മുഹമ്മദ് നയീം (36), സൗമ്യ സർക്കാർ (30), ലിട്ടൺ ദാസ് (29), നായകൻ മഹ്മൂദുല്ല (30) എന്നിവരുട െ സംഭാവനകളുടെ ബലത്തിൽ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 153 റൺസെടുത്തു. മലയാളി താരം സഞ്ജു സാംസണിന് ഇക്കുറിയും പ്ലേയിങ് ഇലവനിൽ ഇടം നൽകിയില്ല.
പവർപ്ലേ ഓവറുകളിൽ ബംഗ്ലാദേശി ഓപണർമാർ ഇന്ത്യൻ ബൗളർമാരെ ചവിട്ടിമെതിച്ച് മുന്നേറി. 5.4 ഓവറിൽ സന്ദർശക സ്കോർ 50 പിന്നിട്ടു. ലിട്ടൺ ദാസിനെ യൂസ്വേന്ദ്ര ചഹലിെൻറ പന്തിൽ ഋഷഭ് പന്ത് സ്റ്റംപ് ചെയ്തെങ്കിലും സ്റ്റംപിന് മുന്നിൽനിന്നാണ് പന്ത് കൈക്കലാക്കിയതെന്നു കണ്ട് ഔട്ട് നിഷേധിച്ചു. ശേഷം രോഹിത് ശർമയും ദാസിനെ ‘കൈവിട്ടു’. എന്നാൽ ദാസിെന ഡയറക്ട് ത്രോയിൽ റണ്ണൗട്ടാക്കി പന്ത് പ്രായശ്ചിത്തം ചെയ്തു.
ഇന്ത്യൻ ബൗളർമാരിൽ നാലോവറിൽ 25 റൺസ് മാത്രം വഴങ്ങിയ വാഷിങ്ടൺ സുന്ദർ നയീമിനെ ശ്രേയസ്സ് അയ്യരുടെ കൈകളിലെത്തിച്ചു. തൊട്ടുപിന്നാലെ ചഹലിനെ സ്വീപ് ചെയ്യാൻ ശ്രമിച്ച ദില്ലിയിലെ ഹീറോ മുഷ്ഫിഖുർ റഹീം (നാല്) ക്രുണാൽ പാണ്ഡ്യയുടെ കരങ്ങളിൽ വിശ്രമിച്ചു. അതേ ഓവറിൽതന്നെ കൂറ്റനടിക്കാരൻ സൗമ്യ സർക്കാറിനെയും ചഹൽ മടക്കി. ഇത്തവണ പന്തിെൻറ സ്റ്റംപിങ് പാളിയില്ല. പിന്നാലെ ബാറ്റിങ്ങിനിറങ്ങിയ അഫീഫ് ഹുസൈനെ (ആറ്) പുറത്താക്കിയത്, രണ്ടാം കളിയിലും നന്നായി തല്ലുകൊണ്ട ഖലീൽ അഹ്മദിന് ആശ്വാസമായി.
നാലു ബൗണ്ടറികൾ പായിച്ച നായകൻ മഹ്മൂദുല്ലയെ ദീപക് ചഹർ പുറത്താക്കി. മൊസദക് ഹുസൈനും (ഏഴ്) അമീനുൽ ഹുസൈനും (5) പുറത്താകാതെ നിന്നു. അവസാന ഓവറുകളിൽ കൃത്യതയോെട പന്തെറിഞ്ഞ ബൗളർമാരാണ് ബംഗ്ലാദേശിനെ 153 റൺസിലൊതുക്കിയത്. ചഹൽ രണ്ട് വിക്കറ്റ് വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.