കിരീടം തേടി ഇന്ത്യ; ജയിക്കാൻ 244
text_fieldsഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിൽ ന്യൂസിലാൻഡ് 243 റൺസിന് പുറത്ത്. വെറ്ററൻ താരം റോസ് ടെയ്ലറുടെയും (93) വിക്കറ് റ് കീപ്പർ ടോം ലാഥെൻറയും (51) അർധ സെഞ്ച്വറികളാണ് ആഥിതേയരെ മാന്യമായ സ്കോറിലെത്തിച്ചത്. ടോസ് നേടി ബാറ്റിംഗ് തെ രഞ്ഞെടുത്ത ന്യൂസിലാൻഡ് 49 ഓവറിൽ എല്ലാവരും പുറത്താവുകയായിരുന്നു. ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, ഭുവനേശ്വർ കുമാർ, യൂസ്‍വേന്ദ്ര ചഹാൽ, ഹാർദ്ദിക് പാണ്ഡ്യ എന്നിവർ രണ്ടു വീതം വിക്കറുകൾ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ശിഖർ ധവാെൻറ (28) വിക്കറ്റ് നഷ്ടമായി. 31 റൺസുമായി രോഹിത് ശർമയും 10 റൺസുമായി നായകൻ വിരാട് കോഹ്ലിയുമാണ് ക്രീസിലുള്ളത്. നിലവിൽ 14 ഒാവറിൽ 69ന് ഒന്ന് എന്ന നിലയിലാണ് ഇന്ത്യ.
3 വിക്കറ്റിന് 59 റൺസെന്ന നിലയിൽ പതർച്ചയോടെയായിരുന്നു ന്യൂസിലാൻഡിെൻറ തുടക്കം. തുടർന്ന് റോസ് ടെയ്ലറും ലാഥനും ചേർന്നാണ് ടീമിനെ കരകയറ്റിയത്. നാലാം വിക്കറ്റിൽ 119 റൺസിെൻറ കൂട്ടുകെട്ടുയർത്തിയ സഖ്യത്തെ പിരിച്ചത് ലാഥമിനെ അമ്പാട്ടി റായിഡുവിെൻറ കെെകളിലെത്തിച്ച് യുസ്വേന്ദ്ര ചാഹലായിരുന്നു. സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന റോസ് ടെയ്ലറെ വിക്കറ്റിന് പിന്നിൽ ദിനേശ് കാർത്തികിെൻറ കെെകളിൽ എത്തിച്ച് ഷമിയും മടക്കി.
തുടർന്ന് മത്സരത്തിൽ ഒരിക്കൽ കൂടി പിന്നോട്ട് പോയ കിവീസ്, 42 ഓവറിൽ 6 വിക്കറ്റിന് 201 എന്ന ദയനീയ നിലയിലേക്ക് കൂപ്പു കുത്തി. വാലറ്റത്ത് ഡൗഗ് ബ്രാക്കവെല്ലും (15) ഇഷ് സോധിയും (12) രക്ഷദൗത്യവുമായി ഒന്നിച്ചെങ്കിലും അധികം ആയുസ്സുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.