Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Feb 2018 1:54 PM IST Updated On
date_range 7 Feb 2018 2:02 PM ISTമൂന്നാം ഏകദിനം ഇന്ന്; ഇന്ത്യക്ക് ചരിത്രം വിളിപ്പാടകലെ
text_fieldsbookmark_border
കേപ്ടൗൺ: ദക്ഷിണാഫ്രിക്കൻ മണ്ണിൽ പരമ്പര തോൽക്കാതെ തിരിച്ചുവന്ന ചരിത്രം ഇന്ത്യൻ ക്രിക്കറ്റിലുണ്ടായിട്ടില്ല. രണ്ടിലേറെ മത്സരങ്ങളിൽ വിജയം നേടിയതും കേട്ടുകേൾവിയിലില്ല. നാണക്കേടിെൻറ ഇൗ രണ്ടു ചരിത്രങ്ങൾ തിരുത്തിയെഴുതാൻ വിരാട് കോഹ്ലിയുടെ സംഘത്തിന് വേണ്ടത് ഒരു ജയം മാത്രം. ആറു മത്സരങ്ങളടങ്ങിയ പരമ്പരയിലെ മൂന്നാം മത്സരത്തിന് ബുധനാഴ്ച കേപ്ടൗണിൽ പാഡണിയുേമ്പാൾ ഒരുവിജയമകെല ഇന്ത്യൻ സംഘത്തെ കാത്തുനിൽക്കുകയാണ് ചരിത്രമുഹൂർത്തങ്ങൾ. ആദ്യ രണ്ടു മത്സരങ്ങളിലും ജയിച്ച ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയിലെ ദുരന്ത റെക്കോഡുകൾ തിരുത്തിയെഴുതാൻ ഇതിലും മികച്ചൊരു സുവർണാവസരം ലഭിച്ചേക്കില്ല.
വർഷങ്ങളായി ദക്ഷിണാഫ്രിക്കൻ ബാറ്റിങ്ങിെൻറ നെട്ടല്ലായ എ.ബി. ഡിവില്ലിയേഴ്സും ഫാഫ് ഡുപ്ലസിസും ക്വിൻറൺ ഡി കോക്കും പരിക്കിെൻറ പിടിയിലമർന്ന് പടിക്കു പുറത്താണ്. ബൗളർമാർ പ്രതീക്ഷക്കൊത്തുയരുന്നില്ല. ഫീൽഡർമാരുടെ കൈകൾ ചോരുന്നു. റിസ്റ്റ് സ്പിന്നിനു മുന്നിൽ ബാറ്റ്സ്മാൻമാർ ഘോഷയാത്ര നടത്തുന്നു. കോഹ്ലിയുടെ സംഘം ബാറ്റിങ്ങിലും ബൗളിങ്ങിലും അപാര ഫോമിലും. മൂന്നു വർഷത്തിനിടെ നാട്ടിൽ നടന്ന എല്ലാ പരമ്പരകളും കൈപ്പിടിയിലൊതുക്കിയ തേരോട്ടത്തിന് കടിഞ്ഞാൺ വീഴുമെന്ന ഭയപ്പാടോടെയാണ് പുതുമുഖ നായകൻ എയ്ഡൻ മാർക്റാം ഇന്ത്യക്കു മുന്നിൽ ടോസിനിറങ്ങുന്നത്.
കണക്കിൽ ദക്ഷിണാഫ്രിക്ക; കളിയിൽ ഇന്ത്യ
കണക്ക് നോക്കിയാൽ ദക്ഷിണാഫ്രിക്കയാണ് മുന്നിൽ. പ്രോട്ടീസ് മണ്ണിൽ ഇതുവരെ ഇന്ത്യ പരമ്പര സ്വന്തമാക്കിയിട്ടില്ല. ഇതിനുമുമ്പ് രണ്ടു പരമ്പരയിൽ മാത്രമാണ് ഇന്ത്യ രണ്ടു ജയങ്ങൾ സ്വന്തമാക്കിയത്-1992ലും 2010ലും. 1992ൽ ഏഴു മത്സരങ്ങളടങ്ങിയ പരമ്പരയിൽ 5-2ന് തോറ്റു. 2010ൽ േധാണിയുടെ നായകത്വത്തിൽ ഇറങ്ങിയ ടീം തുടർച്ചയായ രണ്ടു ജയങ്ങൾ നേടിയെങ്കിലും പരമ്പര 3-2ന് അടിയറവെച്ചു. 2006ലും (4-0) 2013ലും (2-0) ദക്ഷിണാഫ്രിക്കയിലെത്തിയെങ്കിലും ഒരു ജയം പോലുമില്ലാതെ മടങ്ങി. ഇൗ കണക്കുകളെല്ലാം കടലാസിലൊതുക്കിയാണ് ഇക്കുറി ഇന്ത്യയുടെ ജൈത്രയാത്ര. ആദ്യമായാണ് പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും ഇന്ത്യ ജയിക്കുന്നത്.
