അഞ്ചാം അങ്കത്തിന് ഇന്ന് തുടക്കം; ആന്‍ഡേഴ്സണ്‍ ഇല്ല
text_fieldsചെന്നൈ: ഇന്ത്യന്‍ മണ്ണില്‍ ഇനിയൊരു തോല്‍വികൂടിയേറ്റുവാങ്ങാന്‍ മനസ്സില്ലാത്ത ഇംഗ്ളണ്ട് പൂര്‍ണ മുന്നൊരുക്കത്തോടെ ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തിലേക്ക് അവസാന ടെസ്റ്റ് മത്സരത്തിനായി എത്തുമ്പോള്‍, മറുവശത്ത് വിജയം തുടരാന്‍ വിരാട് കോഹ്ലിയും സംഘവും സര്‍വസജ്ജം. ടീമിലെ 11 താരങ്ങളും വിവിധ ഇന്നിങ്സുകളില്‍ മികവ് തെളിയിച്ചിരിക്കെ ആശങ്കകള്‍ യാതൊന്നുമില്ലാതെയാവും കോഹ്ലിയും കൂട്ടരും വെള്ളിയാഴ്ച പുല്‍മൈതാനിയിലേക്കത്തെുക. ‘വര്‍ദ ചുഴലിക്കാറ്റിന്‍െറ ആശങ്കകള്‍ വേണ്ടതില്ളെന്ന് തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്‍ ബി.സി.സി.ഐയെ അറിയിച്ചതോടെയാണ് ചെന്നൈയിലെ അവസാന മത്സരത്തില്‍ തീരുമാനമായത്. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ മൂന്നെണ്ണത്തില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ ആദ്യ മത്സരം സമനിലയില്‍ പിരിഞ്ഞിരുന്നു.
മഹേന്ദ്ര സിങ് ധോണി ഉപേക്ഷിച്ചുപോയ നായകസ്ഥാനം ഏറ്റെടുത്ത് ടീമിനെ വിജയങ്ങളില്‍നിന്ന് വിജയങ്ങളിലേക്ക് പടുത്തുയര്‍ത്തുന്ന വിരാട് കോഹ്ലിയുടെ പ്രകടനമാണ് ഈ കളിയിലും ആരാധകര്‍ ഉറ്റുനോക്കുന്നത്. പരമ്പരയില്‍ മിന്നും പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ നാല് മത്സരങ്ങളിലായി 640 (40,49,167,81,62,6,235) റണ്‍സെടുത്തിട്ടുണ്ട്. നേരത്തെ ഈ വര്‍ഷം ആയിരം റണ്‍സും താരം തികച്ചിരുന്നു. ഫോം കണ്ടത്തെിയ ഓപണര്‍ മുരളിവിജയിക്കൊപ്പം ലോകേഷ് രാഹുലും ബാറ്റിങ്ങില്‍ മികവ് പുലര്‍ത്താനായാല്‍ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താനാവും. മറുവശത്ത് മുഖ്യ പേസര്‍ ജെയിംസ് ആന്‍ഡേഴ്്സണ്‍ ഇല്ലാതെയായിരിക്കും ഇറങ്ങുന്നത്. താരത്തിന് പരിക്കാണെന്നാണ് ടീം അധികൃതര്‍ നല്‍കുന്ന വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.