തുടക്കം തകർച്ചയോടെ; ഇന്ത്യക്ക് അഞ്ച് വിക്കറ്റ് നഷ്ടം
text_fields
വെല്ലിങ്ടൺ: ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് തകർച്ചയോടെ തുടക്കം. 55 ഓ വർ പിന്നിട്ടപ്പോൾ 122 റൺസിന് അഞ്ച് വിക്കറ്റുകൾ നഷ്ടമായി അപകടകരമായ നിലയിലാണ് ഇന്ത്യ. 38 റൺസുമായി അജിൻക്യ രഹാനെയും 10 റൺസുമായി ഋഷഭ് പന്തുമാണ് ക്രീസിലുള്ളത്. ചായക്ക് പിന്നാലെ മഴയെത്തിയതിനാൽ കളി നിർ നിർത്തിവെച്ചിരിക്കുകയാണ്.
പേസർമാരെ തുണക്കുന്ന പിച്ചിൽ ന്യൂസിലൻഡിെൻറ കൈൽ ജാമിസണും ടിം സൗതിയും ട്രെൻറ് ബോൾട്ടുമാണ് തീതുപ്പിയത്. ജാമിസൺ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ സൗതിയും ബോൾട്ടും ഓരോ വിക്കറ്റുകൾ നേടി. നേരത്തെ 101 റൺസെടുക്കുന്നതിനിടെയാണ് ഇന്ത്യക്ക് അഞ്ച് മുൻനിര വിക്കറ്റുകൾ നഷ്ടമായത്. അരങ്ങേറ്റ മത്സരത്തിൽ തന്നെ മൂന്ന് പേരെ വീഴ്ത്തിയ ജാമിസൺ ഇന്ത്യൻ ബാറ്റ്സ്മാൻമാർക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചത്. പൃഥ്വി ഷാ (16), മായങ്ക് അഗർവാൾ (34), ചേതേശ്വർ പുജാര(11), വിരാട് കോഹ്ലി (2), ഹനുമ വിഹാരി (7) എന്നിവർ എളുപ്പം കൂടാരം കയറി.
മത്സരത്തിന് മുന്നോടിയായി ഇരു ടീമുകളുടേയും ബാറ്റ്സ്മാന്മാർക്ക് ചങ്കിടിപ്പേറ്റിക്കൊണ്ട് പേസർമാരെ തുണക്കുന്ന പച്ചപ്പുള്ള പിച്ചായിരുന്നു ക്യുറേറ്റർമാർ ഒരുക്കിയിരുന്നത്. ഏകദിന പരമ്പരയിലെ നാണം കെട്ട പരാജയം മറക്കാനാണ് ഇന്ത്യയുടെ ശ്രമമെങ്കിൽ ഏകദിന പരമ്പര തൂത്തുവാരിയതിെൻറ ആത്മവിശ്വാസത്തിലാണ് കിവിക്കൂട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.