‘എ’ ടീം പരമ്പര: ആദ്യ മത്സരത്തിന് പ്രതീക്ഷിച്ച സമനില
text_fieldsമൗണ്ട് മൗൻഗനൂയി: ആസ്ട്രേലിയൻ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി നിശ്ചയിച്ച ഇന്ത്യ-ന്യൂസിലൻഡ് ‘എ’ ടീം ചതുർദിന ടെസ്റ്റിലെ ആദ്യ മത്സരത്തിന് പ്രതീക്ഷിച്ച സമനില. അവസാന ദിനം വിക്കറ്റ് നഷ്ടപ്പെടാതെ 35 റൺസുമായി കളത്തിലിറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 247 റൺസെടുത്തു. രണ്ടാം ഇന്നിങ്സിലും അർധസെഞ്ച്വറി നേടി ഹനുമ വിഹാരിയും (51) ക്യാപ്റ്റൻ അജിൻക്യ രഹാനെയുമായിരുന്നു (41) ക്രീസിൽ. സ്കോർ: ഇന്ത്യ ‘എ’-467/8 ഡിക്ല., 247/3 (65 ഒാവർ), ന്യൂസിലൻഡ് ‘എ’-458/9 ഡിക്ല.
തുടർച്ചയായ രണ്ടാം ഇന്നിങ്സിലും അർധസെഞ്ച്വറിയുമായി പൃഥ്വി ഷായും (50) സീനിയർ താരം മുരളി വിജയിയും (60) അവസാന ദിനം ഇന്ത്യക്ക് മികച്ച തുടക്കം നൽകി. 53 പന്തിൽ എട്ടു േഫാറും ഒരു സിക്സുമടങ്ങിയതാണ് ഷായുടെ ബാറ്റിങ്. ഷാ പുറത്തായതിനു പിന്നാലെയെത്തിയ മായങ്ക് അഗർവാളും (42) പിടിച്ചുനിന്നു. ആദ്യ ഇന്നിങ്സിൽ അഞ്ച് അർധസെഞ്ച്വറി കരുത്തിലാണ് (പൃഥ്വി ഷാ-62, മായങ്ക് അഗർവാൾ-65, ഹനുമ വിഹാരി, പാർഥിവ് പേട്ടൽ-94, വിജയ് ശങ്കർ-62) ഇന്ത്യ മികച്ച സ്കോറിലേക്കെത്തുന്നത്. ഹാമിഷ് റുഥർഫോർഡിെൻറ സെഞ്ച്വറിയിലായിരുന്നു (114) കിവികളുടെ തിരിച്ചടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.