ഓപ്പണറായി രോഹിതിന് സെഞ്ച്വറി; ഇന്ത്യ മികച്ച നിലയിൽ
text_fieldsവിശാഖപട്ടണം: രോഹിത് ശർമ്മ ഓപ്പണറായി അരങ്ങേറ്റം കുറിച്ച ടെസ്റ്റ് മൽസരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് മികച്ച തുടക്കം. രോഹിതിെൻറ സെഞ്ച്വറിയുടെ കരുത്തിൽ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 176 റൺസ് പിന്നിട്ടു. 76 റൺസുമായി പുറത്താകാതെ നിൽക്കുന്ന മായങ്ക് അഗർവാളാണ് രോഹിത്തിന് കൂട്ട്.
ഓപണറുടെ റോളിൽ ഏകദിനങ്ങളിൽ എണ്ണമറ്റ റെക്കോഡുകൾ സ്വന്തമായുള്ള രോഹിതിെൻറ ടെസ്റ്റ് ഒാപ്പണറായുള്ള സ്ഥാനക്കയറ്റത്തെ നായകൻ കോഹ്ലി ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കിയിരുന്നത്. ആദ്യ സെഷനിലെ കളി രോഹിത് ക്യാപ്റ്റനെ നിരാശനാക്കിയില്ലെന്ന് തന്നെയാണ് തെളിയിക്കുന്നത്.
സന്നാഹ മത്സരത്തിൽ കാര്യമായൊന്നും ചെയ്യാനായില്ലെന്നത് കല്ലുകടിയായെങ്കിലും അവസരം വരുേമ്പാൾ രോഹിത് മോശമാക്കാറില്ലെന്നതാണ് ആശ്വാസം. ടെസ്റ്റിൽ ഓപൺ ചെയ്യാൻ രോഹിതിന് നേരത്തെ അവസരം നൽകേണ്ടതായിരുന്നുവെന്ന് യുവരാജ് സിങ് ഉൾപെടെ നിരവധി താരങ്ങൾ ആവശ്യപ്പെട്ടിരുന്നു. ലോകേഷ് രാഹുൽ കാര്യമായ സംഭാവനകളില്ലാതെ പുറത്തേക്ക് വഴിതുറന്നതാണ് രോഹിതിന് അവസരമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.