ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഇന്ത്യ ‘എ’ ശക്തമായ നിലയില്‍
text_fieldsകൃഷ്ണഗിരി: പ്രിയങ്ക് പാഞ്ചാലിെൻറ തകര്‍പ്പന്‍ ഇരട്ടശതകത്തിന് അകമ്പടിയായി കെ.എസ്. ഭരതിെൻറ വെടിക്കെട്ട് സെഞ്ച്വറി. കൃഷ്ണഗിരിയുടെ കുന്നിന്മുകളില് റണ്ണുകളുടെ ഗിരി ശൃംഗമേറി കരുത്തുകാട്ടിയ ഇന്ത്യ ‘എ’ ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ചതുര്‍ദിന ക്രിക്കറ്റ് മത്സരത്തില്‍ വ്യക്തമായ ആധിപത്യം നേടി.
313 പന്തില്‍ 206 റണ്‍സെടുത്ത പാഞ്ചാലും 139 പന്തില്‍ 142 റണ്‍സെടുത്ത ഭരതും ചേര്‍ന്ന് ലയണ്‍സ് ബൗളര്‍മാരെ അടിച്ചുപരത്തിയപ്പോള്‍ ഒന്നാമിന്നിങ്സില്‍ ആതിഥേയര്‍ ആറു വിക്കറ്റിന് 540 റണ്‍സെന്ന നിലയില്‍ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. 200 റണ്‍സിെൻറ ലീഡുമായി എതിരാളികളെ വീണ്ടും ബാറ്റിങ്ങിനിറക്കാനായിരുന്നു ഇന്ത്യ ‘എ’ തീരുമാനം. മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ടാമിന്നിങ്സില്‍ ലയണ്‍സ് വിക്കറ്റ് നഷ്ടമാവാതെ 20 റണ്‍സെടുത്തിട്ടുണ്ട്. ഒമ്പതു റണ്‍സ് വീതമെടുത്ത് മാക്സ് ഹോള്‍ഡനും ബെന്‍ ഡക്കറ്റുമാണ് ക്രീസില്‍.
തലേന്നത്തെ സ്കോറിനോട് കേവലം ഒരു റണ്‍ കൂട്ടിച്ചേര്‍ത്ത് ടെസ്റ്റ് ഓപണര്‍ കെ.എല്‍. രാഹുല്‍ (89) എളുപ്പം പുറത്തായെങ്കിലും കീഴടങ്ങാനുള്ള മനോഭാവത്തിലല്ലായിരുന്നു പാഞ്ചാല്‍. 164 പന്തില്‍ ശതകം തികച്ച ഗുജറാത്തുകാരന് മികച്ച ഷോട്ടുകളുമായാണ് കളം വാണത്. ക്യാപ്റ്റന്‍ അങ്കിത് ഭാവ്നെയും (പൂജ്യം) റിക്കി ഭൂയിയും (16) നിലയുറപ്പിക്കുംമുേമ്പ കളംവിട്ട ക്രീസില്‍ പിന്നീട് ഭരതിനെ കൂട്ടുകിട്ടിയതോടെ പാഞ്ചാലിന് ഉശിരുകൂടി.
ഭരതാകട്ടെ, തുടക്കം മുതല്‍ ഇംഗ്ലീഷ് ബൗളര്‍മാര്‍ക്കെതിരെ ആക്രമണോത്സുകമായാണ് ബാറ്റുവീശിയത്. 94ൽ നില്‍ക്കെ കൂറ്റന്‍ സിക്സറിലൂടെ ഭരത് സെഞ്ച്വറി തികച്ചതിനു പിന്നാലെ 199ല്‍ ലോങ്ഓണിലേക്ക് സിക്സര്‍ പായിച്ച് പാഞ്ചാല്‍ ഇരട്ട സെഞ്ച്വറിയിലുമെത്തി. 313 പന്തില്‍ 26 ഫോറും മൂന്നു സിക്സുമടക്കം 206ൽ എത്തിയ പാഞ്ചാല്‍ സാക് ചാപ്പലിെൻറ പന്തില്‍ വിക്കറ്റിനു പിന്നില്‍ സാം ബില്ലിങ്സിന് പിടികൊടുത്താണ് മടങ്ങിയത്. 139 പന്തില്‍ 11 ഫോറും എട്ടു കൂറ്റന്‍ സിക്സറുകളും പായിച്ച ഭരതിനെ ഡാനി ബ്രിഗ്സ് പുറത്താക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.