ഹർദിക്കൽ സ്ട്രൈക് പാഴായി; ഇന്ത്യക്ക് തോൽവി
text_fieldsന്യൂഡൽഹി: ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ അവസാന നിമിഷം വരെ ആവേശമുയർന്ന മത്സരത്തിൽ ഇന്ത്യക്ക് ആറ് റൺസ് തോൽവി. അവസാന ഒാവറിന് തൊട്ടുമുമ്പ് പുറത്തായെങ്കിലും എട്ടാം വിക്കറ്റിൽ ഉമേഷ് യാദവിനെ ഒരറ്റത്ത് നിർത്തി ഒാൾറൗണ്ടർ ഹർദിക്പേട്ടൽ നടത്തിയ മിന്നലാക്രമണത്തിനും ഇന്ത്യയെ രക്ഷിക്കാനായില്ല.
കിവീസുയർത്തിയ 243 റൺസ് പിന്തുടർന്ന ഇന്ത്യൻ നിരയിൽ 236 റൺസിന് എല്ലാവരും കൂടാരം കയറി. മികച്ച കൂട്ടുകെട്ടുകളോ ഒറ്റയാൾ പ്രകടനങ്ങളോ ഇല്ലാതിരുന്ന ഇന്ത്യൻ ക്യാമ്പിൽ 41 റൺസെടുത്ത കേദർ ജാദവും അവസാന ഘട്ടത്തിൽ പൊരുതി നോക്കിയ പാണ്ഡ്യയുമാണ് കിവീസ് ബൗളർമാർക്ക് മുമ്പിൽ അൽപമെങ്കിലും പിടിച്ചുനിന്നത്.
27 പന്തിൽ 15 റൺസ് മാത്രമെടുത്ത രോഹിത് ശർമക്കാണ് ബോൾട്ടിെൻറ പന്തിൽ ആദ്യ മടക്ക ടിക്കറ്റ് ലഭിച്ചത്. പിന്നാലെ 28 റൺസെടുത്ത രഹാനയെ സൗതിയുടെ പന്തിൽ ആേൻറഴ്സൺ പിടിച്ചു പുറത്താക്കി. മൂന്നാമതിറങ്ങിയ കോഹ്ലിയിലും നിരാശപ്പെടുത്തിയതോടെ ക്യാപ്റ്റൻ കൂളിലായിരുന്നു പിന്നീടുള്ള പ്രതീക്ഷ. 69 പന്തിൽ തട്ടിയും മുട്ടിയും 39 റൺസെടുത്ത ധോനി സൗതിക്ക് പിടികൊടുത്തു മടങ്ങിയതോടെ ഇന്ത്യ പരാജയത്തിലേക്ക് വഴുതി വീണു. എന്നാൽ അവസാന ഒവഅവസാന ഒാവറിൽ
ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് മികച്ച ബ്രേക്ത്രൂ നൽകുന്നതായിരുന്നു തുടക്കം. ആദ്യ ഒാവറിലെ രണ്ടാം പന്തിൽ തന്നെ അപകടകാരിയായ മാർട്ടിൻ ഗുപ്റ്റിൽ(0) റൗണ്ണൗട്ടിലൂടെ പുറത്തായത് കിവീസിന് തിരിച്ചടിയായി. അർദ്ധ ശതകത്തിന് നാലു റൺസകലെ ടോം ലാതമിനെ(46) കേദാർ ജാതവ് എൽ.ബി.ഡബ്ലൂവിൽ കുരുക്കി. എന്നാൽ മൂന്നാമതിറങ്ങിയ കെയിൽ വില്യംസണിെൻറ ഒറ്റയാൾ പ്രകടനമാണ് കിവീസിനെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.