അതിനാൽ കഴിഞ്ഞ മത്സരങ്ങളിൽനിന്ന് മാറ്റങ്ങളില്ലാതെയായിരിക്കും ഇന്ത്യ ഇറങ്ങുന്നത്. രണ്ടു സ്പിന്നർമാരെ ഇറക്കിയ പരീക്ഷണം വിജയംകണ്ടിരുന്നു. രണ്ടു മത്സരങ്ങളിലെ 13 വിക്കറ്റും സ്പിന്നർമാരായ യുസ്വേന്ദ്ര ചഹലും കുൽദീപ് യാദവുമാണ് വീഴ്ത്തിയത്. ബാറ്റ്സ്മാൻമാരും ബൗളർമാരും ഒരുപോലെ ഫോമിലാണ്. ആകെയുള്ള ആശങ്ക ഫീൽഡർമാരിലാണ്. ടെസ്റ്റ് പരമ്പരയിലേതിനു സമാനമായി ഏകദിനത്തിലും ഫീൽഡർമാരുടെ കൈകൾ ചോരുന്നുണ്ട്. മുൻനിര താരങ്ങളുടെ അഭാവത്തിൽ ആത്മവിശ്വാസം നഷ്ടപ്പെട്ട സംഘത്തെ പോലെയായിരുന്നു കഴിഞ്ഞ മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ തകർച്ച. ഡിവില്ലിയേഴ്സിെൻറയും ഡുപ്ലസിസിെൻറയും അഭാവത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് ബാറ്റിങ് തുടങ്ങിയ അംലയും ഡി കോക്കും മോശമല്ലാത്ത തുടക്കം നൽകിയിരുന്നു. ഡി കോക്ക് കൂടി പുറത്തായതോടെ അംലക്കൊപ്പം ഒാപണറുടെ റോളിൽ ആരെത്തുമെന്ന് കണ്ടറിയണം.
ഡികോക്കിന് പകരം പുതുമുഖ വിക്കറ്റ് കീപ്പർ ഹെൻറിക് ക്ലാസന് ഇന്ന് അരങ്ങേറ്റത്തിന് അവസരം ലഭിക്കും. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് 26കാരനായ ക്ലാസനെ ടീമിലെത്തിച്ചത്. അടുത്ത മത്സരത്തിൽ എ.ബി. ഡിവില്ലിയേഴ്സ് തിരിച്ചെത്താൻ സാധ്യതയുള്ളതിനാൽ ഇൗ കളിയിൽ വിജയിച്ച് പരമ്പര സുരക്ഷിതമാക്കുന്നതിനായിരിക്കും ഇന്ത്യ മുൻഗണന നൽകുന്നത്.ഏകദിന റാങ്കിങ് പട്ടികയുടെ തലപ്പത്തിരിക്കാൻ മത്സരിക്കുന്ന ഇന്ത്യക്കും ദക്ഷിണാഫ്രിക്കക്കും ഒാരോ ജയപരാജയവും നിർണായകമാണ്. കേപ് ടൗണിലെ ന്യൂലാൻഡ്സ് മൈതാനത്ത് ഇന്ത്യ കളിച്ച നാലു മത്സരങ്ങളിൽ രണ്ടു ജയവും രണ്ടു തോൽവിയുമായിരുന്നു ഫലം. ഇവിടെ കളിച്ച 33 മത്സരങ്ങളിൽ 28ലും ദക്ഷിണാഫ്രിക്ക ജയിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story