ഇശാന്ത് കൊടുങ്കാറ്റ്; ഇംഗ്ലണ്ട് 180ന് പുറത്ത്, ഇന്ത്യക്ക് ജയിക്കാൻ 84 റൺസ് കൂടി
text_fieldsബർമിങ്ഹാം: സ്പിന്നിനെയും പേസിനെയും മാറിമാറി തുണച്ച പിച്ചിൽ ഒരു പകൽ കൊണ്ടു വീണത് 14 വിക്കറ്റുകൾ. ഇശാന്ത് ശർമയുടെ അഞ്ചു വിക്കറ്റ് പ്രകടനം, സാം കറൻ എന്ന 20കാരെൻറ അസാമാന്യ രക്ഷാപ്രവർത്തനം, മറുപടി ബാറ്റിങ്ങിൽ ഇന്ത്യയുടെ വിക്കറ്റ് വീഴ്ച. ഇംഗ്ലണ്ട്- ഇന്ത്യ ഒന്നാം ടെസ്റ്റിലെ നാടകീയതനിറഞ്ഞ മൂന്നാം ദിനത്തിനൊടുവിൽ ശനിയാഴ്ച ൈക്ലമാക്സ് ഡേ. ഇന്ത്യയുടെ കൈയിൽ അഞ്ചു വിക്കറ്റുകൾ. ലക്ഷ്യത്തിലേക്ക് 84 റൺസ് ദൂരവും. ഇനി ആർക്കും ജയിക്കാം.
180 റൺസിന് ഇംഗ്ലണ്ടിെൻറ രണ്ടാം ഇന്നിങ്സ് അവസാനിപ്പിച്ച ഇന്ത്യക്ക് മറുപടി ബാറ്റിങ് ആരംഭിച്ചപ്പോൾ അഞ്ചു വിലപ്പെട്ട വിക്കറ്റുകളാണ് നഷ്ടമായത്. മുരളി വിജയ് (6), ശിഖർ ധവാൻ (13), ലോകേഷ് രാഹുൽ (13), രഹാനെ (2), അശ്വിൻ (13) എന്നിവരാണ് പുറത്തായത്. ഒന്നാം ഇന്നിങ്സിലെ സെഞ്ച്വറിക്കാരനായ നായകൻ വിരാട് കോഹ്ലിയും (43), ദിനേഷ് കാർത്തികുമാണ് (18) ക്രീസിൽ. സ്റ്റുവർട്ട് ബ്രോഡ് രണ്ടു വിക്കറ്റ് വീഴ്ത്തി.
ഫൈവ്സ്റ്റാർ ഇശാന്ത്
ഒന്നിന് ഒമ്പത് റൺസ് എന്ന നിലയിൽ മൂന്നാം ദിനം കളി തുടങ്ങിയ ഇംഗ്ലണ്ടിന് മൂന്ന് ഒാവറിനുള്ളിൽ വിക്കറ്റുകൾ നഷ്ടമായി തുടങ്ങി. കുക്കിനെ പുറത്താക്കിയ അശ്വിെൻറ ഒാഫ് സ്പിൻ പന്തുകൾ തന്നെയായിരുന്നു അപകടം വിതച്ചത്. ടേൺ കണ്ടെത്തിയ പിച്ചിൽ പിടിച്ചു നിൽക്കാൻ പാടുപെട്ട ഇംഗ്ലീഷുകാർ ഒന്നിനു പിന്നാലെ ഒന്നായി കൂടാരം കയറി. റൂട്ടിനെ കൂടി അശ്വിൻ പുറത്താക്കി. ശേഷമായിരുന്നു ഇശാന്ത് ആക്രമണം ഏറ്റെടുത്തത്.
ലൈനും ലെങ്തും നിലനിർത്തിയ ഇശാന്ത് 27ാം ഒാവറിൽ ഡേവിഡ് മലനെ മടക്കി വിക്കറ്റ് വേട്ടക്ക് തുടക്കംകുറിച്ചു. 30ാം ഒാവറിൽ മൂന്ന് വിക്കറ്റുമായി കൂട്ടത്തകർച്ചക്കും വഴിയൊുരക്കി. ജോണി ബെയർ സ്റ്റോ (28), ബെൻ സ്റ്റോക്സ് (6), ജോസ് ബട്ലർ (1) എന്നിവർ ക്യാച്ചിലൂടെ പുറത്തായതോടെ (ഏഴിന് 87) ഇംഗ്ലണ്ട് പ്രതിസന്ധിയിലായി. നൂറിനുള്ളിൽ കൂടാരം കയറും എന്നുറപ്പിച്ച മട്ടിലായി കാര്യങ്ങൾ.
രക്ഷകൻ കറൻ
ഇളംമുറക്കാരനായ സാം കറൻ അമിതഭാരവുമായാണ് ക്രീസിലെത്തിയത്. എന്നാൽ, പുതുമുഖക്കാരെൻറ ആശങ്കകളൊന്നും ആ മുഖത്ത് കണ്ടില്ല. ഇശാന്തും ഷമിയും അശ്വിനും എറിഞ്ഞ് തകർക്കുേമ്പാൾ കറൻ അടിച്ചുതകർത്തു. ഇതിന് ഭാഗ്യം വിതരണം ചെയ്യുകയായിരുന്നു സ്ലിപ്പിലെ ചോരുന്ന കൈകളുമായി ഇന്ത്യൻ ഫീൽഡർമാർ. മൂന്നുതവണയാണ് ഇവർ കറനെ കൈവിട്ടത്. ഇതോെട ആത്മവിശ്വാസം കൈവരിച്ച താരം റൺവേട്ടക്ക് വേഗതകൂട്ടി. 65 പന്തിൽ 63 റൺസ് എന്ന നിർണായക ഇന്നിങ്സുമായി പിടിച്ചു നിന്നപ്പോൾ എട്ടാം വിക്കറ്റിലെ കൂട്ടുകെട്ടിൽ ഇംഗ്ലണ്ട് മുന്നേറി. 87ൽ രക്ഷാപ്രവർത്തനം തുടങ്ങിയ കറൻ ടീം ടോട്ടൽ 180ലെത്തിയപ്പോൾ പത്താമനായാണ് പുറത്തായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.