ഇന്ത്യ-ന്യൂസിലൻഡ് മത്സരം ഒരു പന്തുപോലും എറിയാനാവാതെ ഉപേക്ഷിച്ചു
text_fieldsനോട്ടിങ്ഹാം: പ്രവചനങ്ങൾ ശരിവെച്ച് ട്രെൻഡ്ബ്രിഡ്ജിൽ മഴ തിമിർത്തുപെയ്തപ്പോൾ ടോസ് പോ ലും ഇടാനാകാതെ ഇന്ത്യ-ന്യൂസിലൻഡ് മത്സരം ഉപേക്ഷിച്ചു. ലോകകപ്പ് ഫേവറിറ്റുകൾ നേർക്കു നേർ വന്ന പോരാട്ടം പോയൻറ് വീതംവെച്ച് അവസാനിപ്പിച്ചപ്പോൾ ആരാധകർക്ക് നിരാശ മാത്രം ബ ാക്കി. ലോകകപ്പിൽ വിജയത്തുടർച്ച ലക്ഷ്യംവെച്ച ഇരു ടീമുകളെയും സമനിലയിലേക്കു തള്ളി വിട്ട മഴ ലോകകപ്പിൽ രസംകൊല്ലിയാവുന്നത് തുടരുകയാണ്.
മഴക്കളി തുടരുന്ന ലോകകപ്പിൽ ഒരു പന്തുപോലും എറിയാതെ ഉപേക്ഷിക്കുന്ന മൂന്നാമത്തെ മത്സരമാണ് ഇത്. പാകിസ്താൻ-ശ്രീലങ്ക, ശ്രീലങ്ക-ബംഗ്ലാദേശ് കളികളാണ് നേരത്തേ ഉപേക്ഷിച്ചിരുന്നത്.
നേരേത്ത കാലാവസ്ഥ പ്രവചനക്കാരെല്ലാം ഒരേ സ്വരത്തിൽ ഉണ്ടാകുമെന്ന് പറഞ്ഞ മഴ ഇന്നലെ ഒരു ഘട്ടത്തിൽപോലും കളി നടക്കുമെന്ന പ്രതീക്ഷ നൽകിയില്ല. നാലര മണിക്കൂർ നേരം പലഘട്ടങ്ങളിലായി പിച്ചിൽ പരിശോധന നടത്തി അമ്പയർമാരായ മറൈസ് ഇറാസ്മസും പോൾ റീഫലും മടങ്ങിപ്പോയതല്ലാതെ ഒന്നും നടന്നില്ല.
ശിഖർ ധവാെൻറ വിരലിലെ പൊട്ടൽ ടീം ഇന്ത്യക്ക് പരിക്കേൽക്കുമോ എന്ന ആശങ്കക്കിടെയാണ് വിരാട് കോഹ്ലിയും കൂട്ടരും ട്രെൻഡ് ബ്രിഡ്ജിലെത്തിയത്. ഒാപണിങ്ങിൽ ലോകേഷ് രാഹുലിനെ പകരക്കാരനായി കൊണ്ടുവന്നുള്ള പരീക്ഷണം ഞായറാഴ്ചയിലെ നിർണായകമായ ഇന്ത്യ-പാക് മത്സരത്തിലാകും ഇനി നടക്കുക. കരുത്തരായ ആസ്ട്രേലിയയെയും ദക്ഷിണാഫ്രിക്കയെയും പരാജയപ്പെടുത്തിയ ഇന്ത്യ കിവീസുമായി പോയൻറ് വീതം വെച്ചതോടെ മൂന്നു മത്സരങ്ങളിൽനിന്ന് അഞ്ചു പോയൻറുമായി പട്ടികയിൽ മൂന്നാമതായി. നാലു മത്സരങ്ങളിൽനിന്ന് മൂന്നു ജയവും ഫലമില്ലാത്ത മത്സരവും ഉൾപ്പെടെ ഏഴു പോയൻറുമായി കിവീസ് പോയൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്തുതന്നെ തുടരും.
ലോകകപ്പിലെ മത്സരങ്ങളെല്ലാം തുടർച്ചയായി മഴയെടുക്കുന്നത് ടൂർണമെൻറിെൻറ രസം കെടുത്തിയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച സതാംപ്ടണിൽ നടന്ന ദക്ഷിണാഫ്രിക്ക-വിൻഡീസ് മത്സരവും ചൊവ്വാഴ്ച ബ്രിസ്റ്റളിൽ ബംഗ്ലാദേശ്-ശ്രീലങ്ക മത്സരവും മഴമൂലം ഉപേക്ഷിച്ചിരുന്നു. ബുധനാഴ്ച ടോണ്ടണിൽ നടന്ന ആസ്ട്രേലിയ-പാകിസ്താൻ മത്സരം മാത്രമാണ് ലോകകപ്പിൽ ഈ ആഴ്ച പൂർത്തിയാക്കാനായ മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.